Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രണ്ടാം ഭാര്യയുടെ കൊച്ചുമകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത് പ്രതികാരമായി; ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിച്ച അയൽവാസി നെഞ്ചിൽ ആഞ്ഞു കുത്തിയത് ആറുമണിക്ക്; വാഹനം ഇല്ലാത്തതിനാൽ ആറേ മുക്കാൽ വരെ പൊലീസ് എത്തുന്നത് കാത്തിരുന്നപ്പോൾ രക്തം വാർന്നു; റോയിയെ കൊന്നത് ശശി; അടിമാലിയെ ഞെട്ടിച്ച് കൊല

രണ്ടാം ഭാര്യയുടെ കൊച്ചുമകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത് പ്രതികാരമായി; ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിച്ച അയൽവാസി നെഞ്ചിൽ ആഞ്ഞു കുത്തിയത് ആറുമണിക്ക്; വാഹനം ഇല്ലാത്തതിനാൽ ആറേ മുക്കാൽ വരെ പൊലീസ് എത്തുന്നത് കാത്തിരുന്നപ്പോൾ രക്തം വാർന്നു; റോയിയെ കൊന്നത് ശശി; അടിമാലിയെ ഞെട്ടിച്ച് കൊല

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: വാക്കേറ്റത്തെത്തുടർന്ന് കത്തിക്കുത്ത്. മധ്യവയസ്‌കൻ രക്തം വാർന്ന് മരിച്ചു. തുമ്പിപ്പാറകുടി സ്വദേശി വെള്ളാരംപാറയ്ക്കൽ റോയി (51) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് റോയിയുടെ അയൽവാസി മൂരിപ്പാറയിൽ ശശി (61) മദ്യപിച്ചെത്തി റോയിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത്.

തുടർന്ന് ഇത് കയ്യേറ്റത്തിൽ എത്തുകയും ശശി കയ്യിൽ കരുതിയിരുന്നകത്തി ഉപയോഗിച്ച് റോയിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യ സുമതിയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ കുത്തേറ്റ് രക്തം വാർന്ന നിലയിൽ റോയിയെ കണ്ടെത്തുകയായിരുന്നു. വാഹനം ലഭ്യമാകാത്തതിനാൽ ആശുപത്രിയിലേയ്ക്ക് മാറ്റാൻ പൊലീസ് എത്തും വരെ കാത്തുനിൽക്കേണ്ടിയും വന്നു.

6 മണിയോടുത്താണ് റോയിക്ക് കുത്തേറ്റത്. 6.45 ഓടെയാണ് പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും മുങ്ങിയ ശശിയെ അടിമാലിയിൽ രാത്രി അടിമാലിയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടുന്നത്. അന്വേഷണത്തിൽ ശശി ഓട്ടോയിൽക്കയറി അടിമാലി ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.തുടർന്ന് അടിമാലിയിൽ പലഭാഗത്തായി പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ശശി കുടുങ്ങിയത്.

സി ഐ ക്ലീറ്റസിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചുവരുന്നു.റോയിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ;സുമതി. മക്കൾ : സൗമിനി, സൗമ്യ. റോയി മൂവാറ്റുപുഴ പിറമാടം സ്വദേശിയാണ്. ഭാര്യയുമായി പിണങ്ങി വേറിട്ട് താമസിച്ചുവന്നിരുന്ന ഇയാൾ 9 വർഷം മുമ്പ് തുമ്പിപ്പാറകുടയിലെത്തുകയും ഇവിടുത്തെ താമസക്കാരിയായ സുമതിയോടൊപ്പം ജീവിച്ചുവരികയായിരുന്നു. സുമതിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മുൻ വിവാഹബന്ധത്തിൽ സുമതിക്ക് രണ്ട് പെൺമക്കളുണ്ട്.

വിവാഹിതയായി താമസിച്ചിരുന്ന ഇവരിൽ ഒരാളുടെ 12 കാരിയായ പെൺകുട്ടിയെ റോയി ഉപദ്രവിച്ചതായി ശശി പലരോടും പറഞ്ഞുനടക്കുന്നതായി സുമതിക്ക് വിവരം ലഭിച്ചു. ഇത് ഇവർ റോയിയെ അറിയിക്കുകയും ചെയ്തു. ഇന്നലെ നേരിൽക്കണ്ടപ്പോൾ റോയി ഇക്കാര്യം അയൽവാസി കൂടിയായ ശശിയോട് ചോദിക്കുകയും വാക്കേറ്റത്തിനിടെ ശശി കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന ശശി സ്ഥിരം മദ്യപാനിയും പ്രശ്നക്കാരുമായിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP