Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴകിയ കോഴി മാംസം കൊണ്ടുള്ള ചിക്കൻ വിഭവങ്ങൾ; ഫ്രീസർ നിറയെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഐസ്‌ക്രീമുകൾ; നടൻ ദിലീപിന്റെ `ദേ പുട്ട്` അടുക്കളയ്ക്ക് വൃത്തിയുമില്ല; നാദിർഷയുമൊത്ത് ദിലീപ് നടത്തുന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് ആരോഗ്യ വിഭാഗം; മോശം ഭക്ഷണം കണ്ടെത്തിയത് കോഴിക്കോട് പുതിയറയിലെ റെസ്റ്റോറന്റിൽ നിന്ന്

പഴകിയ കോഴി മാംസം കൊണ്ടുള്ള ചിക്കൻ വിഭവങ്ങൾ; ഫ്രീസർ നിറയെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഐസ്‌ക്രീമുകൾ; നടൻ ദിലീപിന്റെ `ദേ പുട്ട്` അടുക്കളയ്ക്ക് വൃത്തിയുമില്ല; നാദിർഷയുമൊത്ത് ദിലീപ് നടത്തുന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് ആരോഗ്യ വിഭാഗം; മോശം ഭക്ഷണം കണ്ടെത്തിയത് കോഴിക്കോട് പുതിയറയിലെ റെസ്റ്റോറന്റിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷായും ചേർന്ന് നടത്തുന്ന ദേ പുട്ട് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് ആരോഗ്യ വകുപ്പ്. കോഴിക്കോട് പുതിയറയിലെ നടന്റെ പേരിലുള്ള ഹോട്ടലിൽ നിന്നാണ് കോഴിക്കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണവും വൃത്തിഹീനമായ അടുക്കളയും കണ്ടെത്തിയത്.നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.

നേരത്തെ നടിയെ അക്രമിച്ച കേസിൽ നടൻ അറസ്റ്റിലായപ്പോൾ ഇടപ്പള്ളിയിലുള്ള ദേ പുട്ട് റെസ്‌റ്റോറന്റ് പ്രതിഷേധക്കാർ അടിച്ച് തകർത്തിരുന്നു. കോഴിക്കോട് യുവമോർച്ച പ്രവർത്തകർ ദേ പുട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. സംവിധായകനും സുഹൃത്തുമായ നാദിർഷയുമൊത്ത് ദിലീപ് നടത്തുന്ന റെസ്റ്റോറന്റ് ശൃംഖലയാണ് ദേ പുട്ട്. കേരളത്തിന് പുറമെ ഗൾഫ് മേഖലയിലും ദേ പുട്ടിന് ശാഖകൾ ഉണ്ട്. ദുബായ് കരാമയിലും ഖത്തറിൽ ദോഹയിലുമാണ് ദേ പുട്ട് റെസ്റ്റോറന്റുകളുള്ളത്.

ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് നല്ല ഭക്ഷണം നൽകുക എന്നത് മാത്രമാണ് തങ്ങളുടെ ഉദ്ദേശം എന്നാണ് വെബ്‌സൈറ്റിൽ ദേ പുട്ട് അധികൃതർ പറയുന്നത്. നടൻ ദിലീപിന്റെ ഹോട്ടലായതുകൊണ്ട് മാത്രം നിരവധി ആളുകൾ അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായി ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നത്. എന്നാൽ നടിയെ അക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ പലരും റസ്റ്റോറന്റിലേക്കുള്ള വരവ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP