Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുപ്പം മുതലെടുത്ത് പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ചു; വിവസ്ത്രയായ യുവതിയെ വീപ്പയിൽ മുക്കി കൊന്നത് ക്രൂര പീഡനത്തിന് ശേഷം; കടലിൽ പൊങ്ങിയ മൃതദേഹത്തിന്റെ വയറ്റിൽ നിന്ന് കിട്ടിയ കിണറിലെ വെള്ളം ആത്മഹത്യാ വാദം പൊളിച്ചു; മിയാപദവ് എച്ച്എസ്എസിലെ അദ്ധ്യാപികയെ കൊന്ന സഹ അദ്ധ്യാപകനെ കുടുക്കിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തന്നെ; രൂപശ്രീയുടെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ ഇനി വിചാരണ; വെങ്കിട്ടരമണയ്‌ക്കെതിരെ കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച്

അടുപ്പം മുതലെടുത്ത് പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ചു; വിവസ്ത്രയായ യുവതിയെ വീപ്പയിൽ മുക്കി കൊന്നത് ക്രൂര പീഡനത്തിന് ശേഷം; കടലിൽ പൊങ്ങിയ മൃതദേഹത്തിന്റെ വയറ്റിൽ നിന്ന് കിട്ടിയ കിണറിലെ വെള്ളം ആത്മഹത്യാ വാദം പൊളിച്ചു; മിയാപദവ് എച്ച്എസ്എസിലെ അദ്ധ്യാപികയെ കൊന്ന സഹ അദ്ധ്യാപകനെ കുടുക്കിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തന്നെ; രൂപശ്രീയുടെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ ഇനി വിചാരണ; വെങ്കിട്ടരമണയ്‌ക്കെതിരെ കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മഞ്ചേശ്വരം സ്വദേശിനിയും അദ്ധ്യാപികയുമായ രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം വിശദീകരിക്കുന്നത് പ്രതി വെങ്കിട്ടരമണയുടെ ക്രൂര മനസ്സ്. കേസിൽ രൂപശ്രീയുടെ കൊലപാതകത്തിൽ എല്ലാ തെളിവുകളും ശേഖരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞുവെന്നാണഅ വിലയിരുത്തൽ. പ്രതി വെങ്കിട്ടരമണയെയും നിരഞ്ജനെയും കൊണ്ട് കൊലപാതകവും തെളിവ് നശിപ്പിക്കലും പൂർണ്ണമായും പുനർചിത്രീകരിച്ചാണ് തെളിവ് ശേഖരിച്ചു കുറ്റപത്രം തയാറാക്കിയത്.

കൊല്ലപ്പെട്ട രൂപശ്രീയുമായുള്ള അടുപ്പം മുതലെടുത്താണ് പ്രതി അവരെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ രൂപശ്രീയെ പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. വിവസ്ത്രയായ രൂപശ്രീയെ വലിയ വീപ്പയിൽ മുക്കി കൊന്നത് പീഡനത്തിന് തെളിവാണെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസത്തിനുശേഷം രൂപശ്രീയുടെ വയറ്റിൽനിന്ന് പോസ്റ്റുമോർട്ടത്തിൽ ലഭിച്ച വെള്ളം കിണർ വെള്ളമായിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഇതോടെ രൂപശ്രീയുടേതുകൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. കടലിൽ മുങ്ങിയാണ് മരണമെന്ന വാദം പൊളിഞ്ഞതോടെ അന്വേഷണം രമണയിലേക്കായി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.എൻ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ ഒന്നാം പ്രതിയായ വെങ്കിട്ടരമണയും രണ്ടാംപ്രതി നിരഞ്ജനും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.പ്രതികളെ അറസ്റ്റ് ചെയ്ത് 81 ദിവസത്തിനുശേഷമാണ് 1700 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. വിചാരണയും അതിവേഗം പൂർത്തിയാക്കും. അതുവരെ പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ പ്രോസിക്യൂഷൻ പ്രത്യേകം ശ്രദ്ധിക്കും.

രൂപശ്രീയും മുഖ്യപ്രതിയായ വെങ്കിട്ടരമണയും തമ്മിൽ സാമ്പത്തിക ഇടപാടുകളടക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും അദ്ധ്യാപികയ്ക്ക് മറ്റൊരു അദ്ധ്യാപകനോട് തോന്നിയ സൗഹൃദവുമാണ് വെങ്കിട്ടരമണയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. വെങ്കിട്ട രമണയുടെ വീട്ടിലെ വീപ്പയിൽനിന്ന് കണ്ടെടുത്ത വെള്ളവും പോസ്റ്റുമോർട്ടത്തിൽ ലഭിച്ച വെള്ളവും ഒന്നായിരുന്നു. ഇതാണ് രൂപശ്രീയുടെ സഹ അദ്ധ്യാപകനെ കുടുക്കിയത്. കർണാടകയുടെ വിവിധ സ്ഥലങ്ങളിൽ മൃതദേഹം കളയാൻ പ്രതികൾ നടത്തിയ കാർ യാത്രയും അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഫോൺ വിളികളും വീട്ടിൽനിന്ന് ലഭിച്ച തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു.

കഴിഞ്ഞ ജനുവരി 16നാണ് മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ അദ്ധ്യാപികയായ രൂപശ്രീയെ ഇതേ സ്‌കൂളിലെ അദ്ധ്യാപകനായ വെങ്കിട്ടരമണയും സഹായിയും ചേർന്ന് കൊലപ്പെടുത്തുന്നത്. ജനുവരി 16ന് കാസർകോട് ഹൊസങ്കടയിൽ ഒരു വിവാഹസൽക്കാര ചടങ്ങ് കഴിഞ്ഞുമടങ്ങുകയായിരുന്ന രൂപശ്രീയെ വഴിയരികിൽ കാത്തുനിന്ന വെങ്കിട്ടരമണ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയ രൂപശ്രീയും വെങ്കിട്ടരമണയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തർക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന വെങ്കിട്ടരമണയുടെ സഹായിയും കേസിലെ രണ്ടാം പ്രതിയുമായ നിരഞ്ജനും ചേർന്ന് രൂപശ്രീയെ വീട്ടിലെ കുളിമുറിയിലുണ്ടായിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പ് പീഡനവും നടന്നു.

ശേഷം മൃതദേഹം ചാക്കിൽകെട്ടി കർണാടകയിലടക്കം ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടെങ്കിലും മഞ്ചേശ്വരം കടപ്പുറത്താണ് പ്രതികൾ ഉപേക്ഷിച്ചത്. ജനുവരി 18നാണ് രൂപശ്രീയുടെ മൃതദേഹം കടപ്പുറത്തുനിന്ന് കണ്ടെത്തുന്നത്. കേസ്വനേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് വെങ്കിട്ടരമണയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ കഥ മാറി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കിണറ്റിലെ വെള്ളം എല്ലാം മാറ്റി മറിച്ചു.

തുടർന്ന് അറസ്റ്റിലായ വെങ്കിട്ടരമണയെയും സഹായി നിരഞ്ജനെയും കർണാടകയിലടക്കം എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. നിലവിൽ 86പേരാണ് കേസിൽ സാക്ഷികളായുള്ളത്. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളും മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിരുന്നു. ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലർച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ അദ്ധ്യാപിക കടലിൽച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയർന്നെങ്കിലും നാട്ടുകാരും സഹപ്രവർത്തകരും കൊലപാതകം സംശയിച്ചു. ഇപ്പോൾ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പൊലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. പിന്നീട് വീണ്ടും ചോദ്യം ചെയ്തു. ഇതോടെ സത്യം പുറത്തെത്തി.

താനുമായി നല്ല അടുപ്പമുണ്ടായിരുന്ന രൂപശ്രീ മറ്റുചിലരുമായി അടുത്തിടപഴകുകയും തന്നിൽ നിന്നകലുകയും ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്കുനയിച്ചത്. ജനുവരി 13 മുതൽ ഇയാൾ അവധിയെടുത്തു. തലേദിവസങ്ങൾ ശനിയും ഞായറുമായതിനാൽ ഫലത്തിൽ പത്തിനുശേഷം സ്‌കൂളിൽ പോയില്ല. ജനുവരി പതിനഞ്ചിന് അയൽവാസിയായ നിരഞ്ജനെ കണ്ടു. രൂപശ്രീ തന്നെ വഞ്ചിക്കുകയാണെന്നും ഇതിന് എന്തെങ്കിലും പ്രതിവിധിചെയ്യണമെന്നും പറഞ്ഞു. 16-ന് വൈകിട്ട് വീട്ടിൽ കാത്തിരിക്കണമെന്നാവശ്യപ്പെട്ടു. 16-ന് സ്‌കൂളിലെ ജീവനക്കാരിയുടെ സഹോദരന്റെ വിവാഹത്തിന് വെങ്കിട്ടരമണ കാരന്ത് പോയില്ല. രൂപശ്രീ പോയി. മകൾ കൃപയുടെ ഫീസടച്ച് മടങ്ങുംവഴി രൂപശ്രീയെ ഫോണിൽ വിളിച്ചു. താനിപ്പോൾ ഹൊസങ്കടിയിലെത്തുമെന്ന് പറഞ്ഞപ്പോൾ അവിടേക്കുവരാമെന്ന് വെങ്കിട്ടരമണ പറഞ്ഞു. ഇരുവരും നാലരയോടെ ഹൊസങ്കടിയിലെത്തി, പരസ്പരം കണ്ടു. രൂപശ്രീ സ്‌കൂട്ടറിലായിരുന്നു; വെങ്കിട്ടരമണ കാറിലും. ദുർഗിപ്പള്ളവരെ ഇവർ മുമ്പിലും പിന്നിലുമായി പോയി. അവിടന്ന് രൂപശ്രീ സ്‌കൂട്ടർ റോഡരികിൽ വെച്ചശേഷം കാറിൽ കയറ്റി. അതിന് ശേഷമായിരുന്നു കൊലപാതകം.

കൊലനടന്ന് രണ്ടുദിവസത്തിനുശേഷം ജനവരി 18-ന് പുലർച്ചെ ആറുമണിയോടെയാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണയുടെ ബാങ്ക് വായ്പയ്ക്ക് രൂപശ്രീ ജാമ്യംനിന്നതല്ലാതെ മറ്റു സാമ്പത്തിക ഇടപാടുകൾ ഇവർ തമ്മിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP