Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്തിടെയുണ്ടായ പുതിയ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ അതേ കുറിച്ച് ചോദിക്കരുതെന്ന് മറുപടി; വാക്കു തർക്കം മൂർച്ഛിച്ചപ്പോൾ ചെകിത്തടി; തല്ലല്ലേയെന്ന് കരഞ്ഞപ്പോൾ കുളിമുറിയിലേക്ക് കൊണ്ടു പോയി മർദ്ദനം; ഒളിച്ചു നിന്ന സഹായിയും എത്തിയതോടെ വേദന കൊണ്ടു പുളഞ്ഞ് കരഞ്ഞ അദ്ധ്യാപികയുടെ തല ചുമരിലിടിച്ചു; പിന്നെ വെള്ളത്തിൽ മുക്കി കൊലയും; രൂപശ്രീയെ വെങ്കിട്ട രമണ കാരന്ത കൊലപ്പെടുത്തിയത് അതിക്രൂരമായി; പകയ്ക്ക് കാരണം അവിഹിതമെന്ന് മാത്രം മൊഴി; വിശ്വസിക്കാതെ പൊലീസും

അടുത്തിടെയുണ്ടായ പുതിയ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ അതേ കുറിച്ച് ചോദിക്കരുതെന്ന് മറുപടി; വാക്കു തർക്കം മൂർച്ഛിച്ചപ്പോൾ ചെകിത്തടി; തല്ലല്ലേയെന്ന് കരഞ്ഞപ്പോൾ കുളിമുറിയിലേക്ക് കൊണ്ടു പോയി മർദ്ദനം; ഒളിച്ചു നിന്ന സഹായിയും എത്തിയതോടെ വേദന കൊണ്ടു പുളഞ്ഞ് കരഞ്ഞ അദ്ധ്യാപികയുടെ തല ചുമരിലിടിച്ചു; പിന്നെ വെള്ളത്തിൽ മുക്കി കൊലയും; രൂപശ്രീയെ വെങ്കിട്ട രമണ കാരന്ത കൊലപ്പെടുത്തിയത് അതിക്രൂരമായി; പകയ്ക്ക് കാരണം അവിഹിതമെന്ന് മാത്രം മൊഴി; വിശ്വസിക്കാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: മിയാപദവ് സ്‌കൂളിലെ അദ്ധ്യാപിക ബി കെ രൂപശ്രീയെ കൊലപ്പെടുത്തിയത് മറ്റൊരു അദ്ധ്യാപകനുമായുള്ള ബന്ധത്തിലെ പക തീർക്കാനെന്ന് മൊഴി. നാരീ ന്ഗന പൂജയും മറ്റും രൂപശ്രീയുടെ സഹ അദ്ധ്യാപകനായ കെ വെങ്കിട്ടരമണ കാരന്ത് നിഷേധിക്കുകയാണ്. വെങ്കിട്ടരമണ കാരന്തിനേയും അയാളുടെ അയൽവാസി നിരഞ്ജൻകുമാറിനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി മണിക്കൂറുകളോളം തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പത്തു മിനിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വെങ്കിട്ടരമണ രൂപശ്രീയെ വീട്ടിലേക്ക് വിളിച്ചത്. ദുർഗിപ്പള്ളയിൽ സ്‌കൂട്ടർ നിർത്തിയ ശേഷം രൂപശ്രീയെ കാറിൽ കയറ്റി വീട്ടിലെത്തി. നേരത്തെ തീരുമാനിച്ചതു പ്രകാരം നിരഞ്ജൻ കുമാറിനെ പൂജാമുറിയിൽ ഒളിപ്പിച്ചു നിർത്തിയിരുന്നു. ഇക്കാര്യം രൂപശ്രീ അറിഞ്ഞിരുന്നില്ല. പുറത്തു നിന്നും പൂട്ടിയ വാതിൽ തുറന്നാണ് വെങ്കിട്ടരമണ വീട്ടിനകത്ത് കടന്നത്. പിന്നാലെ രൂപശ്രീയും, അകത്തു കടന്ന ഉടൻ തന്നെ രൂപശ്രീക്കു അടുത്തിടെ ഉണ്ടായ ബന്ധത്തെക്കുറിച്ച് സംസാരിച്ചു. അതേക്കുറിച്ചു മാത്രം ചോദിക്കരുതെന്ന് രൂപശ്രീ പറഞ്ഞു. ഇതേ ചൊല്ലി വാക്കു തർക്കമുണ്ടായി.

തർക്കം മൂർച്ഛിച്ചപ്പോൾ ചെകിടത്തടിച്ചു. തല്ലല്ലേയെന്ന് രൂപശ്രീ വിളിച്ചുപറഞ്ഞപ്പോൾ ബലമായി പിടിച്ച് കുളിമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി. അവിടെ വച്ചും മർദ്ദനം തുടർന്നു. തല്ലല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ പിറകിൽ നിന്ന് മുടി പിടിച്ചുവലിച്ചു. വേദന കൊണ്ട് പുളഞ്ഞ രൂപശ്രീ വെങ്കിട്ടരമണയെ തള്ളിയിടാൻ ശ്രമിച്ചു. ഇതിനിടയിൽ രണ്ടുപേരും വീണു. ഈ സമയത്താണ് നിരഞ്ജനോട് കുളിമുറിയിൽ എത്താൻ ആവശ്യപ്പെട്ടത്. നേരത്തെ നടുവേദനയുള്ള രൂപശ്രീക്ക് വീഴ്ചയിൽ ഡിസ്‌ക്കിന് തകരാറായി. എഴുന്നേൽക്കാൻ കഴിയാതെ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞ രൂപശ്രീയെ രണ്ടുപേരും ചേർന്ന് പിടിച്ചെഴുന്നേൽപ്പിച്ച് തല ചുമരിലിടിച്ചു. ഇതോടെ അവശയായ രൂപശ്രീയുടെ തല ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി.

മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലേക്ക് മാറ്റി. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കത്തിച്ചു. രൂപശ്രീയുടെ ബാഗും ചെരുപ്പും മറ്റും കാറിന്റെ ഡിക്കിയിലേക്ക് മാറ്റി. പിന്നീട് കുളിച്ച് ഫ്രഷായി. ഇതിനിടെ പുറത്തുപോയ ഭാര്യ തിരിച്ചെത്തി. വിട്‌ലയിലേക്ക് പോകുന്നുവെന്നും നിരഞ്ജൻകുമാറിന്റെ സഹോദരിയുടെ കല്യാണത്തിന് പണം സംഘടിപ്പിക്കനാണ് പോകുന്നതെന്നും വെങ്കിട്ടരമണ ഭാര്യയോട് പറഞ്ഞു. നിരഞ്ജൻ കുമാർ കൂടി എത്തിയതോടെ ഇരുവരും കാറിൽ കയറി വിട്ടലയിലേക്ക് തിരിച്ചതായാണ് മൊഴി. എന്തുകൊണ്ട് മുടി കൊഴിഞ്ഞു പോയി എന്നതിന് ഇനിയും ഉത്തരമില്ല. കാരന്തയുടെ വീട്ടിലെ മന്ത്രവാദത്തിലും പൊലീസിന് സംശയമുണ്ട്.

തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി. ദുർഗിപള്ളത്ത് സ്‌കൂട്ടർ നിർത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയിൽ ഒളിച്ചിരുന്ന നിരഞ്ജൻ കുമാറും ചേർന്നു തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാൻ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാൽ നടന്നില്ല. രാത്രി വൈകി മഞ്ചേശ്വരം കണ്വതീർത്ഥ കടപ്പുറത്തെത്തി കടലിൽ തള്ളുകയായിരുന്നു.തല മുക്കിയ വെള്ളത്തിൽ രാസവസ്തു കലർത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തിൽ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു.

ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ തുടർന്നു രൂപശ്രീ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി. മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലെത്തിയ അദ്ധ്യാപിക അവിടെ നിന്നു ദുർഗിപ്പള്ളയിലേക്കു പോയി. സ്‌കൂട്ടർ അവിടെ നിർത്തിയ ശേഷം അദ്ധ്യാപകന്റെ കാറിൽ കയറി. പുറമേക്കു കാണാതിരിക്കുന്നതിനായി കാറിന്റെ പിറകിലെ സീറ്റിൽ രൂപശ്രീ കിടക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം തർക്കമായി. കുളിമുറിയിലെ ബക്കറ്റിൽ രാസവസ്തു ചേർത്ത ശേഷം തലഅതിൽ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തിൽ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റിൽ തല മുക്കിയപ്പോൾ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയിൽ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

കേസിൽ നിർണായകമായ തെളിവായി മാറിയത് രൂപശ്രീയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളിയിലാണ് കണ്ടതാണ്. മൊബൈൽ റേഞ്ച് അവസാനം കാണുന്ന ബെരിക്കെയിലും. ഇവിടൊന്നും രൂപശ്രീയ്ക്ക് പോകേണ്ട ആവശ്യമില്ല. എന്തുകൊണ്ട് രൂപശ്രീയുടെ സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ കാണപ്പെട്ടു. മൊബൈൽ റേഞ്ച് എന്തുകൊണ്ട് ബെരിക്കെ കാണിച്ചു. രൂപശ്രീയുടെ കൊലപാതകം എന്ന് ബന്ധുക്കൾ വാദം നിരത്തി ആരോപിക്കുമ്പോഴും ഈ വസ്തുതകൾ അന്വേഷിക്കണം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ സംഘവും. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചതുകൊലപാതകം നടത്തിയ സഹ അദ്ധ്യാപകനായിരുന്നു. ഈ അദ്ധ്യാപകനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂറോളമാണ് അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തത്. അദ്ധ്യാപകനും രൂപശ്രീയും തമ്മിലുള്ള അടുപ്പം പൊലീസിനു വ്യക്തമായിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP