Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202304Saturday

തിരുവനന്തപുരത്ത് പട്ടാപ്പകൽ തോക്കു ചൂണ്ടി കവർച്ചാശ്രമം; തടഞ്ഞ പൊലീസിന് നേരെയും തോക്കുചൂണ്ടി; മോഷ്ടാക്കൾ രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് പട്ടാപ്പകൽ തോക്കു ചൂണ്ടി കവർച്ചാശ്രമം; തടഞ്ഞ പൊലീസിന് നേരെയും തോക്കുചൂണ്ടി; മോഷ്ടാക്കൾ രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാനാണ് രണ്ടു മോഷ്ടാക്കൾ ശ്രമിച്ചത്.

ഇതു ശ്രദ്ധയിൽപ്പെട്ട അയൽവീട്ടുകാർ തടഞ്ഞു. ഇതോടെയാണ് മോഷ്ടാക്കൾ വീട്ടുകാർക്കുനേരെ തോക്കൂചൂണ്ടിയത്. പ്രദേശവാസികളെ ഭീതിയിലാക്കിയശേഷം ഇവർ സ്‌കൂട്ടറിൽ രക്ഷപ്പെട്ടു.

വഞ്ചിയൂരിന് സമീപം ഒരു സ്പെയർപാട്സ് കടയിൽ ഇവരെത്തി. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കൾക്കായി നഗരത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. മോഷ്ടാക്കൾ വഞ്ചിയൂരിലെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി.

പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കൾ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താനായി പൊലീസ് തിരുവനന്തപുരം നഗരത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി. മോഷ്ടാക്കൾ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP