Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിട്ട. അദ്ധ്യാപികയെ വീട്ടിൽക്കയറി തലയ്ക്കടിച്ചുവീഴ്‌ത്തി, ആറര പവൻ കവർന്നത് കമിതാക്കൾ; യുവാവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് രണ്ടു കുട്ടികളുടെ മാതാവായ കാമുകി മഞ്ജുഷ;പ്രതിയായ അബിൻ മൂന്നുകുട്ടികളുടെ പിതാവ്; സുഹൃത്തിന്റെ ഭാര്യയുമായി കുടുംബത്തെ ഉപേക്ഷിച്ച് താമസം തുടങ്ങിയത് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശേഷം; കവർച്ച ആസൂത്രണം ചെയ്തത് സാമ്പത്തിക ബാധ്യത തീർക്കാൻ

റിട്ട. അദ്ധ്യാപികയെ വീട്ടിൽക്കയറി തലയ്ക്കടിച്ചുവീഴ്‌ത്തി, ആറര പവൻ കവർന്നത് കമിതാക്കൾ; യുവാവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് രണ്ടു കുട്ടികളുടെ മാതാവായ കാമുകി മഞ്ജുഷ;പ്രതിയായ അബിൻ മൂന്നുകുട്ടികളുടെ പിതാവ്; സുഹൃത്തിന്റെ ഭാര്യയുമായി കുടുംബത്തെ ഉപേക്ഷിച്ച് താമസം തുടങ്ങിയത് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശേഷം; കവർച്ച ആസൂത്രണം ചെയ്തത് സാമ്പത്തിക ബാധ്യത തീർക്കാൻ

മറുനാടൻ ഡെസ്‌ക്‌

തൃപ്പൂണിത്തുറ: എരൂരിൽ റിട്ട. അദ്ധ്യാപികയെ വീട്ടിൽക്കയറി തലയ്ക്കടിച്ചുവീഴ്‌ത്തി, ആറര പവൻ കവർന്ന കമിതാക്കൾ അറസ്റ്റിൽ. കാഞ്ഞിരമറ്റം ചാലക്കപ്പാറ മന്ത്രപ്പറമ്പിൽ വീട്ടിൽ അബിൻസ് (36), തമ്മനം സ്വദേശി മഞ്ജുഷ (30) എന്നിവരാണു പിടിയിലായത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബിൻസും രണ്ടു കുട്ടികളുള്ള മഞ്ജുഷയും കമിതാക്കളാണെന്നു പൊലീസ് പറഞ്ഞു.

സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസിനോട് സമ്മതിച്ചു. കവർച്ച നടന്ന വീടിനു സമീപത്തെ സി.സി. ടിവി ദൃശ്യങ്ങൾ പൊലീസ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ക്രൂരകൃത്യത്തിന് പ്രതിയെ നിർബന്ധിച്ചത് കാമുകിയായ മഞ്ജുഷയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഗൾഫിൽ ഓഫീസ് ബോയ് ആയിരുന്ന അബിൻസ് രണ്ടുമാസം മുമ്പാണു നാട്ടിൽ വന്നത്. ഇയാളുടെ സുഹൃത്തിന്റെ ഭാര്യയാണു മഞ്ജുഷ. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. അബിൻസ് നാട്ടിലെത്തിയ ശേഷം ഇരുവരും മക്കളെയും കുടുംബത്തെയും വിട്ട് ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ 22-ന് ഉച്ചകഴിഞ്ഞ് 12.30-ന് എരൂർ ലേബർ കോർണർ-വടക്കേ വൈമീതി റോഡിൽ കൊച്ചുപുരയ്ക്കൽ പരേതനായ രാമന്റെ ഭാര്യ റിട്ട. അദ്ധ്യാപിക രഘുപതി(78)യെ ആക്രമിച്ചാണ് അബിൻസ് സ്വർണം കവർന്നത്.
.
കവർച്ച നടക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അബിൻസ് ബൈക്കിൽ രഘുപതിയുടെ വീടിനു മുന്നിലൂടെ വരുമ്പോൾ ബൈക്കിന്റെ ചെയിൻ തെറ്റിയെന്നും കൈ തുടക്കാൻ തുണി ഉണ്ടോയെന്നും ചോദിച്ച് ഈ വീട്ടിൽ കയറി.രഘുപതി തുണി നൽകി . കുടിക്കുവാൻ വെള്ളവും നൽകി. വീട്ടിലെ കാര്യങ്ങളെല്ലാം ആ സമയത്ത് രഘുപതിയോട് ചോദിച്ച് മനസ്സിലാക്കി. വയോധികയെ ആക്രമിച്ചു കവർച്ച നടത്താൻ കാമുകനു ധൈര്യം പകർന്നതു മഞ്ജുഷയായിരുന്നു. കവർച്ച നടത്തുന്നതിനു ദിവസങ്ങൾക്കു മുമ്പ് പ്രതി അബിൻസ് ബൈക്കിൽ രഘുപതിയുടെ വീടിനു മുന്നിലൂടെ സഞ്ചരിച്ചു.

ബൈക്ക് ചെയിൻ തെറ്റിയെന്നു പറഞ്ഞ്, കൈ തുടയ്ക്കാൻ തുണി ആവശ്യപ്പെട്ട് ഈ വീട്ടിൽ കയറി. രഘുപതി തുണിയും കുടിക്കാൻ വെള്ളവും നൽകി. ഇതിനിടെ വീട്ടിലെ കാര്യങ്ങളെല്ലാം അബിൻസ് ചോദിച്ചറിഞ്ഞു. പകൽ വയോധിക തനിച്ചാണെന്നു മനസിലാക്കി. കവർച്ചയ്ക്ക് രണ്ടുദിവസം മുമ്പും പ്രതികൾ ഇതേ വീട്ടിൽ വന്നിരുന്നു. പക്ഷേ അന്നു സമീപത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ പദ്ധതി പാളി.

കഴിഞ്ഞ 22-നു രാവിലെ 11-ന് എത്തിയെങ്കിലും കവർച്ചയ്ക്കുള്ള മാനസികാവസ്ഥയിലല്ലെന്ന് അബിൻസ് പറഞ്ഞു. തുടർന്ന് ഇരുവരും മടങ്ങിപ്പോയി. എരൂർ ആനപ്പറമ്പിനു സമീപം എത്തിയപ്പോൾ മഞ്ജുഷ ധൈര്യം നൽകി.സമീപത്തെ കടയിൽനിന്നു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചശേഷം വീണ്ടും വന്ന് കവർച്ച നടത്തി. ടി.വിയുടെ സെറ്റ് അപ് ബോക്സ് ശരിയാക്കാൻ എന്ന വ്യാജേനയാണ് അബിൻസ് വീട്ടിൽ കയറിയത്. ഈ സമയം മഞ്ജുഷ വീടിനു വെളിയിൽ കാവൽനിന്നു. എരൂരിലെ ആക്രിക്കടയിൽനിന്നു വാങ്ങിയ കമ്പിവടി ഉപയോഗിച്ചാണ് രഘുപതിയെ തലയ്ക്കടിച്ചു വീഴ്‌ത്തിയത്.

തുടർന്ന് ആഭരണങ്ങൾ ഊരിയെടുത്തു. ഇവ എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ പണയംവച്ച് ഇരുവരും ഗുരുവായൂരിലെത്തി നാലുദിവസം ലോഡ്ജിൽ ഒളിച്ചുതാമസിച്ചു. അന്വേഷണം മന്ദഗതിയിലായെന്നു തോന്നിയപ്പോൾ എറണാകുളത്ത് തിരിച്ചെത്തി. പ്രതികളെ എരൂരിലെ വീട്ടിൽ കൊണ്ടുവന്നു തെളിവെടുത്തു. അബിൻസിനെ രഘുപതി തിരിച്ചറിഞ്ഞു. കവർച്ചാസമയത്ത് വീടിനു പുറത്ത് മൊെബെൽ ഫോണിൽ സംസാരിച്ചുനിന്ന മഞ്ജുഷയെ അയൽവാസികളും തിരിച്ചറിഞ്ഞു. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP