Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവനക്കാരെ തോക്കുചൂണ്ടി ശുചിമുറിയിലാക്കി അടച്ചു; സ്ട്രോങ് റൂമിന്റെ താക്കോൽ കൈക്കലാക്കി കവർന്നത് 32 കിലോ സ്വർണവും പണവും; ചെന്നൈ നഗരത്തിൽ വൻബാങ്ക് കൊള്ള; ഫെഡ് ബാങ്കിന്റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി കവർന്നത് ബാങ്ക് ജീവനക്കാരന്റെ ഒത്താശയോടെ

ജീവനക്കാരെ തോക്കുചൂണ്ടി ശുചിമുറിയിലാക്കി അടച്ചു; സ്ട്രോങ് റൂമിന്റെ താക്കോൽ കൈക്കലാക്കി കവർന്നത് 32 കിലോ സ്വർണവും പണവും; ചെന്നൈ നഗരത്തിൽ വൻബാങ്ക് കൊള്ള; ഫെഡ് ബാങ്കിന്റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി കവർന്നത് ബാങ്ക് ജീവനക്കാരന്റെ ഒത്താശയോടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻബാങ്ക് കൊള്ള. നഗരത്തിലെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടിയോളം രൂപയുടെ പണവും സ്വർണവും ആണ് മൂന്നംഗ മുഖംമൂടി സംഘം കവർന്നത്. 30 കിലോയാളം സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. ജീവനക്കാരെ ബന്ദികളാക്കി ശുചിമുറിയിൽ അടച്ച ശേഷമായിരുന്നു കവർച്ച.

സ്‌ട്രോങ് റൂമിന്റെ താക്കോലുകൾ കൈക്കലാക്കിയ ശേഷം ജീവനക്കാരെ ശുചിമുറിയിൽ അടച്ച് സ്വർണം ക്യാരി ബാഗിലാക്കി രക്ഷപ്പെടുകയായിരുന്നു. ബ്രാഞ്ചിലെ 32 കിലോ സ്വർണം കവർന്നെന്ന് പൊലീസ് കമ്മീഷണർ ശങ്കർ ജീവൾ അറിയിച്ചു. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്. ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയാണ് കോടികൾ കവർന്നത്. ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് കവർച്ച എന്ന് സംശയിക്കുന്നു. കവർച്ചക്കാരിൽ ഒരാൾ ബ്രാഞ്ചിലെ ജീവനക്കാരൻ മുരുകൻ തന്നെയെന്ന് സംശയിക്കുന്നതായി ജോയിന്റെ കമ്മീഷണർ ടി എസ് അൻപു പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അരുംബാക്കം ഹണ്ട്രഡ് സ്ട്രീറ്റ് റോഡിലെ ഫെഡ് ബാങ്ക് ശാഖയുടെ ഓഫീസിനകത്തേക്ക് മൂന്നഗ സായുധ സംഘം ഇരച്ചു കയറിയത്. സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയാണ് സംഘം അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി. ഇതിന് ശേഷം ഷട്ടറുകൾ താഴ്‌ത്തി സംഘം പണം കവരുകയായിരുന്നു.

ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇപ്പോൾ പരിശോധനകൾ നടത്തുകയാണ്. ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ചെന്നൈ നഗരത്തിൽ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഇരുചക്ര വാഹനത്തിൽ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ജീവനക്കാരെ ബന്ദികളാക്കിയിരിക്കുന്നത് കണ്ട ആളുകളാണ് പൊലീസിൽ വിവരം അറിയിച്ചത്. അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ ബാങ്കിൽനിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

കണക്കെടുപ്പിന് ശേഷമേ സ്വർണം നഷ്ടപ്പെട്ടതിന്റെ മൂല്യം കൃത്യമായി അറിയാൻ കഴിയൂ. സംഘം, തനിക്ക് ശീതള പാനീയം നൽകിയതോടെയാണ് താൻ ബോധരഹിതനായതെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ബാങ്കിലേക്ക് വന്നവരിൽ ഒരാൾ ജീവനക്കാരൻ തന്നെയായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥൻ സംശയിച്ചതുമില്ല. ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ബ്രാഞ്ച് ഇന്നത്തേക്ക് അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP