Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ലുലുമാളിന് സമീപമുള്ള ആഡംബരവീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ ആൾ മാളിൽ; ഒടുവിൽ അകത്ത് കടന്നത് വാതിൽ പൊളിച്ച്; യുവാവ് താമസിച്ചിരുന്നത് താമരശേരിയിൽ നിന്ന് കാണാതായ യുവതിക്കൊപ്പം; മൊബൈലുകളും ലാപ് ടോപ്പുകളും അടക്കമുള്ള വസ്തുക്കൾ മോഷ്ടിച്ച പ്രതി പിടിയിൽ; മോഷണ വസ്തുക്കൾ വിറ്റ് സ്ത്രീകളുമൊത്ത് ആഡംബര ജീവിതമാണ് ശിഹാബുദ്ദീന്റെ പതിവെന്ന് കൊണ്ടോട്ടി പൊലീസ്

ലുലുമാളിന് സമീപമുള്ള ആഡംബരവീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ ആൾ മാളിൽ; ഒടുവിൽ അകത്ത് കടന്നത് വാതിൽ പൊളിച്ച്; യുവാവ് താമസിച്ചിരുന്നത് താമരശേരിയിൽ നിന്ന് കാണാതായ യുവതിക്കൊപ്പം; മൊബൈലുകളും ലാപ് ടോപ്പുകളും അടക്കമുള്ള വസ്തുക്കൾ മോഷ്ടിച്ച പ്രതി പിടിയിൽ; മോഷണ വസ്തുക്കൾ വിറ്റ് സ്ത്രീകളുമൊത്ത് ആഡംബര ജീവിതമാണ് ശിഹാബുദ്ദീന്റെ പതിവെന്ന് കൊണ്ടോട്ടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊണ്ടോട്ടി: ആഡംബര ജീവിതം നയിക്കാൻ വേണ്ടി എന്തുസാഹസത്തിനും തയ്യാറാണ് ചിലർ. പൊലീസ് പിടിയിൽ പെടുന്ന ക്വട്ടേഷൻ സംഘത്തിൽ പെട്ട ചില യുവാക്കൾ തങ്ങൾ പണം സമ്പാദിക്കുന്നത് മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനും അടിച്ചുപൊളിക്കാനുമാണെന്നാണ് പറഞ്ഞത്. ചിലർ ഇത്തരം ജീവിതം നയിക്കാൻ വേണ്ടി മോഷണത്തിന് പോലും മുതിരുന്നു. കൊണ്ടോട്ടി സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായപ്പോൾ പുറത്തുവരുന്ന കഥയും സമാനമാണ്.

Stories you may Like

മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ എറണാകുളത്ത് നിന്നാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. താമരശ്ശേരി അടിവാരം ആലമ്പാടി വീട്ടിൽ ശിഹാബുദ്ദീനാണ്(24) പിടിയിലായത്. പത്ത് ദിവസം മുമ്പ് പുളിക്കൽ പെരിയമ്പലത്തെ ടർഫ് ഗ്രൗണ്ടിൽ കളിക്കുകയായിരുന്നവരുടെ വില പിടിപ്പുള്ള മൊബൈലുകളും ഗൂഗിൾ വാച്ചുകളും 20,000 രൂപയും മോഷണം പോയിരുന്നു. പൊലീസിൽ ലഭിച്ച പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളിൽ ചുവന്ന കാറിനെ കുറിച്ച് വിവരം ലഭിച്ചു. കാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ കാറിലെത്തിയ ഒരാൾ മലപ്പുറത്തെ ഒരു ലോഡ്ജിൽ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ ശിഹാബ് എറണാകുളത്ത ലുലു മാളിന് സമീപം ആഡംബര വീട്ടിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി. പൊലീസ് ഈ വീട്ടിലെത്തിയെങ്കിലും ശിഹാബുദ്ദീൻ ലുലു മാളിൽ പോയിരുന്നു. ഇയാൾ മടങ്ങിയെത്തും വരെ പൊലീസ് കാത്തു നിന്നു. ഇയാൾ വീട്ടിലെത്തിയതും പൊലീസും അവിടെ എത്തി. എന്നാൽ പ്രതി അകത്ത് നിന്ന് പൂട്ടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് പൊലീസ് അകത്തു കയറി. ഒരു യുവതിക്കൊപ്പമായിരുന്നു ശിഹാബ് ഇവിടെ താമസിച്ചിരുന്നത്.

യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവതിയാണെന്ന് വ്യക്തമായി. എറണാകുളത്തെ ഇയാളുടെ താമസസ്ഥലത്തു നിന്ന് നിരവധി മൊബൈലുകളും ലാപ് ടോപ്പുകളും കണ്ടെടുത്തു. പെരിയമ്പലത്തു നിന്നു മോഷണം പോയ പണവും വസ്തുക്കളുമുൾപ്പടെ മോഷണം പോയ മുഴുവൻ വസ്തുക്കളും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലായി 21 ഓളം മോഷണ കേസുകളിലെ പിടികിട്ടാപുള്ളിയാണ് ശിഹാബുദ്ദിൻ. മോഷണ വസ്തുക്കൾ വിറ്റ് സ്ത്രീകളുമൊത്ത് ആഡംബര ജീവിതവം നയിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP