Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുട്ടക്കോഴിയിലും മഹിളാ മാളിലും കുറ്റക്കാരെ വെറുതെ വിട്ടു; പിഎൻബി തട്ടിപ്പിൽ മൂന്ന് കോടിയും കാണാനില്ല; പ്രതിയായ മാനേജറുടെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്; ബാങ്ക് ഉന്നതരും കോർപ്പറേഷൻ അധികാരികളും ഗൂഢാലോചന നടത്തിയെന്ന് ആരോപണം; കോർപറേഷൻ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിച്ചതിന് പിന്നിൽ വമ്പൻ മാഫിയ? റിജിൽ നടത്തുന്നത് ഗുരുതര വെളിപ്പെടുത്തൽ

മുട്ടക്കോഴിയിലും മഹിളാ മാളിലും കുറ്റക്കാരെ വെറുതെ വിട്ടു; പിഎൻബി തട്ടിപ്പിൽ മൂന്ന് കോടിയും കാണാനില്ല; പ്രതിയായ മാനേജറുടെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്; ബാങ്ക് ഉന്നതരും കോർപ്പറേഷൻ അധികാരികളും ഗൂഢാലോചന നടത്തിയെന്ന് ആരോപണം; കോർപറേഷൻ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിച്ചതിന് പിന്നിൽ വമ്പൻ മാഫിയ? റിജിൽ നടത്തുന്നത് ഗുരുതര വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോർപറേഷൻ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിച്ച കേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം പി റിജിൽ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഈ മാസം 8ന് വിധി പറയും. കഴിഞ്ഞ 29ാം തിയതി മുതൽ റിജിൽ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ഫണ്ട് തട്ടിപ്പിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രതിഭാഗം. വാദിച്ചു.

തനിക്ക് മാത്രമല്ല പങ്ക് .പണമിടപാടിൽ പങ്കാളികൾ ആയ എല്ലാവർക്കെതിരെയും അന്വേഷണം വേണം. ബാങ്ക് ഉന്നതരും കോർപ്പറേഷൻ അധികാരികളും ഗൂഢാലോചന നടത്തി. പണം പിൻവലിക്കണം എങ്കിൽ മൂന്ന് ഘട്ടത്തിൽ ഉള്ള പരിശോധനകൾ നടത്തും. ഒരാൾ മാത്രം വിചാരിച്ചാൽ നടത്താവുന്ന തട്ടിപ്പ് അല്ല. താൻ സ്ഥലം മാറിയതിനു ശേഷം ആണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് വ്യാഴാഴ്ച വിധി പറയാനായി കേസ് മാറ്റിവച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അസിസ്റ്റന്റ് കമ്മീഷണർ ടി ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന. കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ബാങ്കിൽ എത്തി. അന്വേഷണ ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകൾ പരിശോധിച്ചു. തട്ടിപ്പ് സംബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്കും കോർപ്പറേഷനും കണ്ടെത്തിയ തുകയിൽ പൊരുത്തക്കേട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന.

കോഴിക്കോട് കോർപറേഷൻ അക്കൗണ്ട് തട്ടിപ്പിൽ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി.പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപറേഷൻ എന്നിവയുടെ രേഖകൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും .തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എംപി റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓൺലൈൻ റമ്മിക്ക് ഉൾപ്പെട ഈ അക്കൗണ്ടിൽ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.

15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപറേഷന്റെ പരാതി. 12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരു മെന്നാണ് സൂചന. ഇതിനൊപ്പമാണ് കോർപ്പറേഷന്റെ മൂന്ന് കോടിയിലും ചർച്ചയും സംശയവും ഉയരുന്നത്. റിജിൽ കോടതിയിൽ നൽകിയ വാദം ശരിയാണെങ്കിൽ വലിയൊരു സംഘം തട്ടിപ്പിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.

കോർപറേഷൻ ഓഫിസുമായി ബന്ധപ്പെട്ട് അടിക്കടി ക്രമക്കേടുകളുയരുമ്പോഴും കർശന നടപടികളുണ്ടാവുന്നില്ലെന്ന പരാതി വ്യാപകമാണ്. ഏറ്റവുമൊടുവിൽ പി.എൻ.ബി ബാങ്കിൽനിന്നാണ് കോർപറേഷന്റെ പണം നഷ്ടപ്പെട്ടതെങ്കിലും ജാഗ്രതക്കുറവുണ്ടായെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. പണം തിങ്കളാഴ്ച തിരിച്ചുകിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് അധികാരികളിപ്പോൾ. കെട്ടിടനമ്പർ ക്രമക്കേട്, നികുതിപിരിവിലുണ്ടായ തട്ടിപ്പ് തുടങ്ങിയവയെല്ലാം പരാതിക്കിടയാക്കി. ഈയിടെ പിരിച്ച നികുതി മുഴുവനായി രജിസ്റ്ററിൽ ചേർക്കാതെ തട്ടിപ്പുനടത്തിയത് താൽക്കാലിക ജീവനക്കാരാണ്.

എന്നാൽ, റവന്യൂ വിഭാഗത്തിൽ കൃത്യമായി പരിശോധന നടത്തിയില്ലെന്നാണ് പരാതി. പിരിച്ചെടുത്ത നികുതിയുടെ വിവരങ്ങൾ ബിൽ കലക്ടർമാർതന്നെ രജിസ്റ്ററിൽ ചേർക്കുന്നതടക്കമുള്ള നടപടികളുണ്ടായില്ല. പണമിടപാടുകൾ സംബന്ധിച്ച് നേരത്തെതന്നെ പരാതികൾ വന്നിരുന്നു. നികുതി അടച്ചിട്ടും ഇല്ലെന്ന് കാണിച്ച് നോട്ടീസ് കിട്ടിയ സംഭവങ്ങളുമുണ്ടായി. ഫ്‌ളാറ്റുകാർ, റസിഡന്റ് അസോസിയേഷൻ കാർ തുടങ്ങി ഒന്നിച്ചുചേർന്ന് പണമടക്കുമ്പോൾ കമ്പ്യൂട്ടറിൽ കാണാത്ത സാഹചര്യമുണ്ടായി. മുമ്പ് നികുതി രസീതികൾ റോഡരികിൽ കിടന്ന സംഭവവും ഉണ്ടായിരുന്നു. ഓഡിറ്റ് റിപ്പോർട്ടിലും നികുതിപിരിവിൽ പാകപ്പിഴകളുണ്ടെന്ന് പരാമർശമുണ്ടായിരുന്നു.

കോർപറേഷന്റെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും പരാതിക്കിടയാക്കിയിരുന്നു. ഇവയിലൊന്നും കാര്യമായ നടപടികളുണ്ടായില്ല. കോർപറേഷൻ ഈയിടെ നികുതിപരിഷ്‌കരണം നടത്തിയശേഷം രജിസ്റ്റർ കൃത്യതയില്ലാതായെന്നാണ് പരാതി. പല രീതിയിൽ തട്ടിപ്പുകൾ ആവർത്തിക്കുന്നത് തുടരുന്നു.മുട്ടക്കോഴിവളർത്തൽ പദ്ധതി തട്ടിപ്പിന്റെ കാര്യത്തിലും അവസാനതീരുമാനമായില്ല. മഹിള മാളിന്റെ പേരിലുള്ള ആരോപണങ്ങളും കെട്ടടങ്ങിയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP