Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണ മോതിരം പണയപ്പെടുത്തി പതിനായിരം രൂപ വാങ്ങി; മദ്യപിച്ച ശേഷം ബാക്കി എണ്ണായിരം രൂപ ഉടുമുണ്ടിന്റെ തലപ്പിൽ കെട്ടി സൂക്ഷിച്ചു; ബോധം വന്നപ്പോൾ പണം പോയെന്ന് മനസിലായി; മോഷ്ടിച്ചെന്ന സംശയത്തിൽ കടവരാന്തയിൽ കിടന്നുറങ്ങിയ വയോധികനെ മൃഗീയമായി മർദ്ധിച്ചു കൊന്നു; റൈഗൻ ജോണിയെ അറസ്റ്റു ചെയ്ത് പൊലീസ്

സ്വർണ്ണ മോതിരം പണയപ്പെടുത്തി പതിനായിരം രൂപ വാങ്ങി; മദ്യപിച്ച ശേഷം ബാക്കി എണ്ണായിരം രൂപ ഉടുമുണ്ടിന്റെ തലപ്പിൽ കെട്ടി സൂക്ഷിച്ചു; ബോധം വന്നപ്പോൾ പണം പോയെന്ന് മനസിലായി; മോഷ്ടിച്ചെന്ന സംശയത്തിൽ കടവരാന്തയിൽ കിടന്നുറങ്ങിയ വയോധികനെ മൃഗീയമായി മർദ്ധിച്ചു കൊന്നു; റൈഗൻ ജോണിയെ അറസ്റ്റു ചെയ്ത് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കാലടി: പണം മോഷ്ടിച്ചതായി ആരോപിച്ച് കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ മൃഗീയമായി മർദ്ധിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ റൈഗൻ ജോണി എന്നറിയപ്പെടുന്ന കറുകുറ്റി മാമ്പി ള്ളീൽ ജോണി (52)യെ കാലടി പൊലീസ് അറസ്റ്റു ചെയ്തു. മഞ്ഞപ്ര പോണയിൽ കൃഷ്ണൻകുട്ടി (62) യെയാണ് ജോണി ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മഞ്ഞപ്രയിൽ വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് കൃഷ്ണൻകുട്ടിയുടെ ജഡം കാണപ്പെട്ടത്. കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിലായിരുന്നു ജഡം കാണപ്പെ ത്.

കവലകളിലെ ചെറു ജോലികൾ ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് കഴിഞ്ഞിരുന്ന ഇയാൾ വീട്ടിൽ പോകാതെ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങിയിരുന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

സംഭവ ദിവസം വീട്ടിൽ നിന്നിറങ്ങുമ്പോൾ മകളുടെ മക്കളിൽ ഒരാളുടെ സ്വർണ്ണമോതിരം ജോണിയുടെ പക്കൽ ഉണ്ടായിരുന്നു.ഇത് പണയപ്പെടുത്തി 10000 രൂപ വാങ്ങി. പിന്നീട് മദ്യം വാങ്ങി കഴിച്ചു. ബാക്കി 8000-ത്തിൽ പരം രൂപ ഉടുമുണ്ടിന്റെ തലപ്പിൽ കെട്ടി സൂക്ഷിച്ചു. ലഹരി മൂത്തതോടെ കടവരാന്തയി കിടന്ന് ഉറങ്ങി. രാത്രി വൈകി ഉറക്കമുണർന്നപ്പോൾ മുണ്ടിന്റെ തലപ്പിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടു. പരിസരത്ത് പരതുബോൾ ഉറങ്ങുന്ന നിലയിൽ തൊട്ടടുത്ത് കൃഷ്ണൻകുട്ടിയെ കണ്ടു.

പിന്നെ ഇയാളേ വിളിച്ചുണർത്തി ജോണി പണം ആവശ്യപ്പെട്ടു.താൻ എടുത്തില്ലന്ന് കൃഷ്ണൻകുട്ടി ആണയിട്ട് പറഞ്ഞിട്ടും ജോണി വിട്ടില്ല. പിടിവലിക്കിടയിൽ കഷ്ണൻകുട്ടി നിലത്തു വീണു.പിന്നീട് വീണു കിടന്ന ഇയാളെ ജോണി പലവട്ടം തൊഴിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. അനക്കം നിലയ്ക്കും വരെ ആക്രമണം തുടർന്നു.പണത്തിനായി കഷ്ണൻകുട്ടിയുടെ വസ്ത്രങ്ങൾ വരെ അഴിച്ച് പരിശോധിച്ചെങ്കിലും ലഭിച്ചില്ല.

പിന്നീട് ഇവിടം വിട്ട ഇയാളെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ടെണ്ണം അകത്തുണ്ടെങ്കിൽ കവലകളിലും കല്യാണ വീടുകളിലും അയ്യപ്പ ബൈജുവിനേ തോൽപ്പിക്കുന്ന പ്രകടനമാണ് ജോണി കാഴ്‌ച്ച വച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

ആക്ഷൻ ഹീറോ ബൈജു എന്ന ചിത്രത്തിലെ കുടിയന്റെ ഭാവാദികളുമായി നിരത്തുകളിൽ പ്രശ്‌നക്കാരനായിരുന്ന ജോണി മോഷണകേസിൽ മുമ്പ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സി ഐ സജി മർക്കോസ്, ഏ എസ് ഐ മാരായ ബോസ്, ഷാജി എസ് സി പി ഒ മാരായ ശ്രീകുമാർ, അബ്ദുൾ സന്തർ, അനിൽകുമാർ തുങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP