Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്

നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന്  ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടൻ സിദ്ദിഖിനെതിരെ, നടി രേവതി സമ്പത്തിന്റെ മീടൂ ആരോപണമാണ് മലയാള സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. സിനിമാ പ്രിവ്യൂവിനിടെ നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം സിദ്ദിഖ് നിഷേധിച്ചിരിക്കുകയാണ്. സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതാണോ മീ ടൂ ആരോപണമെന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ല, എന്നാണ് നടി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട് പങ്കുവച്ചത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്താത്ത കാര്യങ്ങളാണ് രേവതി തുറന്നടിച്ചത്. അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോ എന്നാണ് സിദ്ദിഖ് രേവതിയോട് സംഭവം നടന്ന ദിവസം ചോദിച്ചത്.

രേവതിയുടെ വാക്കുകൾ ഇങ്ങനെ: 'സിദ്ദിഖിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെ എന്റെ ഫേസ്‌ബുക്ക് പേജിൽ നിറയെ തെറിവിളികളാണ്. ഒരുസ്ത്രീ തുറന്നുസംസാരിക്കുമ്പോൾ, അധികാരമുള്ള പുരുഷന്മാരുടെ ഫാൻസ് അസോസിയേഷനുകൾ അക്രമാസക്തരാകുന്നത് ഇങ്ങനെയാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച ഞാൻ പബ്ലിസ്റ്റി സ്റ്റണ്ട് നടത്തുകയാണെന്നാണ് കുറ്റപ്പെടുത്തലുകൾ. ഈ വിഷയത്തിൽ പ്രശസ്തി ഒരുവിഷയമാകുന്നത് എങ്ങനെയെന്നാണ് മനസ്സിലാകാത്തത്. ഇക്കാര്യം തുറന്നുപറയാൻ ഇത്രയും കാലം എടുത്തത് എന്തിനെന്നാണ് അടുത്ത ചോദ്യം. ഇക്കാര്യങ്ങൾ തുറന്നുപറയുക അത്ര എളുപ്പമല്ല. സംവിധായകൻ രാജേഷ് ടച്ച് റിവറിൽ നിന്ന് ലൈംഗിക പീഡനശ്രമങ്ങൾ ഉണ്ടായ വിവരത്തിൽ പോസ്റ്റിട്ടപ്പോഴും സിദ്ദിഖിനെതിരെ തുറന്നടിക്കാൻ എനിക്ക് പ്രയാസം തോന്നി.

2016 ൽ രേവതി അഭിനയം തൊഴിലായി സ്വീകരിച്ചിരുന്നില്ല. വിദ്യാർത്ഥിനിയായിരുന്നു. തന്റെ മകൻ അഭിനയിക്കുന്ന തമിഴ് ചിത്രത്തിലെ വേഷത്തിന്റെ കാര്യം പറയാനാണ് സിദ്ധിക് നടിയെ ബന്ധപ്പെടുന്നത്. ' നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നോട് ഈ ഓഫറിനെ കുറിച്ച് സംസാരിക്കാൻ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ഈ വാക്കിന് സിനിമാ ലോകത്ത് ഇങ്ങനെയൊരു അർഥമുണ്ടെന്ന കാര്യം സങ്കടകരമാണ്. സർ എന്താണ് അർഥമാക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം തന്റെ ആവശ്യങ്ങൾ കുറച്ചുകൂടി തെളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ സെക്‌സ്ച്വൽ ഫാന്റസികൾ എന്നോടു ഷെയർ ചെയ്തു. നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന് പറഞ്ഞു. എന്നാൽ, ഏറെ നേരം സംസാരിച്ചിട്ടും ഞാൻ വഴങ്ങില്ലെന്ന് വന്നപ്പോൾ, സിദ്ദിഖ് എനിക്കിഷ്ടമുള്ളത് പോയി ചെയ്യാൻ പറഞ്ഞു. തനിക്ക് സിനിമാ ലോകത്ത് നല്ല സ്വാധീനമാണെന്നും പരാതിപ്പെട്ടാലും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോൾ ഫേസ്‌ബുക്കിൽ എനിക്ക് കിട്ടുന്ന കമന്റുകളും ഇത് തെളിയിക്കുന്നു, രേവതി സമ്പത്ത് പറഞ്ഞു.

നവാഗത സംവിധായകനായ റെജി പ്രഭാകറിന്റെ ആദ്യ സിനിമയായിരുന്നു സുഖമായിരിക്കട്ടെ. കാലിക പ്രധാന്യമുള്ള വിഷയം ചർച്ച ചെയ്ത സിനിമയുടെ തിരക്കഥാകൃത്ത് ടി.എ.റസാഖും. മലയാള സിനിമയിൽ വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച തന്റെ അഭിനയ തികവ് പ്രകടിപ്പിച്ചിട്ടുള്ള സിദ്ദിഖ് സിനിമയിലെ രാവുണ്ണി മാഷ് എന്ന കഥാപാത്രത്തെ ഏവരുടേയും മനസിനെ സ്പർശിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. വിനീതും ടിനി ടോമും അടക്കമുള്ളവർ ഈ സിനിമയുടെ ഭാഗമായിരുന്നു. വി എം സുധീരൻ അടക്കമുള്ള പ്രമുഖർ സിനിമയുടെ പ്രിവ്യൂവിനും എത്തിയിരുന്നു. ഇത്തരമൊരു വേദിയിൽ വച്ചാണ് ലൈംഗിക ചുവയോടെ സിദ്ദിഖ് സംസാരിച്ചെന്ന തരത്തിൽ രേവതി സിദ്ദിഖ് പോസ്റ്റിട്ടത്.

രേവതിയുടെ താമസം ഓസ്ട്രേലിയയിൽ ആയിരുന്നു. അവിടെ നിന്ന് തന്നെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. മലയാള സിനിമയിലെ അതുല്യ നടൻ എന്ന രീതിയിലായിരുന്നു പരിചയപ്പെടാൻ യുവതി എത്തിയത്. ഫോൺ വിളികളിലൂടെ സൗഹൃദമെത്തിയപ്പോൾ ഈ കുട്ടിയുടെ അമ്മയും അച്ഛനുമായും ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടെ ഒരു ദിവസം ഫോൺവിളിച്ച് പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയതായി പറഞ്ഞു. അപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് സിനിമയുടെ പ്രിവ്യൂവുണ്ടെന്നും അവിടെ വന്നാൽ കാണാമെന്നും പറഞ്ഞു. സിനിമ കാണാൻ അച്ഛനും അമ്മയക്കുമൊപ്പമാണ് രേവതി എത്തിയത്. അവിടെ കുട്ടിയുടെ വസ്ത്രധാരണ രീതിയിൽ ചില കമന്റുകൾ നടത്തിയിരുന്നു. ഇത് ഓസ്ട്രേലിയ അല്ലെന്നും അതുകൊണ്ട് വസ്ത്രധാരണത്തിൽ കുറച്ചു കൂടി ശ്രദ്ധവേണമെന്നുമായിരുന്നു ഉപദേശം.-ഇതാണ് സിദ്ദിഖ് സുഹൃത്തുക്കളോട് പറയുന്നത്.

മകളെ പോലെ കണ്ടാണ് ഇത്തരത്തിലൊരു ഉപദേശം നൽകിയത്. അന്ന് സിനിമ കണ്ടതും ഈ കുട്ടിയുമായി ഒരുമിച്ചിരുന്നില്ല. ആ കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പം മറ്റൊരിടത്താണ് സിനമ കണ്ടതെന്നും സിദ്ദിഖ് പറയുന്നു. അതിന് അപ്പുറം ഒന്നും ഉണ്ടായിട്ടില്ല. ഫോൺ കോളുകൾ പരിശോധിച്ചാൽ തന്നെ കൂടുതലും ഇങ്ങോട്ടാണ് വിളി വന്നിട്ടുള്ളതെന്ന് മനസ്സിലാകുമെന്നും സിദ്ദിഖ് പറയുന്നു. വെറുമൊരു തെറ്റിധാരണയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നാണ് സിദ്ദിഖിന്റെ വിശദീകരണം. രണ്ട് വർഷം മുമ്പുള്ള കാര്യം ഇപ്പോൾ കുത്തിപ്പൊക്കുന്നതിന് പിന്നിൽ സിനിമയിലെ സിദ്ദിഖിന്റെ സുഹൃത്തുക്കൾ ഗൂഢാലോചനയും കാണുന്നുണ്ട്. ഏതായാലും വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. താരസംഘടനയ്ക്ക് പരാതിയായി ഇത്തരമൊരു വിഷയം കിട്ടിയിട്ടില്ല. അതിനാൽ തന്നെ പ്രതികരിക്കേണ്ടതില്ലെന്നാണ് അമ്മയുടെ പക്ഷം. ഈ വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് ഡബ്ല്യുസിസിയുടേയും നീക്കം.

നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെയും ഈ നടി മീടു ആരോപണം ഉന്നയിച്ചിരുന്നു. ദ്വിഭാഷാ ചിത്രമായ പട്നഗറിന്റെ ചിത്രീകരണ വേളയിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രേവതി ഫേസ്‌ബുക്കിൽ കുറിച്ചത്. ഫേസ്‌ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ ഫേസ്‌ബുക്ക് ലൈവിലെത്തിയും രേവതി തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം പുറംലോകം അറിയണം എന്നുള്ളതിനാലാണ് തുറന്ന് പറയുന്നതെന്നും ഇത്തരം അനുഭവത്തിലൂടെ മറ്റൊരു നടിക്കും കടന്നുപോകേണ്ടതായി വരരുതെന്നും രേവതി പറയുന്നു. സിദ്ദിഖിനെതിരെ നടി നടത്തുന്ന രണ്ടാമത്തെ മീ ടു ആരോപണമാണ്.

രേവതി സമ്പത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ

'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ (അഭിപ്രായം പറയുന്നതിൽ നിന്നും) എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടൻ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു', രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP