Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

രേഷ്മയോട് അടങ്ങാത്ത പ്രണയം; ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറി; പിന്നീട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു; തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും സുഹൃത്തുക്കൾക്കുള്ള കത്തിൽ വിശദീകരണം; അരുൺ എവിടെ എന്ന് ആർക്കും അറിയില്ല; പള്ളിവാസലിലേതു കൊച്ചച്ഛന്റെ പ്രണയച്ചതി

രേഷ്മയോട് അടങ്ങാത്ത പ്രണയം; ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറി; പിന്നീട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു; തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും സുഹൃത്തുക്കൾക്കുള്ള കത്തിൽ വിശദീകരണം; അരുൺ എവിടെ എന്ന് ആർക്കും അറിയില്ല; പള്ളിവാസലിലേതു കൊച്ചച്ഛന്റെ പ്രണയച്ചതി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസിന്.

വണ്ടിപ്പാറയിൽ രാജേഷ്-ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുൺ സുഹൃത്തുക്കൾക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു. രേഷ്മയുടെ അച്ഛന്റെ അർദ്ധ സഹോദരനാണ് അരുൺ. അതായത് രേഷ്മയുടെ കൊച്ചച്ഛനായിരുന്നു മുറയ്ക്ക് അരുൺ.

വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തിൽ പറയുന്നു. കൊലപാതകത്തിനു ശേഷം അരുണ് ആത്മഹത്യ ചെയ്‌തോ എന്ന സംശവും ഇത് സജീവമാക്കുന്നു.

മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോൺ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ടവർ ലൊക്കേഷനിലൂടെ ഒളിത്താവളം കണ്ടെത്താതിരിക്കാനാണ് ഇത്.

കൂടുതൽ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടുവെന്ന സംശയത്തിലാണ് അന്വേഷണം ഇതിനിടെയാണ് കുറ്റസമ്മത കുറിപ്പ് കിട്ടുന്നത്.

അരുൺ രാജകുമാരിയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും കത്തിൽ പറയുന്നു. രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്.

സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കത്ത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP