Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിൽ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് വീട്ടിലെത്തിയത് ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ്; പെൺകുട്ടി മാത്രമേ സ്ഥലത്തുള്ളൂ എന്നറിഞ്ഞതോടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; വീട്ടിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കുറിച്ചുള്ള വിവരം മാതാപിതാക്കളെ ഫോണിൽ വിളിച്ചറിയിച്ച് പെൺകുട്ടി; ഒളിവിൽ പോയ പ്രതിയെ തേടി അന്വേഷണം

കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിൽ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് വീട്ടിലെത്തിയത് ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ്; പെൺകുട്ടി മാത്രമേ സ്ഥലത്തുള്ളൂ എന്നറിഞ്ഞതോടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; വീട്ടിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കുറിച്ചുള്ള വിവരം മാതാപിതാക്കളെ ഫോണിൽ വിളിച്ചറിയിച്ച് പെൺകുട്ടി; ഒളിവിൽ പോയ പ്രതിയെ തേടി അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടിൽ അതികരമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് പൊലീസിൽ ലഭിച്ചിരിക്കുന്ന പരാതി. ജേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ആദ്യം വെള്ളം ചോദിച്ചു കൊണ്ടാണ് യുവാവ് എത്തിയത് ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. സ്‌കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവ് വെള്ളം ആവശ്യപ്പെട്ടത്. ഈ സമയത്ത് ഇവിടെ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇയാൾ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.

Stories you may Like

പ്രതി ഈ നാട്ടുകാരനല്ലെന്നാണ് വിവരം. പീഡിപ്പിച്ച ശേഷം ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടി. ഉടൻ തന്നെ പെൺകുട്ടി വീട്ടുകാരെ ഫോൺ ചെയ്ത് കാര്യം പറഞ്ഞു. ഇതോടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ച് പൊലീസിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്.

തമ്പലക്കാട് സ്വദേശിയാണ് പ്രതിയായ യുവാവ് എന്നാണ് പുറത്തുവരുന്ന വിവരം. പൊലീസ് നൽകിയ ഫോട്ടോകൾ പരിശോധിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. നേരത്തെയും ഇയാളെ കണ്ടിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി. അതേസമയം പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. പരമാവധി വേഗത്തിൽ പ്രതിയെ പിടികൂടാൻ ആണ് ശ്രമിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി പറഞ്ഞു. പ്രതിക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഇയാൾക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP