Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതം അടിപൊളിയാക്കാൻ ഓൺലൈൻ പെൺവാണിഭം തുടങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം; നടിമാരെ എത്തിക്കാൻ സീരിയൽ പ്രൊഡക്ഷൻ കൺട്രോളറും എത്തി; കൂട്ടത്തിൽ പെട്ടവൻ തന്നെ മകളെ പീഡിപ്പിച്ചപ്പോൾ സമനില തെറ്റി; സ്നേഹപൂർവ്വമുള്ള മദ്യപാന സൽക്കാരത്തിനൊടുവിൽ മൂന്നാം മുറയിൽ വധ ശിക്ഷ നടപ്പാക്കി; പെൺവാണിഭ സംഘത്തിന്റെ അരുംകൊലയുടെ പിന്നിലും ഹണിട്രാപ്പിലെ വില്ലത്തി തന്നെ; നസീമയെ കുടുക്കിയ രഞ്ജു കൃഷ്ണ കൊലപാതകം ഇങ്ങനെ

ജീവിതം അടിപൊളിയാക്കാൻ ഓൺലൈൻ പെൺവാണിഭം തുടങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം; നടിമാരെ എത്തിക്കാൻ സീരിയൽ പ്രൊഡക്ഷൻ കൺട്രോളറും എത്തി; കൂട്ടത്തിൽ പെട്ടവൻ തന്നെ മകളെ പീഡിപ്പിച്ചപ്പോൾ സമനില തെറ്റി; സ്നേഹപൂർവ്വമുള്ള മദ്യപാന സൽക്കാരത്തിനൊടുവിൽ മൂന്നാം മുറയിൽ വധ ശിക്ഷ നടപ്പാക്കി; പെൺവാണിഭ സംഘത്തിന്റെ അരുംകൊലയുടെ പിന്നിലും ഹണിട്രാപ്പിലെ വില്ലത്തി തന്നെ; നസീമയെ കുടുക്കിയ രഞ്ജു കൃഷ്ണ കൊലപാതകം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടുങ്ങല്ലൂരിൽ ഹണി ട്രാപ്പൊരുക്കി യുവ എൻജിനീയറെ മർദിച്ചു പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി നസീമയ്ക്കെതിരേ കൊലക്കുറ്റവും. മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചു രഞ്ജു കൃഷ്ണനെന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൊലീസാണു നസീമയെ പ്രതിചേർത്തത്. നസീമയും മകളും തിരുവനന്തപുരത്തു താമസിക്കുന്ന സമയത്തായിരുന്നു കൊലപാതകം. രഞ്ജുവുമായി നസീമയ്ക്ക് നല്ല ബന്ധമായിരുന്നു. രഞ്ജു മകളെ നോട്ടമിട്ടതോടെയാണു ബന്ധം പിരിഞ്ഞത്. നസീമ ആവശ്യപ്പെട്ട പ്രകാരം ക്വട്ടേഷൻ സംഘം രഞ്ജുവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 2017 ഏപ്രിലിലാണ് രഞ്ജു കൃഷ്ണയെ കൊലപ്പെടുത്തിയത്.

ഓൺലൈൻ പെൺവാണിഭത്തിന്റെ പേരിൽ തുടങ്ങിയ സൗഹൃദം തങ്ങളുടെ സ്വന്തം മക്കളിൽ പീഡനമെത്തിയപ്പോഴാണ് രഞ്ജു കൃഷ്ണയെ വകവരുത്താൻ നസീമ തീരുമാനിച്ചത്. അഞ്ച് പേരടങ്ങുന്ന സൗഹൃദ വലയത്തിൽ ഒരാൾ തന്നെ തങ്ങളുടെ വില്ലനായി മാറിയാൽ അവനെ ഇല്ലാതാക്കുക എന്ന നിയമത്തിലൂന്നി അവസാനിപ്പിച്ചത് രഞ്ജുവിന്റെ ജീവിതമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലായിരുന്നു കൂട്ടുകെട്ട് ആരംഭിക്കുന്നത്. നാല് പേരടങ്ങുന്ന സംഘത്തിലുണ്ടായിരുന്നത് മലയിൻകീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണം സ്വദേശി അഭിലാഷ്, വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതിൽ വീട്ടിൽ ദീപക്, ആറ്റിപ്ര കൃതിക ഭവനിൽ ഹരിലാൽ എന്നിവരാണ് ജയിലിൽ കണ്ടുമുട്ടിയത്. ജയിലിലെ സൗഹൃദം വെളിയിലും തുടർന്നതോടെ ഓൺലൈൻ പെൺവാണിഭം എന്ന പുതിയ ബിസിനസ്സ് ആരംഭിക്കുകയായിരുന്നു മൂവരും ചെയ്തത്.

ഇതിലേക്ക് ദീപക്കിന്റെ സുഹൃത്തായ ആക്കുളം മടത്തുവിള ലൈനിൽ ഷാഹിർ വന്നതോടെ ടീം അങ്ങ് കൊഴുത്തു. ഓൺ ലൈൻ ഇടപാടായതിനാൽ അക്കാലത്തൊന്നും ഇവർ പിടിക്കപ്പെട്ടിരുന്നില്ല. നസീമയും ഇവർക്കൊപ്പം ചേർന്നു. ഇതോടെ ജീവിതം അടിപൊളിയായി പോകുന്നതിനിടക്കാണ് ബിസിനസ് ഒന്ന് വിപുലീകരിക്കണം എന്ന് എല്ലാവർക്കും തോന്നി. സിനിമ സീരിയൽ നടിമാർ കൂടെ വന്നാൽ തങ്ങളുടെ ബിസിനസ് അടിച്ച് കയറുമെന്ന് പ്രതീക്ഷിച്ച് അതിനായുള്ള ശ്രമം ആരംഭിച്ചു. ഇതിനായാണ് തങ്ങളുടെ ഫേസ്‌ബുക്ക് ഫ്രണ്ടായ രഞ്ജുകൃഷ്ണയുമായി ബന്ധപ്പെടുന്നത്. സിനിമ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളറെന്ന പേരിലാണ് അടൂർ കടമ്പനാട് തുവയൂർ ചെറുക്കാട്ട് വീട്ടിൽ രഞ്ജുകൃഷ്ണ ഇവരോടും ബന്ധപ്പെടുന്നത്.

അതിന് ശേഷം സീരിയൽ സിനിമ നടിമാർക്കായി രഞ്ജുവിനെ കൂട്ടാക്കി മദ്യസൽക്കാരങ്ങൾക്ക് ക്ഷണിച്ചും പെൺകുട്ടികളെ കൂട്ടിക്കൊടുത്തും രഞ്ജുകൃഷ്ണയേയും ഇവർ കൂടെകൂട്ടി. എന്നാൽ അടുത്തതിന് ശേഷമാണ് രഞ്ജുവിന് സിനിമ സീരിയൽ രംഗത്ത് യാതൊരു പരിചയവും ഇല്ലെന്ന് ഇവർക്ക് മനസ്സിലാവുന്നത്. എന്നാൽ കൂട്ടത്തിൽ കയറിയവനെ ഇറക്കി വിടാൻ സുഹൃത്തുക്കൾ തയ്യറായിരുന്നില്ല. തങ്ങളുടെ കൂടെ കൂടാൻ ക്ഷണിച്ചപ്പോൾ ഒന്നും നോക്കാതെ രഞ്ജു കൂടെ ചേരുകയായിരുന്നു. തന്റെ ആഗ്രങ്ങൾക്ക് ഇവർ നല്ല കൂട്ടാണ് എന്ന് രഞ്ജു അവിടെ കരുതുകയായിരുന്നു. അതോട് കൂടെ വീട്ടുകാരുമായി ഉടക്കിപ്പിരിയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്ലാത്ത ജീവിതമായിരുന്നു രഞ്ജു നയിച്ചത്.

ഇതിനിടയിലാണ് കൂട്ടത്തിലൊരാളുടെ മകനെ രഞ്ജു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഇവരുടെ തന്നെ വനിതാ സുഹൃത്തായ നസീമയുടെ മകളെയും ഇയാൾ പീഡിപ്പിച്ചു. എന്നാൽ കുട്ടികൾ തങ്ങൾക്കേറ്റ പീഡനം നസീമയോട് പറഞ്ഞതോടെ രഞ്ജുവും കൂട്ടുകാരും തമ്മിൽ തെറ്റി. വിഷയം ചൈൽഡ് ലൈൻ ഏറ്റെടുത്തപ്പോൾ പൊലീസ് കേസാവുകയും രഞ്ജു മുങ്ങുകയും ചെയ്തു. എന്നാൽ ഇവിടെ രഞ്ജു ചെയ്ത തെറ്റിന് മരണശിക്ഷ വിധിക്കാൻ നസീമ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവൻ കുറ്റ സമ്മതം നടത്തിയതിന് ശേഷം മാത്രം കൊലപാതകം നടത്തിയാൽ മതി എന്നാണ് ഒടുവിൽ തീരുമാനിച്ചത്. ഒടുവിൽ രഞ്ജു മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിലുണ്ട് എന്ന് മനസ്സിലാക്കിയ നാലുപേരുംരാത്രി രഞ്ജു തങ്ങുന്ന ലോഡ്ജിലെത്തുകയായിരുന്നു.

എന്നാൽ ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ സൗഹാർദ്ധത്തിലായിരുന്നു മൂന്ന് പേരും ഇടപെട്ടത്. തുടർന്ന് നാലു പേരും ചേർന്ന് മദ്യ സൽക്കാരം നത്താൻ തീരുമാനിച്ചു. ഇതിനായി താഴെ പാർക്ക് ചെയ്തിരുന്ന ഇയോൺ കാറിലേക്ക് രഞ്ജുവുമായെത്തിയ സംഘം കാറിലിരുന്ന് ആദ്യം മദ്യപിച്ചു. രണ്ട് പെഗ് വീതം അകത്തായതോടെ ഭക്ഷണം കഴിക്കാനെന്ന പേരിൽ രാത്രി 9 മണിയോടെ അഭിലാഷിന്റെ കാറിൽ യാത്ര ആരംഭിച്ചു. സൗഹൃദ സംഭാഷണത്തിലൂടെ പീഡന വിവരം വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്ന സുഹൃത്തക്കളോട് മദ്യലഹരിയിൽ താൻ പീഡിപ്പിച്ചിട്ടുണ്ടെന്ന് രഞജു വെളിപ്പെടുത്തി. പിന്നീട് നടന്നത് മൂന്നാം മുറ പീഡനങ്ങളായിരുന്നു. കാറിന്റെ വിൻഡോ ഗ്ളാസുകൾ ഉയർത്തി പാട്ടും വെച്ച് അതിവേഗം നഗരത്തിൽ നിന്ന് പുറത്ത് കടന്ന് ഓണാക്കി വട്ടപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തിറക്കി ഇരുട്ടിന്റെ മറവിൽ രഞ്ജുവിനെ ഭീകരമായി മർധിച്ചു തുടർന്ന് വീണ്ടും കാറിൽ കയറ്റിയ ശേഷം സംഘം രഞ്ജുവിനെ കാറിൽ കയറ്റി വീൽ സ്പാനറുപയോഗിച്ച് തലയ്ക്കടിക്കുകയും കൈകാലുകൾ അടിച്ചൊടിക്കുകയും ചെയ്തു.

തനിക്ക് മാപ്പ് തരണമെന്ന് രഞ്ജു ഇതിനിടയിൽ കരഞ്ഞ് പറഞ്ഞു കൊണ്ടിരുന്നു എന്നാൽ സംഘം അത് കേൾക്കാതെ രഞ്ജുവിനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ബൈപ്പാസിലൂടെയുള്ള ഓട്ടത്തിനിടെ രഞ്ജുവിനെപ്പോഴോ പ്രാണൻ നഷ്ടമായി. ടെക്നോപാർക്കിന് സമീപമെത്തിയപ്പോഴാണ് രഞ്ജു മരിച്ചതായി ഇവർക്ക് മനസിലായത്. തുടർന്ന് ബോഡി എങ്ങനെ ഒളിപ്പിക്കാം എന്നതായിരുന്നു ഇവരുടെ ശ്രമം ഇതിനായി സംഘം ദീപക്കിന്റെ ചങ്ങാതിയായ ആക്കുളം സ്വദേശി ഷാഹിറിനെ സമീപിക്കുകയായുരുന്നു.തുടർന്ന് കാറിന്റെ പിൻസീറ്റിലായിരുന്ന ജഡം പുറത്തിറക്കാതെ അതിനുള്ളിൽ വച്ച് കൈകാലുകൾ മടക്കിയൊടിച്ച് തുണി ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കെട്ടിയശേഷം ഡിക്കിക്കുള്ളിലാക്കുകയും കുടകിലെ പോവുകയുമായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് റേഡരികിലെ കൊക്കയ്ക്കരികിൽ വണ്ടി നിർത്തുകയും ഉടൻ ജഡം പുറത്തെടുത്ത് റോഡരികിൽ നിന്ന് താഴ്ചയിലേക്ക് ചവിട്ടിതള്ളിയിടുകയും ചെയ്തു. ജഡം താഴ്ചയിൽ പതിച്ചെന്നുറപ്പാക്കിയശേഷമാണ് ഇരുവരും അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചത്.ഒടുവിൽ മൃദദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ അന്വേഷണമാണ് സത്യം പുറത്തു കൊണ്ടു വന്നത്. ഈ കേസിലാണ് നസീമ ഇപ്പോൾ പ്രതിയാകുന്നത്.

മൃതദേഹം തമിഴ്‌നാട്ടിലെ വിരാജ്പേട്ടയിൽ നിന്നാണ് കണ്ടെടുത്തത്. നസീമയെ വിട്ടുകിട്ടാൻ തിരുവനന്തപുരം പൊലീസ് കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിനു ഹർജി നൽകി. പുരുഷന്മാരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കി വലയിൽ കുടുക്കുന്ന സംഘത്തിലെ അംഗമാണ് ഇവർ. സുന്ദരികളുടെ ചിത്രം കൂടി പ്രദർശിപ്പിച്ചാണ് ഇരകളെ ആകർഷിക്കുന്നത്. ഇവരുടെ സുഹൃത്ത് ഷെമീനയും തട്ടിപ്പു സംഘാംഗമാണെന്നു പൊലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് നസീമ ഫ്ളാറ്റിലേക്ക് എൻജിനീയറെ വിളിച്ചു വരുത്തിയ ശേഷം ജ്യൂസ് നൽകുകയായിരുന്നു. അതിനിടെ സദാചാര പൊലീസ് ചമഞ്ഞെത്തിയ ചിലർ ആക്രോശിച്ചു. രക്ഷപ്പെടാൻ ചോദിക്കുന്ന പണം നൽകാൻ നസീമയും സുഹൃത്തും എൻജിനീയറെ നിർബന്ധിച്ചിരുന്നു. ഇയാൾ പിന്നീട് പൊലീസിൽ നൽകിയ പരാതിയാണു വഴിത്തിരിവായത്.

ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കൽ നാടകം വ്യക്തമായത്. തൃശൂർ അരണാട്ടുകരയിലെ ഫ്ളാറ്റിലായിരുന്നു ഷെമീന താമസിച്ചിരുന്നത്. ഈ കേസിൽ നസീമ അറസ്റ്റിലയാതോടെയാണ് രഞ്ജു കൃഷ്ണ കേസിലെ പ്രതിയേയും പൊലീസിന് കിട്ടുന്നത്. ഈ സാഹചര്യത്തിൽ രഞ്ജു കൃഷ്ണ കേസിലും നസീമയെ ചോദ്യം ചെയ്ത് കൂടുതൽ തെളിവ് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. രഞ്ജു കൃഷ്ണ കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാൽ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണു കൊടുങ്ങല്ലൂരിൽ പെൺകെണി കേസിൽ ഇവർ അറസ്റ്റിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP