Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആളുമാറിയുള്ള മർദ്ദനത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: അന്വേഷണച്ചുമതല ചവറ സിഐയ്ക്ക് കൈമാറി; തെക്കുംഭാഗം എസ്‌ഐയിൽ നിന്ന് അന്വേഷണച്ചുമതല മാറ്റിയത് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉയർന്നതോടെ; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് കോൺഗ്രസ്; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുതലെടുപ്പെന്ന് സിപിഎം

ആളുമാറിയുള്ള മർദ്ദനത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: അന്വേഷണച്ചുമതല ചവറ സിഐയ്ക്ക് കൈമാറി; തെക്കുംഭാഗം എസ്‌ഐയിൽ നിന്ന് അന്വേഷണച്ചുമതല മാറ്റിയത് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉയർന്നതോടെ; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് കോൺഗ്രസ്; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുതലെടുപ്പെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം തേവലക്കരിയിൽ പെൺകുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് പ്ലസ്ടു വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസിന്റെ അന്വേഷണം ചവറ സിഐയ്ക്ക് കൈമാറി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നുവെന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് തെക്കുംഭാഗം എസ്‌ഐയിൽ നിന്ന് അന്വേഷണം ചവറ സിഐയ്ക്ക് കൈമാറിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ സിപിഎം നേതാവിനും പങ്കുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടി സരസൻ പിള്ളയും കൊലപാതകത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ് മാർട്ടം നടത്തിയ ശേഷം മൃതദേഹവുമായി നാട്ടുകാർ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. മർദ്ദനമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ കഴിഞി്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു വിനീതിന്റെ നേതൃത്വത്തിൽ പ്ല്‌സ് ടു വിദ്യാർത്ഥിയായിരുന്ന രഞ്ജിത്തിനെ വീട്ടിൽ കയറി മർദ്ദിക്കുന്നത്. ആളുമാറിയായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. അതേസമയം സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് രഞ്ജിത്തിന് മർദ്ദനമേൽക്കേണ്ടി വന്നതെന്ന് നാട്ടുകാർ പറയുന്നുണ്ട്. പ്രതി വിനീത് സരസൻ പിള്ളയുടെ സഹോദരന്റെ മകനാണ്.

രഞ്ജിത്തിന്റെ ബന്ധുക്കൾ പിറ്റേ ദിവസം തന്നെ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്ന ആക്ഷേപവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്ത് എത്തിയതോടെയാണ് കേസിന്റെ അന്വേഷണ ചുമതല ചവറ സിഐയ്ക്ക് കൈമാറിയത്. തെക്കുംഭാഗം എസ്‌ഐയും അന്വേഷണ സംഘത്തിൽ തുടരും.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിശദീകരണവുമായി സിപിഎം പ്രദേശിക നേതൃത്വവും രംഗത്തെത്തി. കേസിൽ അറസ്റ്റിലായ വിനീതും കുടുംബാഗങ്ങളും കോൺഗ്രസ് പ്രവർത്തകരാണെന്നും സിപിഎം ആരോപിച്ചു. രഞ്ജിത്തിന്റെ മരണ കാരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP