Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈനിൽ നിരീക്ഷകനാകുന്നത് 2009ൽ; 2010 മുതൽ പരിവാറുകാരുടെ കണ്ണിലുണ്ണി; അവിവാഹിതനായി തുടർന്നത് പെരുമ്പാവൂർ-മുടിക്കൽ-മാറമ്പിള്ളി- എച്ച് എം ടി ഏരിയയിലെ ജിഹാദി ഹബ്ബിന്റെ ഭീഷണി തിരിച്ചറിഞ്ഞും; പിണറായി അധികാരമേറ്റ ശേഷം 25 അപകടങ്ങളിൽ കൊല്ലപ്പെട്ടത് കോകില മുതൽ രഞ്ജിത് വരെ 25 പരിവാറുകാർ; രഞ്ജിത്തിന്റെ മരണത്തിലെ തീവ്രവാദി പാറ്റേണുകൾ ചർച്ചയാക്കി ബിജെപി ഗ്രൂപ്പുകൾ; പൊലീസിന് പരാതി നൽകി അച്ഛനും; സങ്കികളുടെ 'പോരാളിയുടെ' അകാല വിയോഗത്തിൽ ദുരൂഹത ഏറെ

ഓൺലൈനിൽ നിരീക്ഷകനാകുന്നത് 2009ൽ; 2010 മുതൽ പരിവാറുകാരുടെ കണ്ണിലുണ്ണി; അവിവാഹിതനായി തുടർന്നത് പെരുമ്പാവൂർ-മുടിക്കൽ-മാറമ്പിള്ളി- എച്ച് എം ടി ഏരിയയിലെ ജിഹാദി ഹബ്ബിന്റെ ഭീഷണി തിരിച്ചറിഞ്ഞും; പിണറായി അധികാരമേറ്റ ശേഷം 25 അപകടങ്ങളിൽ കൊല്ലപ്പെട്ടത് കോകില മുതൽ രഞ്ജിത് വരെ 25 പരിവാറുകാർ; രഞ്ജിത്തിന്റെ മരണത്തിലെ തീവ്രവാദി പാറ്റേണുകൾ ചർച്ചയാക്കി ബിജെപി ഗ്രൂപ്പുകൾ; പൊലീസിന് പരാതി നൽകി അച്ഛനും; സങ്കികളുടെ 'പോരാളിയുടെ' അകാല വിയോഗത്തിൽ ദുരൂഹത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൈബർ മേഖലയിലെ സംഘപരിവാർ പോരാളിയായിരുന്ന രഞ്ജിത് പിബിയുടെ മരണത്തിൽ ചില തീവ്രവാദി പാറ്റേണുകളുണ്ടെന്ന ആരോപണം സജീവമാക്കി പരിവാർ ഗ്രൂപ്പുകൾ. ഇതിന് പിന്നിൽ ജിഹാദി ഗ്രൂപ്പുകളാണെന്നാണ് ഇവരുടെ ആരോപണം. ആയുഷ് ശശിധരൻ എന്ന പരിവാറുകാരനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാക്കിയിരിക്കുന്നത്. രഞ്ജിത്തിന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് ഐഡി റിപ്പോർട്ട് ചെയ്ത് പോസ്റ്റുകൾ ഇടാൻ കഴിയാത്തവിധം നിശ്ചലമാക്കിയിരുന്നു. ഇതിന് സമാനമായി തന്റെ ഫെയ്‌സ് ബുക്ക് ഐഡിയും പൂട്ടിച്ചെന്ന് പറഞ്ഞാണ് ആയുഷ് ശശിധരൻ രഞ്ജിത്തിന്റെ മരണത്തിലെ ദുരൂഹതകൾ തുറന്നുകാണിക്കാൻ ശ്രമിക്കുന്നത്.

രഞ്ജിത്തുമായി നടത്തിയ മുൻ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ആയുഷിന് സംശയങ്ങൾ ഉണ്ടാകുന്നതും. ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ 2009ലാണ് ഓൺലൈനിൽ രഞ്ജിത് ഓൺലൈനിൽ സജീവമാകുന്നത്. സംഘപരിവാർ ഓൺലൈൻ പ്രവർത്തകൻ ആകുന്നത് 2010ലും. രഞ്ജിത് പി ബി, ആദ്യകാലം മുതലേ ജിഹാദി - കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് രാഷ്ട്രീയത്തിന് എതിരും ഹൈന്ദവ മുന്നണി പോരാളിയുമായിരുന്നു. ഫേസ്‌ബുക്കിൽ. ഓൺലൈൻ സംഘപരിവാർ പ്രവർത്തകരുടെ കൂട്ടായ്മയായ 'ഐക്യ 'യുടെ 2017 ഓഗസ്റ്റിൽ എറണാകുളത്തു നടന്ന മീറ്റിംഗിലും പങ്കെടുത്തിരുന്നു. ഇതിനിടെ ആയുഷ് ശശിധരനുമായി രഞ്ജിത് വിശദമായി സംസാരിച്ചു. അന്ന് രഞ്ജിത് പറഞ്ഞത് വീണ്ടും ചർച്ചയാക്കുകായണ് സംഘപരിവാർ ഗ്രൂപ്പുകൾ.

രഞ്ജിത്ത് ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നതായി ആയുഷ് പറയുന്നു. ഐക്യയുടെ സമ്മേളനത്തിൽ ഇക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. മീറ്റിംഗിന് ശേഷം എന്നോടൊപ്പം എന്റെ ലോഡ്ജ് മുറിയിലേക്ക് രഞ്ജിത് വന്നു. പുലർച്ചെ വരെ നീണ്ടു നിന്ന ചർച്ചകൾ. അവിവാഹിതൻ ആയി തുടരുന്നത് എന്തേ എന്ന എന്റെ ചോദ്യത്തിന് രഞ്ജിത്തിന്റെ ഉത്തരം ഇതായിരുന്നുവെന്ന് ആയുഷ് പറയുന്നു. നമ്മൾ കരുതുന്നത് പോലെ ജിഹാദികൾ കൂടുതൽ ആക്റ്റീവ് ആയിട്ടുള്ളത് മലപ്പുറത്തല്ല. ഞാൻ പെരുമ്പാവൂർ ആണ് താമസം. പെരുമ്പാവൂർ - മുടിക്കൽ - മാറമ്പിള്ളി - എച്ച് എം ടി കൊച്ചിൻ ഏരിയ ആണ് ഇവരുടെ ഹബ്. എനിക്കെതിരെ പല തവണ വധ ശ്രമം നടന്നിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു.

വീടിന്റെ അടുത്തുള്ള സ്ഥലങ്ങളിൽ മാത്രമേ ഞാൻ ബൈക്ക് ഉപയോഗിക്കൂ. ദൂരെ സ്ഥലങ്ങളിൽ പോകാൻ കാർ അല്ലെങ്കിൽ ബസ്. ഇങ്ങനൊരു അവസ്ഥയിൽ വിവാഹം കഴിക്കുന്നത് തന്നെ വലിയ റിസ്‌കാണ്. ഏത് വിധത്തിലെങ്കിലും അവന്മാർ എന്നെ തട്ടും.-ഇതായിരുന്നു രഞ്ജിത്തിന്റെ കൂടുതലായുള്ള വെളിപ്പെടുത്തൽ. ഇതിനോട് ആയുഷ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്റെയും അവസ്ഥ അത് തന്നെയാണ്. 2014ൽ മാത്രം രണ്ടു വധ ശ്രമങ്ങൾ. രണ്ടും ഹിറ്റ് ആൻഡ് റൺ. ബൈക്കിൽ പോയ എന്നെ തട്ടിയിട്ടിട്ട് പോയി. വണ്ടി നമ്പർ പോലും നോട്ട് ചെയ്യാൻ സാധിച്ചില്ല. രണ്ടും എറണാകുളം റെജിസ്‌ട്രേഷൻ ആണ്. അത് മാത്രം അറിയാം. അതിനു ശേഷം 2015- 2016 എനിക്ക് കേരളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. അപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് ആയുഷും പറയുന്നു.

പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇതേ വരെ 25 സംഘപരിവാർ പ്രവർത്തകർ ആണ് വിവിധ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടതെന്ന് സംഘപരിവാർ ഗ്രൂപ്പുകള് വിശദീകരിക്കുന്നു. ഇവരൊക്കെ നല്ല ജനസ്വാധീനം ഉള്ളവരും നാളെ നേതൃത്വനിരയിലേക്ക് വരേണ്ടവരുമാണ്. കൊല്ലം നഗരസഭാ കൗൺസിലർ ആയിരുന്ന കോകില മുതൽ രഞ്ജിത് വരെ ഇങ്ങനെ മരിച്ചവരാണ്.. കോമൺ പാറ്റേൺ എന്താണെന്നു വച്ചാൽ, ഇവരുടെ എല്ലാവരുടെയും ഫെസ്ബുക് ഐഡി റിപ്പോർട്ട് ചെയ്തു പൂട്ടിച്ച ശേഷം, 24 മണിക്കൂറിനുള്ളിൽ ആണ് ഇവരെല്ലാം അപകടങ്ങളിൽ കൊല്ലപ്പെട്ടത്. നിർഭാഗ്യവശാൽ, കേരളത്തിലെ ബിജെപി നേതൃത്വം ഇക്കാര്യത്തിൽ ഇതേ വരെ ശ്രദ്ധിച്ചിട്ടില്ലെന്നാണ് ആദർശ് പറയുന്നത്.

ശനിയാഴ്ച പൂട്ടിപ്പോയ എന്റെ ഐഡിയും എനിക്ക് അക്‌സസ്സ് ചെയ്യാൻ പറ്റുന്നില്ല. ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഈശ്വരാധീനം ഉള്ളതുകൊണ്ടാണ്. കഴിഞ്ഞ ബുധനാഴ്ച ഞാൻ ഇട്ടിരുന്ന ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കോൺഗ്രസിന് ഇട്ട് ഞാൻ കുത്തുമ്പോൾ ജിഹാദി -കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന് അതുകൊള്ളുന്നത് അവർ ഒരേ തൂവൽപ്പക്ഷികൾ ആയതുകൊണ്ടാണെന്നും ആയുഷ് വിശദീകരിക്കുന്നു. അതിനിടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിന്റെ അച്ഛൻ പെരുമ്പാവൂർ പൊലീസിന് പരാതി നൽകി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് രഞ്ജിത്തിന്റെ അച്ഛൻ. അപകടമുണ്ടായ ദിവസം മകൻ വലിയ സമ്മർദ്ദത്തിലാണെന്നും ആരോപിക്കുന്നു.

വിഷയത്തിൽ ബിജെപിയും ഇടപെടൽ തുടങ്ങി. പെരുമ്പാവൂരിൽ രഞ്ജിത്തിന്റെ വീട് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷും സന്ദർശിച്ചു. ഇവര് അപകടവ സ്ഥലവും സന്ദർശിച്ചു. ഫോറൻസിക് പരിശോധന നടക്കുന്നു. സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സിഐ ഉറപ്പു തന്നിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ പറയുന്നു. സൈബർ ലോകത്തെ ആദ്യ സംഘ പോരാളിയായിരുന്നു രഞ്ജിത് എന്ന വിശേഷണവുമായാണ് മരണം ചർച്ചയാക്കുന്നത്. വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളിൽ എസ് ഡി പി ഐയാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. തൊടുപുഴയിലെ ഏഴ് വയസ്സുകാരനുണ്ടായ ക്രൂര പീഡനത്തിന് ശേഷം ഇയാൾ ചില പോസ്റ്റുകൾ ഇട്ടിരുന്നു. കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും.. അപ്പോ മനുഷ്യാവകാശം പറഞ്ഞ് കൊണ്ട് വന്നേക്കരുത്. തെറിവിളി സഹിതമായിരുന്നു പോസ്റ്റ്. തൊടുപുഴ സംഭവത്തിലാണ് പോസ്റ്റ് എന്നാണ് സൂചന.

ഇതിനൊപ്പം തൊടുപുഴയിലെ പീഡകൻ അരുൺ ആനന്ദ് സംഘപരിവാറുകാരനല്ലെന്ന് വരുത്താനും ചില പോസറ്റുകൾ ഇട്ടിരുന്നു. ഐഡി ബ്ലോക്കഡ് പേജുകളിൽ പോസ്റ്റിടാൻ പറ്റുന്നില്ലേ.. എന്ന പോസ്റ്റായിരുന്നു അവസാനമായി ഇട്ടത്. അതിന് ശേഷമാണ് ബൈക്കപകടം ഉണ്ടായത്. ഇതിന് പിന്നിൽ വിലയ ദുരൂഹതയാണ് സംഘപരിവാറുകാർ കാണുന്നത്. സിപിഎമ്മിനേയും കോൺഗ്രസിനേയും മുസ്ലിം ലീഗിനുമെതിരെ നിരന്തരം സൈബർ ആക്രമണത്തിന് വിധേയനാക്കിയ വ്യക്തിയാണ് രഞ്ജിത്. ബിജെപിക്ക് അനുകൂലമായ പരസ്യ നിലപാടുകൾ. ശബരിമല വിഷയത്തിലും മറ്റും പരിവാറുകാരുടെ സൈബർ ഇടത്തെ നായകനായിരുന്നു രഞ്ജിത്. എല്ലാ വിഷയങ്ങളിലും തെറിവിളിയോടെയായാൽ പോലും അതിശക്തമായ ഇടപെടൽ. ബിജെപിയെ പ്രതിരോധിക്കാനും വോട്ട് പിടിക്കാനുമെല്ലാം സൈബർ ഇടത്തെ ഉപയോഗിച്ചു. ഇതിനുള്ള പ്രതികാരമാണ് രഞ്ജിത്തിന്റെ വാഹനാപകടമെന്ന സംശയമാണ് പരിവാറുകാർക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP