Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

കാമുകിയെ വീട്ടിൽ കൊണ്ടു വന്ന് ഭാര്യയെ പ്രകോപിപ്പിച്ച പൊലീസ് ബുദ്ധി! അവിഹിതത്തെ ചൊല്ലി വീട്ടിലുണ്ടായത് സമാനതകളില്ലാത്ത വഴക്ക്; രഹസ്യം പരസ്യമാകാതിരിക്കാൻ ആ ഡയറിയും മുക്കി; ടിപ്പു സുൽത്താനേയും മലാലയേയും കൊന്ന് അമ്മ ജീവനൊടുക്കിയത് പീഡനം സഹിക്കാതെ; റെനീസിനെ രക്ഷിക്കാനും അണിയറ നീക്കം സജീവം

കാമുകിയെ വീട്ടിൽ കൊണ്ടു വന്ന് ഭാര്യയെ പ്രകോപിപ്പിച്ച പൊലീസ് ബുദ്ധി! അവിഹിതത്തെ ചൊല്ലി വീട്ടിലുണ്ടായത് സമാനതകളില്ലാത്ത വഴക്ക്; രഹസ്യം പരസ്യമാകാതിരിക്കാൻ ആ ഡയറിയും മുക്കി; ടിപ്പു സുൽത്താനേയും മലാലയേയും കൊന്ന് അമ്മ ജീവനൊടുക്കിയത് പീഡനം സഹിക്കാതെ; റെനീസിനെ രക്ഷിക്കാനും അണിയറ നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൽ. ഭർത്താവ് റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ മാനസികവും ശാരീരികവുമായ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച നെജ്‌ലയുടെ ബന്ധുക്കൾ പറഞ്ഞു. പീഡനത്തെ കുറിച്ച് നേരത്തെ എസ് പിക്ക് മുമ്പിൽ പരാതി എത്തിയിരുന്നു.

റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റെനീസ് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നെജ്‌ലയെ റെനീസ് നിരന്തരം മർദിച്ചിരുന്നു. നെജില ജീവനൊടുക്കിയതിന്റെ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിരുന്നു. ഇതിന്റെ പേരിൽ നെജ്‌ലയും റെനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നെജ്‌ല ഒരു ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റെനീസ് മാറ്റിയതാണെന്ന് നെജ്‌ലയുടെ കുടുംബം ആരോപിച്ചു.

വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജ്‌ല, മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. രണ്ടു മക്കളിൽ ഇളയ കുട്ടിയായ മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. നെജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നെജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ പൊലീസുകാരനെ രക്ഷിക്കാനും അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ട്. വീട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ അന്വേഷണം നടത്താനാണ് നീക്കം. ദുർബ്ബല വകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്താനും ശ്രമമുണ്ട്. പൊലീസുകാരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇതു വരെ സ്ത്രീ പീഡനമോ ആത്മഹത്യാ പ്രേരണയ്‌ക്കോ കേസെടുത്തിട്ടില്ല. ഡയറി ഒളിപ്പി്ച്ചതിനും പൊലീസ് സഹായം കിട്ടിയെന്ന ആക്ഷേപം സജീവമാണ്.

റെനീസും നജ്‌ലയും വഴക്കും തർക്കവും പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്നു നജ്‌ല അയൽവാസികളോടു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചരാത്രിയിൽ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്കു തിരിച്ചെത്തിയപ്പോൾ കതകു തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതിൽ തകർത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി.

ഇടക്കാലത്ത് അവധിയെടുത്ത് വിദേശത്തുപോയിരുന്ന റെനീസ് തിരികെയെത്തി പൊലീസിൽ ജോലി തുടരുകയായിരുന്നു. ഭാര്യയെ റെനീസ് ഉപദ്രവിച്ചിരുന്നതായും മൊഴിയുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലും പരാതി എത്തിയിരുന്നു. മേലിൽ പ്രശ്‌നങ്ങൾ ഉണ്ടാവരുതെന്ന് എസ്‌പി നിർദ്ദേശം നൽകി പറഞ്ഞു വിട്ടതിന് ശേഷവും ഉപദ്രവം തുടർന്നെന്നാണു വിവരം. ഇന്നലെ ഇവിടെയത്തിയ എസ്‌പി. ക്വാർട്ടേഴ്‌സിലെ താമസക്കാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നു സഹപ്രവർത്തകർ മൊഴി നൽകി.

മാനസികവും ശാരീരികവുമായ പീഡനമാണ് സംഭവത്തിലേക്കു നയിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ള മാൻസിലിൽ (കുഴിയിൽ വീട്) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്‌ല. സഹോദരി: നഫ്‌ള

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP