Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷയെ കൊലപ്പെടുത്തിയത് ഇംഗിതത്തിനു വഴങ്ങാത്തതിനാൽ; മാനഭംഗപ്പെടുത്താൻ പലകുറി ശ്രമിച്ചിട്ടും നടക്കാത്തതിനാൽ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചു: പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് ഇങ്ങനെ

ജിഷയെ കൊലപ്പെടുത്തിയത് ഇംഗിതത്തിനു വഴങ്ങാത്തതിനാൽ; മാനഭംഗപ്പെടുത്താൻ പലകുറി ശ്രമിച്ചിട്ടും നടക്കാത്തതിനാൽ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചു: പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: അമീറൂൾ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയതു തന്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാലെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ജിഷയെ മാനഭംഗപ്പെടുത്താൻ പലകുറി ശ്രമിച്ചിട്ടും നടക്കാത്തതിനാൽ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് അപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജിഷയെ കടന്നു പിടിച്ച പ്രതി തന്റെ ഇംഗിതത്തിന് കീഴ്പ്പെടുത്തുന്നതിനായി ശ്രമിച്ചുവെന്നും ജിഷ എതിർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏതു വിധേയനെയും ജിഷയെ കീഴ്പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ജിഷയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് തറയിൽ വീഴ്‌ത്തി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും എതിർപ്പുണ്ടായതിനെത്തുടർന്ന് കത്തിയുപയോഗിച്ച് കുത്തി മുറിവേൽപ്പിച്ചു. കടുത്ത വിദ്വേഷം മൂലം ജിഷയുടെ ജനനേന്ദ്രിയത്തിൽ കത്തി കയറ്റി ആന്തരാവയവങ്ങൾ പുറത്തു ചാടത്തക്ക വിധം മാരകമായി പരിക്കേൽപ്പിച്ചും കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുളെത്തിയത്. ആ സമയം, ജിഷയുടെ അമ്മ രാജേശ്വരി വീട്ടിൽ ഇല്ലായിരുന്നു. ചെയ്ത കാര്യങ്ങളെല്ലാം അമീറുൾ സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെത്തി തെളിവെടുപ്പു നടത്തി. കാഞ്ചീപുരം ശിങ്കിടിവാക്കത്ത് അമീറുൽ ജോലി ചെയ്തിരുന്ന കൊറിയൻ കമ്പനിയിലായിരുന്നു തെളിവെടുപ്പ്. ഇതു മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ഡോങ്‌സെങ് കമ്പനി എച്ച്ആർ മാനേജരുടെ മൊഴി രേഖപ്പെടുത്തി.

അതിനിടെ, കേസിൽ അമീറുല്ലിന്റെ സുഹൃത്ത് മുർഷിബാദ് സ്വദേശി സുജിലിന്റെ മൊഴി രേഖപ്പെടുത്തി. കോതമംഗലം കോടതിയിലാണ് മൊഴി നൽകിയത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ കേരള പൊലീസ് കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്. ഇവിടെ കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്ന അമീറുൽ കൊലപാതകത്തിനുശേഷം സ്വദേശമായ അസമിലെത്തുകയും പിന്നീട് കാഞ്ചിപുരത്തെത്തി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP