Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

കാൻസർ ബാധിതയായ രേഖാ മോഹൻ ഭർത്താവ് ഇല്ലാത്ത സമയം നോക്കി സ്വയം മരണം തെരഞ്ഞെടുത്തതോ? നടിയുടെ മരണം ആത്മഹത്യ ആയിരിക്കുമെന്ന് സൂചിപ്പിച്ച് പൊലീസ്

കാൻസർ ബാധിതയായ രേഖാ മോഹൻ ഭർത്താവ് ഇല്ലാത്ത സമയം നോക്കി സ്വയം മരണം തെരഞ്ഞെടുത്തതോ?  നടിയുടെ മരണം ആത്മഹത്യ ആയിരിക്കുമെന്ന് സൂചിപ്പിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിനിമാസീരിയൽ നടി രേഖ മേനോന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. നടിയുടേത് സ്വാഭാവിക മരണമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. ദീർഘകാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു രേഖ മോഹൻ. ഇവർക്ക് കുട്ടികൾ ഇല്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം സംശയിക്കുന്നതായി പൊലീസ് പറയുന്നു. മാത്രമല്ല വായിൽ നിന്നും നുരയും പതയും വന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഇത് ആത്മഹത്യയെന്ന സംശയം ബലപ്പെടാൻ കാരണമാകുന്നുവെന്നും പൊലീസ് പറഞ്ഞു.

നടി മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്. രേഖയെ മരിച്ച നിലയിൽ തൃശൂരിലെ ഫ്‌ലാറ്റിൽ കണ്ടെത്തുകയായിരുന്നു. ഡൈനിങ് റൂമിലെ ടേബിളിൽ തലചായ്ച്ചുവച്ച് ഇരിക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ടു ദിവസമായി വിദേശത്തുള്ള ഭർത്താവിനെ രേഖ ടെലിഫോണിൽ വിളിച്ചിട്ട്. ഫ്‌ലാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെ ഭർത്താവ് മോഹന്റെ നിർദ്ദേശമനുസരിച്ച് ഡ്രൈവർ മുറിയിലെത്തിയപ്പോഴാണ് രേഖയെ മരിച്ച നിലയിൽ കാണുന്നത്. കുട്ടികളില്ലാത്തതും കാൻസർ രോഗവും രേഖാ മോഹനെ മാനസികമായി തളർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയ്ക്കുള്ള സാധ്യത പൊലീസ് കൂടുതലായി കാണുന്നത്.

Stories you may Like

തൃശൂരിലുള്ള ഫ്‌ലാറ്റിലാണ് രേഖ മോഹനും ഭർത്താവും താമസിച്ചിരുന്നത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് മോഹൻ മലേഷ്യയ്ക്ക് പോയിരുന്നു. രണ്ടുദിവസമായി മോഹൻ ഫ്‌ലാറ്റിലേക്ക് വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല. ഫോണും സ്വിച്ച് ഓഫ് ആയതോടെയാണ് ഡ്രൈവറെ വിളിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഡ്രൈവർ ഫ്‌ലാറ്റിലെത്തി കോളിങ് ബെൽ അടിച്ചിട്ടും വാതിൽ പലതവണ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതോടെ പേരാമംഗംലം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഫ്‌ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടന്നത്.

മരണത്തിലെ ദുരൂഹത മാറ്റാൺ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ. ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി എന്നീ ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും രേഖ മോഹൻ അടുത്തിടെയായി അറിയപ്പെട്ടിരുന്നത് സീരിയലുകളുടെ പേരിലായിരുന്നു. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് രേഖ. ''മായമ്മ'' എന്ന മെഗാഹിറ്റ് സീരിയലിൽ അവർ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെട്ട അവർ മിനിസ്‌ക്രീനിലെ ജനപ്രിയമുഖമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP