Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സുഹൃത്തിന്റെ കൂട്ടുകാരന്റെ കാത്തു നിൽപ്പ് എത്തിച്ചത് പ്രണയത്തിൽ; ഫോൺ വാങ്ങി നൽകി അടുപ്പം ദൃഢമാക്കി ബൈക്കിൽ കറക്കം; ഓണക്കാലത്ത് ആൽത്തറയിലെ കൂട്ടുകാരന്റെ വീട്ടിൽ എത്തിച്ച് സ്‌നേഹത്തിലൂടെ മയക്കി പീഡനം; കൂട്ടുകാരികളും അദ്ധ്യാപകരും അറിഞ്ഞപ്പോൾ വീട്ടിലും പ്രശ്‌നമായി; എന്നിട്ടും കാമുകനെ കൈവിട്ടില്ല; വെളുപ്പിന് വീട്ടിന്റെ മതിൽ ചാടിക്കടന്ന് വില്ലനെത്തിയപ്പോൾ അച്ഛനും അമ്മയും കൈയോടെ പിടികൂടി; സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പോക്‌സോയിൽ കുടുങ്ങിയ ജെറി ഡിഗ്രി സ്റ്റുഡന്റും

സുഹൃത്തിന്റെ കൂട്ടുകാരന്റെ കാത്തു നിൽപ്പ് എത്തിച്ചത് പ്രണയത്തിൽ; ഫോൺ വാങ്ങി നൽകി അടുപ്പം ദൃഢമാക്കി ബൈക്കിൽ കറക്കം; ഓണക്കാലത്ത് ആൽത്തറയിലെ കൂട്ടുകാരന്റെ വീട്ടിൽ എത്തിച്ച് സ്‌നേഹത്തിലൂടെ മയക്കി പീഡനം; കൂട്ടുകാരികളും അദ്ധ്യാപകരും അറിഞ്ഞപ്പോൾ വീട്ടിലും പ്രശ്‌നമായി; എന്നിട്ടും കാമുകനെ കൈവിട്ടില്ല; വെളുപ്പിന് വീട്ടിന്റെ മതിൽ ചാടിക്കടന്ന് വില്ലനെത്തിയപ്പോൾ അച്ഛനും അമ്മയും കൈയോടെ പിടികൂടി; സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പോക്‌സോയിൽ കുടുങ്ങിയ ജെറി ഡിഗ്രി സ്റ്റുഡന്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോക്‌സോ കേസുകളും പൊലീസ് അറസ്റ്റുകളും നടപടികളും തുടരുമ്പോഴും സ്‌കൂൾ വിദ്യാർത്ഥിനികൾ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നതിന് തെളിവാകുകയാണ് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാംവിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവം. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിഗ്രി വിദ്യാർത്ഥി പൊലീസ് പിടിയിലായത് പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഫലം.

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡിഗ്രി വിദ്യാർത്ഥി മ്യൂസിയം പൊലീസിന്റെ പിടിയിലായത്. കണ്ണേറ്റുമുക്ക് വലിയശാല സ്വദേശി ജെറിയാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇതിനിടെയാണ് പ്രണയം നടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയി ജെറി പീഡിപ്പിച്ചത്.

സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെ സ്‌കൂളിനു മുന്നിൽ നിന്ന് കൂട്ടിക്കൊണ്ടു പോയാണ് ജെറി പീഡനത്തിനു വിധേയമാക്കിയത്. കഴിഞ്ഞ ഓണക്കാലത്താണ് പീഡനം നടന്നത്. പീഡനത്തിനു ശേഷം അതേ സ്‌കൂളിനു മുന്നിൽ തന്നെയാണ് ജെറി പെൺകുട്ടിയെ ഇറക്കി വിട്ടത്. ജെറിയുമായുള്ള വരവുംപോക്കും മറ്റു കുട്ടികൾ മനസിലാക്കിയതോടെ പെൺകുട്ടി പീഡനവിവരം പറയുകയായിരുന്നു. സ്‌കൂൾ അധികൃതർ സംഭവം അറിഞ്ഞതോടെ രക്ഷിതാക്കളെ സ്‌കൂളിൽ വിളിച്ചു വരുത്തി വിവരം പറഞ്ഞു. ഇതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്.

പീഡനം നടന്നത് മ്യൂസിയം പൊലീസ് പരിധിയിൽ ആയതിനാൽ തമ്പാനൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. മ്യൂസിയം പൊലീസാണ് പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ജെറിയെ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കഠിനംകുളത്തെ നാല് യുവാക്കൾ കഴിഞ്ഞ ദിവസം പോക്‌സോ കേസിൽ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടു പോയുള്ള ഈ ബലാത്സംഗത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപ് തന്നെയാണ് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ കോളേജിലെ വിദ്യാർത്ഥി അറസ്റ്റിലാകുന്നത്.

ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്‌സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ ഇന്നലെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്‌സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.

പെൺകുട്ടിയുടെ സുഹൃത്തുമായാണ് ജെറി ആദ്യം അടുത്തത്. പെൺകുട്ടിയുടെ സുഹൃത്ത് ജെറിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായി. ട്യൂഷൻ ക്ലാസിൽ പെൺകുട്ടി എത്തിയപ്പോഴൊക്കെ ജെറിയെ കണ്ടു. സ്‌കൂളിലേക്ക് പോകുന്ന വഴിയിലും ജെറി കാത്തു നിൽക്കാൻ തുടങ്ങി. പ്രണയത്തിലായപ്പോൾ അടുപ്പം കൂട്ടാനും എപ്പോഴും സംസാരിക്കാനും പെൺകുട്ടിക്ക് ജെറി ഫോൺ വാങ്ങി നൽകുകയും ചെയ്തു. ഈ ഫോൺ പെൺകുട്ടി വീട്ടുകാർ കാണാതെയാണ് സൂക്ഷിച്ചത്.

ഫോൺ സംസാരത്തിൽ തുടങ്ങിയ അടുപ്പമാണ് വഴിവിട്ട ബന്ധത്തിനു പെൺകുട്ടിയെ പ്രേരിപ്പിച്ചത്. സ്‌കൂളിൽ നിന്ന് സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെ ജെറി ബൈക്കിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ യാത്ര അവസാനിപ്പിച്ചത് വെള്ളയമ്പലം ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിലും. പെൺകുട്ടിയും ജെറിയും വീട്ടിൽ കയറി കതകടയ്ക്കുമ്പോൾ പുറത്ത് സുഹൃത്ത് കാവലായി നിന്നു. ശാരീരിക ബന്ധത്തിനു ശേഷം പെൺകുട്ടിയെ ജെറി ബൈക്കിൽ സ്‌കൂളിൽ കൊണ്ട് വിടുകയായിരുന്നു. ഇതോടെ സംഭവം പുറത്തറിഞ്ഞു. സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അറിഞ്ഞു. സ്‌കൂളിലും വീട്ടിലും പീഡനം അറിഞ്ഞു. ഇതോടെ വീട്ടിൽ ബഹളവുമായി.

പ്രശ്‌നം അറിഞ്ഞിട്ടും പെൺകുട്ടിയുമായി റെജി ബന്ധം തുടർന്നു. വെളുപ്പിന് ഒരു ദിവസം റെജി പെൺകുട്ടിയുടെ വീട്ടിലുമെത്തി. ഇത് വീട്ടുകാർ അറിയുകയും റെജി നൽകിയ ഫോൺ കണ്ടെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്തു. ഇതോടെ വീട്ടുകാർ പെൺകുട്ടിയേയും കൂട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് എഫ്‌ഐആർ ഇട്ട് മ്യൂസിയം പൊലീസിനു കൈമാറി. പരാതി നൽകിയ കഴിഞ്ഞ മാസം 14 മുതൽ ജെറി ഒളിവിൽ തുടരുകയായിരുന്നു. ജെറിക്ക് ഡിവൈഎഫ്‌ഐ ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് കേസിൽ സമ്മർദ്ദം വന്നതായാണ് സൂചന.

പ്രതിയുടെ അറസ്റ്റ് വൈകിയതിനെ തുടർന്ന് കുട്ടിയുടെ പിതാവ് കോടതിയിൽ പരാതി നൽകുകയും തുടർന്ന് മജിസ്‌ട്രേട്ടിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. ഇതോടെ മൊബൈൽ ലൊക്കേഷൻ നോക്കി മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP