Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേവിയിൽ കമ്മീഷൺഡ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ റിക്രൂട്ടിങ്; പലരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിച്ച 28കാരൻ വീട്ടുകാരെ വിശ്വസിപ്പിച്ചിരുനന്തും വിവാഹം കഴിച്ചതും നേവി ഉദ്യോഗസ്ഥനാണെന്ന വ്യാജേന; കളമശേരിയിലെ കാർ മോഷണകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ചെന്നു നിന്നത് പാലാരിവട്ടത്തെ ഗസ്സാ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ നടത്തി വന്ന തട്ടിപ്പിൽ

നേവിയിൽ കമ്മീഷൺഡ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ റിക്രൂട്ടിങ്; പലരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിച്ച 28കാരൻ വീട്ടുകാരെ വിശ്വസിപ്പിച്ചിരുനന്തും വിവാഹം കഴിച്ചതും നേവി ഉദ്യോഗസ്ഥനാണെന്ന വ്യാജേന; കളമശേരിയിലെ കാർ മോഷണകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ചെന്നു നിന്നത് പാലാരിവട്ടത്തെ ഗസ്സാ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ നടത്തി വന്ന തട്ടിപ്പിൽ

ആർ പീയൂഷ്

കൊച്ചി: നേവിയിൽ കമ്മീഷൺഡ് ഓഫീസർ ചമഞ്ഞ് വ്യാജ റിക്രൂട്ടിങ് നടത്തി വന്നയാൾ പിടിയിൽ. കോട്ടയം കൊണ്ടൂർ പിണ്ണാക്കനാട് കരയിൽ കണ്ണാമ്പള്ളിൽ വീട്ടിൽ ജോബിൻ മാനുവ(28)ലാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടത്ത് ഗസ്സാ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പുകൾ നടത്തി വന്നിരുന്നത്. പൊലീസ് മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു കാർ മോഷണ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ജോബിൻ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ശേഷം ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നതായി അറിഞ്ഞത്. സ്ഥാപനം പരിശോധിച്ചപ്പോൾ ഉയർന്ന നേവീ ഉദ്യോഗസ്ഥന്റെ യൂണീഫോമും സീലുകളും ചിഹ്നങ്ങളും കണ്ടെത്തി. ഈസ്റ്റേൺ നേവൽ കമാൻഡ് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡി കാർഡും കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്.

വിശാഖപട്ടണം, കൊച്ചി എന്നീ നേവൽ ബെയ്സുകളിൽ ജൂനിയർ ക്ലാർക്കായും നേവി ഓഫീസറായും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയിരിക്കുന്നത്. നേവീ ഉദ്യോഗസ്ഥരുടെ യൂണിഫോമിലാണ് ഇയാൾ ആളുകളെ കണ്ട് സംസാരിച്ച് ജോലി വാഗ്ദാനം ചെയ്തത്. പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ വാങ്ങിയതായാണ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരിക്കുന്നത്. പലവട്ടം കൊച്ചി നേവൽ ബെയ്സിൽ ഇയാൾ പോയിട്ടുള്ളതായി പൊലീസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതിനാൽ ഈ തട്ടിപ്പിൽ നേവൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേ സമയം ഇയാളുടെ വീട്ടുകാരെയും നേവി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു പറ്റിച്ചിരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വീട്ടുകാരെ അറിയിച്ചപ്പോഴാണ് മകൻ തങ്ങളെയും പറഞ്ഞ് പറ്റിച്ച വിവരം അറിയുന്നത്. നേവി ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് ഒരു വർഷം മുൻപ് വിവാഹം കഴിച്ചതു പോലും. വീട്ടിൽ വരുന്നതും പോകുന്നതും യൂണിഫോമിലായിരുന്നുവെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കളമശ്ശേരിയിലെ യാർഡിൽ നിന്നും മോഷ്ടിച്ച കാർ നമ്പർ മാറ്റി ഉപയോഗിച്ചു വരികയായിരുന്നു ഇയാൾ. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസിന്റെ ഭാഗമായി പാലാരിവട്ടം പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തുകയായിരുന്നു. കൊച്ചി സിറ്റി കമ്മീഷണർ എസ്.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം പാലാരിവട്ടം സിഐ എസ്.ശ്രീജേഷ്, സബ് ഇൻസ്പെക്ടർ അജയ് മോഹൻ, സീനിയർ സിപിഒമാരായ ഗിരീഷ് കുമാർ പി.കെ. ജയകുമാർ, സിപിഒമാരായ രതീഷ്, മാഹിൻ,ദിനൂപ്, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പരാതികൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനായി നാളെ കോടതിയിൽ അപേക്ഷ നൽകുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP