Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരാളുമായി അടുപ്പത്തിലായ രത്‌നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ

മറ്റൊരാളുമായി അടുപ്പത്തിലായ രത്‌നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടി കാഞ്ഞൂരിൽ തമിഴ്‌നാട്ടുകാരി രത്‌നവല്ലിയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൽ പുറത്തുവന്നു. രത്‌നവല്ലിയെ കഴുത്തു ഞെരിക്കു കൊലപ്പെുത്തിയ ഭർത്താവ് മഹേഷ്‌കുമാർ കൊലയ്ക്ക് ശേഷം വൈകൃതം കാണിച്ചുവെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. ശ്വാസം മുട്ടിച്ചാണ് രത്‌നവല്ലിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്‌നവല്ലി, ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് പലതവണയായി മഹേഷിനെ അറിയിച്ചു. എന്നാൽ കുടുംബക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പൊങ്കലിന് ജന്മനാടായ തെങ്കാശിയിൽ പോയ രത്‌നവല്ലിയെ മഹേഷ് കാലടിയിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. അന്നാണ് കൊലപാതകം നടത്തിയത്.

കാഞ്ഞൂരിൽ ഇവർ താമസിക്കുന്ന വാടകവീടിനു സമീപമുള്ള ജാതിതോട്ടത്തിൽവച്ച് രത്‌നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെയാണ് പ്രതിയുടെ വൈകൃത മനോഭവം പുറത്തുവന്നതും.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമാണെന്ന് തെളിഞ്ഞത്. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. മഹേഷ് കുമാറിന്റെ മൂന്നാം ഭാര്യയാണ് രത്‌നവല്ലി. നേരത്തെയുള്ള രണ്ടു വിവാഹങ്ങളും പിരിഞ്ഞത് പ്രതിയുടെ വൈകൃതങ്ങൾ മൂലമാണെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. രത്നവല്ലിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായിരുന്നില്ല. അതേസമയം മുൻ ഭാര്യയിൽ പ്രതിക്ക് ഇരുപത് വയസുള്ള ഒരു മകളുണ്ട്.

അടുത്തിടെയാണ് മഹേഷ് കുമാറും രത്‌നവല്ലിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. ദാമ്പത്യം തുടരാൻ താത്പര്യമില്ലെന്ന് യുവതി പ്രതിയോട് പറഞ്ഞിരുന്നു. ഇതാണ് രത്നവല്ലിയുടെ കൊലയിലേക്ക് നയിച്ചത്. ഭാര്യയെ ക്രൂരമായി വധിച്ചതിനു പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. അവിടെ വച്ച് മഹേഷ് കുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു.

കൂടുതൽ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ പൊലീസ് ജാതിത്തോട്ടത്തിൽ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു. കാഞ്ഞൂരിൽ ഇവർ താമസിക്കുന്ന വാടക വീടിന് സമീപത്തുള്ള ജാതി തോട്ടത്തിൽ നഗ്‌നമായ നിലയിലായിരുന്നു രത്നവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP