Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ

ആർ പീയൂഷ്

കോട്ടയം: ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തിൽ ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നെൽകോ ഹോംസ് ഡയറക്ടർ മുക്കാട്ട് നെല്ലുവേലിൽ വീട്ടിൽ ടോണി ചെറിയാനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഹോട്ടലിൽ വിളിച്ചു വരുത്തിയ ശേഷം തണുത്ത പാനീയം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; എറണാകുളത്തെ വക്കീൽ ഓഫീസിൽ കേസിന്റെ ആവശ്യത്തിനായി ടോണി ചെറിയാൻ എത്തിയപ്പോഴാണ് പരാതിക്കാരിയെ പരിചയപ്പെടുന്നത്. പിന്നീട് കേസിന്റെ കാര്യങ്ങൾ സംസാരിക്കാനായി ഇരുവരും ഫോണിൽ സംസാരിക്കുകയും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തു. ഇതിനിടയിലാണ് യുവതിയുടെ ദാമ്പത്യബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഇയാൾ മനസ്സിലാക്കുന്നത്. തന്റെ ബന്ധത്തിലുള്ള ഒരു ഫാമിലി കൗൺസിലർ വഴി ഇത് പരിഹരിക്കാമെന്നും അതിനായി കോട്ടത്തേക്ക് വരാനും ഇയാൾ ആവശ്യപ്പെട്ടു.

ഇതേ തുടർന്ന് 2021 ഡിസംബർ 19 ന് കോട്ടയത്തെ ക്രിസോബെറിൽ ഹോട്ടലിൽ യുവതി എത്തി. കൗൺസിലിങ് നടത്തുന്നയാൾ ഉടൻ എത്തുമെന്നും അതു വരെ റൂമിൽ വിശ്രമിക്കാമെന്നും പറഞ്ഞ് റൂമിലേക്ക് യുവതിയെ ഇയാൾ കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് യുവതിക്ക് കുടിക്കാൻ തണുത്ത പാനീയം നൽകുകയും പാനീയം കുടിച്ചതിന് പിന്നാലെ യുവതിയെ ബലമായി കീഴ്പ്പെടുത്തി കെട്ടിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ യുവതി അബോധാവസ്ഥയിലേക്ക് പോയി. ഇതിനിടയിൽ യുവതിയെ വിവസ്ത്രയാക്കി മൊബൈലിൽ നഗ്‌ന വീഡിയോകൾ പകർത്തുകയും ചെയ്തു.

പിന്നീട് ബോധം വന്ന യുവതിയെ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ കാണിക്കുകയും ഇവിടെ നടന്നത് പുറത്തറിയിച്ചാൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ടോണിയുടെ കയ്യിൽ നിന്നും മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ച യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നീട് യുവതിയെ വീണ്ടും കോട്ടയത്തെ ഹോട്ടൽ നാഷണൽ പാർക്ക്, എയ്ഡാ ഹോട്ടൽ, ഹോട്ടൽ അർക്കാഡിയഎന്നിവിടങ്ങളിലേക്കും ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി പീഡനം തുടർന്നു. എറണാകുളം എച്ച്.എം ടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കെ.എൽ 33 ജി 7464 നമ്പറിലുള്ള കാറിൽ വച്ചും യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. കൂടാതെ 2022 മാർച്ച് 22 ന് ഇയാൾ ക്രിസോബെറിൽ ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി ലൈംഗിക വൈകൃതം കാട്ടുകയും ചെയ്തു.

നിരന്തരമായ ഭീഷണിമൂലം ഇയാൾക്ക് വഴങ്ങേണ്ടി വന്നതിനേ തുടർന്ന് യുവതി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിർബന്ധത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തിയതായി വിവരമുണ്ട്. ഇയാൾക്കെതിരെ മറ്റൊരു സ്ത്രീയും പരാതിയുമായെത്തിയതായും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഐ.പി.സി 376, 376(2), 354A,506(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP