Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പീഡന പരാതി പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു'; തെളിവായി ഫോൺ സംഭാഷണം; ബലാത്സംഗ കേസിൽ നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത; നീതി തേടി ഹൈക്കോടതിയിൽ

'പീഡന പരാതി പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു'; തെളിവായി ഫോൺ സംഭാഷണം; ബലാത്സംഗ കേസിൽ നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത; നീതി തേടി ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചലച്ചിത്ര മേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും യുവതി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.

നടൻ ഗോവിന്ദൻ കുട്ടി എംഡിയായ യുട്യൂബ് ചാനലിൽ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ബലാത്സംഗം,ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. നടിയും മോഡലുമായ എറണാകുളം സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.

എറണാകുളം സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതൽ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്‌തെന്നായിരുന്നു പരാതി. യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വഷണം നടത്തുകയാണ്.

2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റിൽ വച്ചാണ് ആദ്യം ബലാത്സഗം ചെയ്‌തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളിൽ പല സ്ഥലത്തുകൊണ്ടുപോയി പീഡനം തുടർന്നു. എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദൻ കുട്ടി തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

പ്രശ്‌നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദൻ കുട്ടി തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദൻ കുട്ടി ഫോണിൽ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ സംഭാഷണവും യുവതി പുറത്ത് വിട്ടു.

എറണാകുളം നോർത്ത് പൊലീസ് നവംബർ 26 നാണ് ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുൻകൂർ ജാമ്യ അനുവദിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടായാക്കിയതെന്നും ആരോപണമുണ്ട്.

മുൻകൂർജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തിൽ നീതി തേടി താൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദൻ കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വരെ പോകാനും തയ്യാറാകുമെന്നും യുവതി വ്യക്തമാക്കുന്നു. യുവതിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻ കുട്ടിക്ക് നോട്ടീസ് അയച്ചു.

നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

നേരത്തെ കേസിൽ ഗോവിന്ദൻകുട്ടിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ, സ്വാധീനിക്കുകയോ ചെയ്യരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും, ഉള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരി വിവാഹിതയായതുകൊണ്ട്, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ആക്ഷേപത്തിന് നിയമപ്രാബല്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP