Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിവായി വീട്ടിലെത്തുന്ന കുടുബ സുഹൃത്ത് യുവതിക്ക് മയക്കുമരുന്ന കലർന്ന് ശീതളപാനീയം നൽകി; ബലാത്സംഗത്തിന് പിന്നാലെ നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി; പരാതിയുമായി യുവതി

പതിവായി വീട്ടിലെത്തുന്ന കുടുബ സുഹൃത്ത് യുവതിക്ക് മയക്കുമരുന്ന കലർന്ന് ശീതളപാനീയം നൽകി; ബലാത്സംഗത്തിന് പിന്നാലെ നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി; പരാതിയുമായി യുവതി

മറുനാടൻ ഡെസ്‌ക്‌

ലുധിയാന: ശീതള പാനീയത്തിൽ മയക്കുമരുന്നു നൽകി യുവതിയെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി. 28കാരിയായ പെൺകുട്ടിയാണ് ബലാത്സംഗ പരാതിയുമായി രംഗത്തുവന്നത്ത. പീഡനം കൂടാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങലും വീഡിയോയിൽ പകർത്തി എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

പീഡനവിവരം പുറത്ത് പറഞ്ഞാൽ വീഡിയോ ബന്ധുക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയയതായും പരാതിയിൽ പറയുന്നു. കൂടാതെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും യുവതി പരാതിയിൽപ്പറയുന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.

വീട്ടിലെ നിത്യസന്ദർശകനായ ധീരജ് ആണ് കേസിലെ പ്രതി. യുവതി കൂട്ടുകുടുംബത്തിനൊപ്പമാണ് ജീവിക്കുന്നത്. പലതവണ ഇയാൾ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. അതിനിടെ ഒക്ടോബർ രണ്ടിന് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തുകയായിരുന്നു. ആസമയത്ത് മയക്കുമരുന്ന് നൽകിയ ശീതളപാനീയം നൽകിയ ശേഷം ബലാത്സംഗം ചെയ്യുകായിരുന്നെന്ന് യുവതി പറയുന്നു.

ബലാത്സംഗത്തിന് ശേഷം നഗ്‌നദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി. ഇക്കാര്യം പുറത്തുപറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ഒക്ടോബർ 20ന് യുവതി മാർക്കറ്റിൽ പോയി വരുന്നതിനിടെ പ്രതി വീണ്ടും ബലാത്സംഗത്തിനിരയാക്കി. ഭർത്താവിനയെ മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ യുവതി ഇക്കാര്യം ഭർത്താവിനോട് പറയുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി 376, 506 വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP