Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി

ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബലമായി മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാൽസംഗം ചെയ്തതായി പരാതി. കഠിനംകുളത്താണ് സംഭവം. ആറുപേരടങ്ങിയ സംഘമാണ് യുവതിയെ ബലാൽസംഗത്തിനിരയാക്കിയത്. ബലമായി മദ്യം നൽകിയശേഷം തീരപ്രദേശത്തെ വീട്ടിൽ വച്ചാണ് പീഡനം. അബോധാവസ്ഥയിലായ യുവതിയെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കസ്റ്റഡിയിലായി. മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തുകൊണ്ട് പോയി. അവിടെ വച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിന് ശേഷം ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. അവശയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. അബോധാവസ്ഥയിലായതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ ആയിട്ടില്ല.

പൊലീസ് പറയുന്നത്:

കണിയാപുരം സ്വദേശിയാണ് യുവതി. ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പല ദിവസങ്ങളിലും വൈകീട്ട് യുവതി ഭർത്താവിനൊപ്പം പുതുക്കുറിച്ചിയിലെ ബീച്ചിൽ പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭർത്താവ് യുവതിയെ വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭർത്താവും കൂട്ടുകാരും മദ്യപിച്ചു. തുടർന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാർ വിവരം അറിയുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തത്. നാട്ടുകാരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതെനവ്‌ന് പറയുന്നു. അവിടെനിന്നാണ് ആശുപത്രിയിലെത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP