Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു; കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കൊച്ചിയിൽ അപാർട്‌മെന്റിൽ എത്തിച്ചു; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; ജനുവരിയിൽ നടന്ന സംഭവത്തിൽ പ്ലംബറായ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു; കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കൊച്ചിയിൽ അപാർട്‌മെന്റിൽ എത്തിച്ചു; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; ജനുവരിയിൽ നടന്ന സംഭവത്തിൽ പ്ലംബറായ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു പീഡന വാർത്ത കൂടി. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച വ്യക്തിയാണ് അറസ്റ്റിലായത്.

ഏരൂർ കണിയാമ്പുഴ സ്വദേശി അഖിൽ (23) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്ലംബ്ലിങ് തൊഴിലാളിയാണു പ്രതി. പീഡന വിവരം പെൺകുട്ടി പുറത്തുപറഞ്ഞതോടെ കേസ് ഒതുക്കാനുള്ള ശ്രമവും യുവാവ് നടത്തി. ഇത് കൂടാതെ ഭീഷണിപ്പെടുത്തുകയും പതിവായി. സംഭവം പുറത്തു പറയാതിരിക്കാൻ 5000 രൂപ നൽകണമെന്ന ഭീഷണിയെ തുടർന്നു നാട്ടുകാർ ഇടപെട്ടപ്പോഴാണു പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ജനുവരിയിലാണു സംഭവം. കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് എളമക്കരയിലുള്ള സർവീസ് അപാർട്‌മെന്റിൽ വെബ്‌സൈറ്റ് വഴി മുറി ബുക്ക് ചെയ്താണു പെൺകുട്ടിയെ എത്തിച്ചത്. കല്യാണം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നു പെൺകുട്ടി പറയുന്നു.

പുതുവത്സരത്തലേന്ന് പെൺകുട്ടി ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന സമയത്തു പ്രതി പറവൂർ താലൂക്ക് ഓഫിസ് ഭാഗത്തുവച്ചു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട താലൂക്ക് ജീവനക്കാർ പറവൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. കേസ് എടുത്ത് എളമക്കര പൊലീസിന് കൈമാറി. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിവരികയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP