Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; കോട്ടയം സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റിലെത്തിച്ചത് സീരിയൽ നടി; ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡനമെന്നും പരാതി; മലപ്പുറം സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; കോട്ടയം സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റിലെത്തിച്ചത് സീരിയൽ നടി; ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡനമെന്നും പരാതി; മലപ്പുറം സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോടേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. ഇവരുടെ അറസ്റ്റ് ഇതുവരെ നടക്കാവ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി ഫ്‌ളാറ്റിൽ എത്തിച്ചത് സീരിയൽ നടിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മാർച്ച് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

അതിന് ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയൽ നടിയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. ഫ്‌ളാറ്റിൽ എത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെനിന്നും കാണാതായി. സിനിമാക്കാർ എന്നുപറയുന്ന രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടി പറഞ്ഞ സീരിയൽ നടിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒന്നും അറിയാതെയാണ് പെൺകുട്ടിയെ താൻ ഫ്‌ളാറ്റിൽ എത്തിച്ചതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും നടി പൊലീസിനോട് പറഞ്ഞു. ഈ കേസിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.

കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തിനൽകിയതെന്നും സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പാനീയത്തിൽ ലഹരിമരുന്ന് കലർത്തിനൽകി പീഡിപ്പിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP