Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലുവയസുകാരിയെ അടുത്തുള്ള വീട്ടിൽ നിർത്തി മുതിർന്ന കുട്ടിയെ സ്‌കൂളിൽ വിടാൻ പോയി; തിരിച്ചെത്തിയപ്പോൾ റിട്ട. പ്രൊഫസർ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ റിമാന്റു ചെയ്തു

നാലുവയസുകാരിയെ അടുത്തുള്ള വീട്ടിൽ നിർത്തി മുതിർന്ന കുട്ടിയെ സ്‌കൂളിൽ വിടാൻ പോയി; തിരിച്ചെത്തിയപ്പോൾ റിട്ട. പ്രൊഫസർ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ റിമാന്റു ചെയ്തു

നെടുമങ്ങാട്: പെൺമക്കളുള്ള അച്ഛനമ്മമാർക്ക് ഇപ്പോൾ കുട്ടികളെ തനിച്ചാക്കി പുറത്തു പോകാൻ പേടിയാണ്. എവിടെ നോക്കിയാലും പീഡനം. പെൺകുട്ടികൾക്ക് നേരെയുള്ള അധിക്രമങ്ങൾ. അമ്മാമവൻ മരുമകളെ പീഡിപ്പിച്ചു. അച്ചൻ മകളെ പീഡിപ്പിച്ചു, പീഡിപ്പിക്കാൻ കൂട്ടുനിന്നു. സഹപാഠി പീഡിപ്പിച്ചു. അദ്ധ്യാപകൻ വിദ്ധ്യാർത്ഥിയെ പീഡിപ്പിച്ചു. ഒരു ദിവസത്തെ പത്രം എടുത്തു നോക്കിയാൽ ചുരുങ്ങിയത് ഒന്നു രണ്ടു പീഡനവാർത്തകളാണ് മലയാളിയെ നിത്യവും തേടിയെത്തുന്നത്.

പീഡനങ്ങൾ തുടർക്കഥയാകുമ്പോൾ കഴിഞ്ഞ ദിവസം രാവിലെയാണ് നെടുമങ്ങാട് വഞ്ചുവം സ്വദേശി മുഹമ്മദ് സാലി എന്നയാൾ നാലുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്ത പുലം ലോകം അറിയുന്നത്. പീഡിപ്പിക്കാൻ ശ്രമിച്ചത് ഒരു റിട്ടേർഡ് പ്രൊഫസർ ആണെന്നതാണ് കേസ് സാധാരണ പീഡനക്കേസുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇവിടെ പീഡിപ്പിക്കാൻ ശ്രമിച്ചത് നാല് വയസുകാരിയെയും. 65 വയസ്സുള്ള അയാളുടെ കൊച്ചുമകൾ ആകാൻ പ്രായമുള്ള കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

മുഹമ്മദ് സാലിയുടെ സമീപത്തുള്ള വീട്ടിലെ കൂട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാവിലെ മുതിർന്ന കൂട്ടിയെ സ്‌കൂളിലേയ്ക്ക് അയക്കാൻ പോകാൻ വേണ്ടി ഇളയകുഞ്ഞിനെ അയാളുടെ വീട്ടിൽ നിർത്തിയതായിരുന്നു. സാധാരണഗതിയിൽ ഇങ്ങനെയൊരു പ്രവണത അവരും പ്രതീക്ഷിച്ചു കാണില്ല. ആ അമ്മയും പ്രൊഫസറെ വിശ്വസിച്ച് തന്റെ നാല് വയസുകാരിയായ ഇളയ മകളെ വീട്ടിൽ നിർത്തി സ്‌കൂളിലേക്ക് പോയി.

സ്‌കൂളിൽ കൊണ്ടുവിടാൻ പോയി തിരികെ വന്നപ്പോഴാണ് റിട്ട. പ്രൊഫസർ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി അമ്മയോട് പറയുന്നത്. ഉടൻ തന്നെ അമ്മ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയും പരാതി നൽകുകയും ചെയ്തു. ' താൻ മുതിർന്ന കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു വിടാൻ പോയ സമയത്തു മുഹമ്മദ് സാലി പെൺകുഞ്ഞിനെ കാർ പോർച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു വീട്ടമ്മയുടെ പരാതി.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദ്ദേശം ഉച്ചയോടെ മുഹമ്മദ് സാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. കുട്ടിയെ ശരിയല്ലാത്ത രീതിയിൽ തൊടുകയാണ് ഇയാൾ ചെയ്തത്. എന്നാൽ നാട്ടുകാർക്കിടയിൽ പ്രതിയെക്കുറിച്ച് അത്ര മോശമായ അഭിപ്രായമല്ല നിലവിലുള്ളത്. പ്രത്യേകിച്ച് സംശയിക്കേണ്ട സംഭവങ്ങൾ പ്രതിയുടെ ഭാഗത്തു നിന്ന് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നെടുമങ്ങാട് എസ്.ഐ. പറഞ്ഞു. ഇതിനു മുമ്പ് സമാനമായതോ മറ്റേതെങ്കിലും തരത്തിലുമുള്ള കേസ് ഇയാളുടെ പേരിൽ പൊലീസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എസ്.ഐ. കൂട്ടിച്ചേർത്തു.

ഇന്നലെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കേസ് സംശയാസ്പതമായ സാഹചര്യത്തിൽ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP