Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങിയെന്ന് പരാതി: റംസിയുടെ ആത്മഹത്യാക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; സിഐ കെ.ദിലീഷിനെതിരെ അച്ചടക്കനടപടി ആത്മഹത്യക്ക് കാരണക്കാരായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും കുടുംബത്തെയും അറസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കൊട്ടിയം പൊലീസ് ഒത്താശ ചെയ്യുന്നെന്ന ആക്ഷേപത്തിന് പിന്നാലെ; കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

വാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങിയെന്ന് പരാതി: റംസിയുടെ ആത്മഹത്യാക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; സിഐ കെ.ദിലീഷിനെതിരെ അച്ചടക്കനടപടി ആത്മഹത്യക്ക് കാരണക്കാരായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും കുടുംബത്തെയും അറസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കൊട്ടിയം പൊലീസ് ഒത്താശ ചെയ്യുന്നെന്ന ആക്ഷേപത്തിന് പിന്നാലെ; കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

ആർ പീയൂഷ്

കൊല്ലം: റംസിയുടെ ആത്മഹത്യ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം സിഐ കെ. ദിലീഷിന് സസ്പെൻഷൻ. വാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങി എന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇന്ന് രാത്രിയോടെയാണ് സസ്പെൻഷൻ ഉത്തരവ് സിഐക്ക് കൈമാറിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ ടി.എസ് നാരായണൻ ഐ.പി.എസ്സാണ് സസ്പെന്റ് ചെയ്തത്. റംസിയുടെ ആത്മഹത്യക്ക് കാരണക്കാരായ കൂട്ടുപ്രതികളായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും കുടുംബത്തെയും അറസ്റ്റിൽ നിന്നും ഒഴിവാക്കാൻ കൊട്ടിയം പൊലീസ് സഹായിക്കുന്നു എന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഐയെ സസ്പെന്റ് ചെയ്തത്.

റംസിയുടെ ആത്മഹത്യാ കേസ് അന്വേഷിച്ചിരുന്നത് സിഐ ദിലീഷും കണ്ണനല്ലൂർ സിഐ യു.പി വിപിൻകുമാറുമായിരുന്നു. അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കാട്ടി റംസിയുടെ പിതാവ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയും അന്വേഷണം ജില്ലാം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അറിയിച്ചു. ഇന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും സിഐയുടെ സസ്പെൻഷൻ ഉത്തരവ് നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു.

എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണച്ചുമതല കൈമാറി. വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസിയാണ് സെപ്റ്റുംബർ 3ന് തൂങ്ങിമരിച്ചത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിരുന്നു.

പള്ളിമുക്ക് സ്വദേശി ഹാരീസാണ് കേസിലെ മുഖ്യപ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാരീസിന്റെ അമ്മ, ജ്യേഷ്ഠന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവർക്കെതിരെയും ആരോപണങ്ങളുണ്ട്. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി 23ലേക്ക് മാറ്റിയിരുന്നു. റംസിയെ ആത്മഹത്യയിലേക്കു നയിച്ചതിൽ ഹാരീസിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന റംസിയുടെ വീട്ടുകാരുടെ പരാതി ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം തേടിയത്.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം അട്ടിമറിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുന്നതായി റംസിയുടെ വീട്ടുകാർക്കും ആക്ഷൻ കൗൺസിലിനും ആക്ഷേപമുണ്ട്. റംസിയുടെ മരണം നടന്ന് 14 ദിവസത്തിലധികമായിട്ടും ആരോപണ വിധേയരായവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന റംസിയുടെ പിതാവിന്റെയും ആക്ഷൻ കൗൺസിലിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകാൻ ഡിജിപി നിർദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് അന്വേഷണച്ചുമതല നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP