Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എകെ 47 തോക്കുമായി ദക്ഷിണാഫ്രിക്കൻ സ്വർണ്ണ ഖനിയിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ മലയാളി ഭീകരരോ? 2019ൽ നടന്ന 25 സ്വർണ്ണ കൊള്ളകളിലും സംശയ നിഴലിലുള്ളത് ഏഷ്യൻ വംശജർ; വിറ്റ് വാട്ടേഴ്‌സ് ഗോൾഡ് ഫീൽഡിലെ കവർച്ചയ്ക്ക് നേതൃത്വം കൊടുത്തത് നയതന്ത്ര പാഴ്‌സൽ കടത്തിൽ സംശയ നിഴലിലുള്ള ഇന്ത്യാക്കാരനോ? റമീസിന്റെ ടാൻസാനിയൻ യാത്രയിലുള്ളത് ഭീകരതയിലേക്കുള്ള വേരുകൾ; കേരളത്തിലെ ക്രിമനലുകൾക്ക് ദുബായിൽ അഭയം ഒരുക്കുന്നത് മഞ്ഞ ലോഹ ഇടപാടുകൾക്ക് തന്നെ

എകെ 47 തോക്കുമായി ദക്ഷിണാഫ്രിക്കൻ സ്വർണ്ണ ഖനിയിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ മലയാളി ഭീകരരോ? 2019ൽ നടന്ന 25 സ്വർണ്ണ കൊള്ളകളിലും സംശയ നിഴലിലുള്ളത് ഏഷ്യൻ വംശജർ; വിറ്റ് വാട്ടേഴ്‌സ് ഗോൾഡ് ഫീൽഡിലെ കവർച്ചയ്ക്ക് നേതൃത്വം കൊടുത്തത് നയതന്ത്ര പാഴ്‌സൽ കടത്തിൽ സംശയ നിഴലിലുള്ള ഇന്ത്യാക്കാരനോ? റമീസിന്റെ ടാൻസാനിയൻ യാത്രയിലുള്ളത് ഭീകരതയിലേക്കുള്ള വേരുകൾ; കേരളത്തിലെ ക്രിമനലുകൾക്ക് ദുബായിൽ അഭയം ഒരുക്കുന്നത് മഞ്ഞ ലോഹ ഇടപാടുകൾക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിലെ അന്വേഷണം ആഫ്രിക്കയിലെ സ്വർണഖനി കൊള്ളസംഘങ്ങളിലേക്കും. കേസിൽ അറസ്റ്റിലായ അഞ്ചാം പ്രതി കെ.ടി. റമീസിന് ഈ സംഘങ്ങളുമായി ബന്ധമുണ്ടെ്‌നാണ് സൂചന. റമീസ് കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ ടാൻസനിയ സന്ദർശിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ ചോദ്യം ചെയ്യലിലാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ഈ വിവരം ലഭിച്ചത്. തോക്കു കടത്തലിന് പിന്നിലും റമീസിന്റെ ഭീകര ബന്ധം വ്യക്തമാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനത്തിനുള്ള ഫണ്ട് എത്തുന്നത് ആഫ്രിക്കൻ സ്വർണ്ണ ഖനിയിൽ നിന്നെന്നാണ് സൂചന. ഇതിന്റെ ഇടനിലക്കാരനാണ് റമീസ് എന്നാണ് വിലയിരുത്തൽ,

ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന സ്വർണം ആഭരണങ്ങളായി ദുബായ് ഗോൾഡ് മാർക്കറ്റ് വഴിയാണ് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ എത്തുന്നത്. നയതന്ത്ര കടത്തിലും ഇതാണ് സംശയിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ ഖനികളുള്ള ദക്ഷിണാഫ്രിക്കയിൽ 2019 ൽ 25 സ്വർണക്കൊള്ളകൾ നടന്നിരുന്നു. ഈ കൊള്ള സംഘങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം വ്യാപകമാണ്. എകെ47 അടക്കമുള്ള തോക്കുകളുമായെത്തുന്ന യുവാക്കളാണു ഖനികൾ കൊള്ളയടിച്ചിരുന്നത്. കൊള്ളസംഘത്തിലെ ഏഷ്യൻ വംശജരായ യുവാക്കളെ കണ്ടെത്താൻ ദക്ഷിണാഫ്രിക്കൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇതിൽ ഇന്ത്യാക്കാരും ഉണ്ടെന്നാണ് സംശയം. ക്രിമിനൽ കേസുകളിൽ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികൾക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വർണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ചിലരെ ആഫ്രിക്കയിലെ കൊള്ളയ്ക്കും എത്തിച്ചതായാണ് സൂചന.

വിറ്റ്‌വാട്ടേഴ്‌സ് ഗോൾഡ് ഫീൽഡിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് മലയാളികൾ ആണെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിൽ എൻഐഎ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഇതിൽ ഒരാളെന്ന സംശയവും സജീവമാണ്. ഇയാളെ കണ്ടെത്താൻ റെഡ്‌കോർണർ തിരച്ചിൽ നോട്ടിസും ഇന്റർപോൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ സ്വർണക്കടത്തു റാക്കറ്റും ദുബായ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ആയുധക്കടത്തു കേസിലും പ്രതിയായ റമീസിന്റെ ടാൻസനിയ സന്ദർശനം എൻഐഎ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്ത് സ്വർണമാണ്. രാജ്യത്തേക്കുവരുന്ന 1000 ടൺ സ്വർണത്തിൽ 200-250 ടൺ കള്ളക്കടത്താണ്. ഇതിന്റെ വില ഏതാണ്ട് 80,000 കോടിരൂപവരും. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാൽ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാണ്. ഘാന, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ഇന്ന് കള്ളക്കടത്തിൽ കണ്ണികളാണ്. എന്തിന് ലാറ്റിനമേരിക്കയിലെ ക്രിമിനൽ സംഘങ്ങൾവരെ ഡൊമിനിക്കൻ റിപ്പബ്ലിക്കുവഴി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നുണ്ട്. എന്നാൽ ഏറ്റവും സുരക്ഷിതം ഗൾഫ് വഴിയുള്ളതാണ്. ഇന്ത്യയിലെ കള്ളക്കടത്തിൽ 20 ശതമാനം സ്വർണ്ണവും കേരളത്തിലൂടെയാണ് എന്നാണ് വിലയിരുത്തൽ. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്ന് കടത്തുന്നതാണെന്നാണ് സൂചന. ഇതിനുള്ള സാധ്യതകളിലേക്കുള്ള ചൂണ്ടു പലകയാണ് റമീസിന്റെ ടാൻസാനിയൻ യാത്ര.

ഒരു വർഷം 200 ടൺ സ്വർണം ഇന്ത്യയിൽ കള്ളക്കടത്തു വഴി എത്തുന്നുവെന്നാണ് കണക്കാക്കുന്നത്. 2 വർഷം മുൻപു വരെ ഇത് 80 ടൺ ആയിരുന്നു. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തിൽ നിന്ന് 12.5% ആയി ഉയർത്തിയതോടെയാണു കള്ളക്കടത്തു വർധിച്ചത്. സ്വർണത്തിന്റെ രാജ്യാന്തര കള്ളക്കടത്തിനെക്കുറിച്ച് കാനഡ ആസ്ഥാനമായ ഇംപാക്ട് എന്ന സംഘടന നടത്തിയ പഠനത്തിൽ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തു സ്വർണം കൂടുതലും വരുന്നതായി കണ്ടെത്തിയത്. ഇവ വരുന്നതാകട്ടെ ഗൾഫ് നാടുകൾ വഴിയും മ്യാന്മർ, കസഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെയും. ലോകത്ത് കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിൽ ഒരു ഭാഗം ഇന്ത്യ വഴിയാണു കടന്നു പോകുന്നതെന്ന് ഈ പഠനം പറയുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്റെ മാർഗദർശിയാണെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിൽ എൻ.ഐ.എ. കോടതിയെ ബോധിപ്പിച്ചു. കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാൽ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എൻ.ഐ.എ വ്യക്തമാക്കി. എം. ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളത്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ട്. എന്നാൽ സ്വർണം വിട്ടുനൽകാൻ കസ്റ്റംസിനോട് നിർദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്ന ഫ്ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലുംഅദ്ദേഹം വഴങ്ങിയില്ലെന്നു കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നു.

കേസിലെ ഒന്നാം പ്രതിയായ സരിത്ത് ജൂലൈ രണ്ടിനു തന്റെ വീട്ടിലുള്ളപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ വിളിച്ചെന്നു സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അവരിൽനിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സ്വർണക്കടത്തിൽനിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് ഹാജരാക്കിയ രേഖകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP