Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ചയുറക്കത്തിനിടെ അമ്മായി അമ്മയെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് അവിഹിതമുണ്ടെന്ന് ആരോപണം നിരന്തരമായി ഉന്നയിച്ചതു കൊണ്ടെന്ന് മരുമകൾ; കുട്ടികളുടെ മുന്നിൽ വെച്ചു പോലും ഇത്തരം പെരുമാറ്റം തുടർന്നപ്പോൾ രമണിയമ്മയെ വകവരുത്താൻ ഉറപ്പിച്ചു; ഇടിക്കാനുപയോഗിച്ച ഒൻപതുകിലോയോളം തൂക്കമുള്ള കല്ലും കണ്ടെടുത്തു; വെണ്ടാറിലെ വീട്ടിൽ ഗിരിതയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അസഭ്യവർഷവുമായി നാട്ടുകാരും; കൂക്കുവിളികൾക്കിടയിലും ആരെയും കൂസാതെ ഗിരിത

ഉച്ചയുറക്കത്തിനിടെ അമ്മായി അമ്മയെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് അവിഹിതമുണ്ടെന്ന് ആരോപണം നിരന്തരമായി ഉന്നയിച്ചതു കൊണ്ടെന്ന് മരുമകൾ; കുട്ടികളുടെ മുന്നിൽ വെച്ചു പോലും ഇത്തരം പെരുമാറ്റം തുടർന്നപ്പോൾ രമണിയമ്മയെ വകവരുത്താൻ ഉറപ്പിച്ചു; ഇടിക്കാനുപയോഗിച്ച ഒൻപതുകിലോയോളം തൂക്കമുള്ള കല്ലും കണ്ടെടുത്തു; വെണ്ടാറിലെ വീട്ടിൽ ഗിരിതയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അസഭ്യവർഷവുമായി നാട്ടുകാരും; കൂക്കുവിളികൾക്കിടയിലും ആരെയും കൂസാതെ ഗിരിത

മറുനാടൻ മലയാളി ബ്യൂറോ

പുത്തൂർ: വെണ്ടാറിൽ ആമ്പടിയിൽ അമ്മായിഅമ്മയെ പാറക്കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മരുമകളെ വീട്ടിലെത്തിച്ച് തെളിവെടുത്തു പൊലീസ്. വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് കുടുംബ വഴക്കു മൂലം മരുമകൾ കല്ലുകൊണ്് തല്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്നലെയായിരുന്നു പൊലീസ് തെളിവെടുപ്പു നടത്തിയത്. വെണ്ടാറിലെ വീട്ടിലെത്തിച്ചപ്പോൾ പൊലീസിന്റെ ചോദ്യങ്ങളോടു കൃത്യമായി പ്രതികരിക്കുകയും ചെയ്തു ഇവർ. തനിക്ക് ഇല്ലാത്ത അവിഹിതം ഉണ്ടെന്ന് അമ്മായിയമ്മ പറഞ്ഞു നടന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഗിരിതയുടെ പക്ഷം.

ഇതേക്കുറിച്ച് അവർ പൊലീസിൽ നൽകിയ മൊഴി ഇങ്ങനെയാണ്: ദീർഘകാലമായി വീട്ടിൽ വഴക്കായിരുന്നു. പലപ്പോഴും പാചകം പോലും വെവ്വേറെയായിരുന്നു. 2015 മുതൽ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് രമണിയമ്മ ആക്ഷേപിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചു പോലും ഇത്തരം പെരുമാറ്റം പതിവായിരുന്നു. പലപ്പോഴും ഇത് സഹിക്കാൻ കഴിയാത്ത വിധത്തിലേക്ക് മാറിയിരുന്നു. കുടുംബ വഴക്ക് പരിവായതോടെ കെ.എസ്.ആർ.ടി.സി. കണ്ടക്ടറായ ഭർത്താവിനോടൊപ്പം വയനാട്ടിൽ പോയി കുറേനാൾ താമസിച്ചിരുന്നു. 2019-ലാണ് മടങ്ങിയെത്തിയത്.

തിരികെ എത്തിയിട്ടും അമ്മായിയമ്മയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. തുടർന്ന് രമണിയമ്മയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 11-ന് ഉച്ചയ്ക്ക് മകൻ പരീക്ഷയ്ക്കു പോയ സമയം വീട്ടിനുള്ളിൽ ആരുമില്ലാതായപ്പോൾ മുറ്റത്തു നിന്ന് തുണി അലക്കാനുപയോഗിച്ചിരുന്ന കല്ല് സഞ്ചിയിലെടുത്തു (ബിഗ്ഷോപ്പർ) കൊണ്ടു വന്ന് അർധമയക്കത്തിലായിരുന്ന അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.

അടിക്കാനുള്ള സൗകര്യത്തിനാണ് സഞ്ചിയിൽ കല്ലിട്ടടിച്ചത്. രമണിയമ്മ ചാടിയെഴുന്നേറ്റപ്പോൾ വീണ്ടും രണ്ടുതവണകൂടി തലയ്ക്കടിച്ചെന്നും ഗിരിത പറഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് രമണിയമ്മയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുനിന്നുതന്നെ ഗിരിതയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇടിക്കാനുപയോഗിച്ച ഒൻപതുകിലോയോളം തൂക്കമുള്ള കല്ലും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 15-ന് രാത്രിയിലാണ് രമണിയമ്മ മരിച്ചത്. എന്നാൽ ഗിരിതയുടെ വാക്കുകൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

അന്വേഷണവും ചോദ്യംചെയ്യലും മുന്നോട്ടുപോകുമ്പോൾ മാത്രമേ യഥാർഥചിത്രം വെളിവാകൂ എന്ന നിലപാടിലാണ് പൊലീസ്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഗിരിതയിൽ ഒരു ഭാവഭേദവും ഇല്ലായിരുന്നു. ചിലർ ഇവർക്കുനേരേ അസഭ്യവർഷവും നടത്തിയെങ്കിലും ഒന്നും കേട്ടതായി പോലും നടച്ചില്ല. കൊല്ലം പുത്തൂർ അമ്ബാടി വീട്ടിലെ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ (68)യാണ് മരുമകളുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ തുടരവേ മരിച്ചത്. പാറക്കല്ല്കൊണ്ട് തലയ്ക്കടിയേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ് വിമൽകുമാറുമായും ഗിരിത പ്രശ്നത്തിലാണ്. അതിനു പുറമേയാണ് ഭർതൃമാതാപിതാക്കളുമായുള്ള വഴക്കും. അമ്മായിയമ്മയും മരുമകളും ശത്രുക്കളെപോലെയാണ് ഒരേ വീട്ടിൽ പെരുമാറിയത്. രണ്ടു അടുക്കളയിലാണ് ഇവർ പാചകം ചെയ്യുന്നത്. ഇത് മകൻ വിമൽകുമാറിന് ഇഷ്ടമായിരുന്നില്ല. ഇത് വിമൽകുമാർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊതുവേ നിലനിൽക്കുന്ന അമ്മായിയമ്മ-മരുമകൾ പോര് ഈ പ്രശ്നങ്ങൾ കാരണം കലുഷിതമായി തുടരുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഉച്ചയുറക്കത്തിനായി മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നിൽക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഗിരിതയെ പിടികൂടി. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP