Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛനെ ഭർത്താവ് മർദ്ദിച്ചതിന്റെ മനോവിഷമത്തിൽ മൂന്ന് വയസ്സുകാരൻ മകനൊപ്പം രാഖിയുടെ ജീവനൊടുക്കൽ; ഒളിവിലായിരുന്ന സിജു വീട്ടിൽ പുലർച്ചെ എത്തിയത് ആധാർ കാർഡും മറ്റും എടുത്ത് മാറിനിൽക്കാനെന്ന ന്യായം പറഞ്ഞും; രേഖ എടുക്കാൻ വീട്ടിനുള്ളിൽ കയറിയ കണ്ടക്ടർ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് തൂങ്ങിമരിച്ചത് നാടകീയമായി; കുണ്ടറയിലെ കുടുംബ പ്രശ്‌നം അതിരുവിട്ടപ്പോൾ

അച്ഛനെ ഭർത്താവ് മർദ്ദിച്ചതിന്റെ മനോവിഷമത്തിൽ മൂന്ന് വയസ്സുകാരൻ മകനൊപ്പം രാഖിയുടെ ജീവനൊടുക്കൽ; ഒളിവിലായിരുന്ന സിജു വീട്ടിൽ പുലർച്ചെ എത്തിയത് ആധാർ കാർഡും മറ്റും എടുത്ത് മാറിനിൽക്കാനെന്ന ന്യായം പറഞ്ഞും; രേഖ എടുക്കാൻ വീട്ടിനുള്ളിൽ കയറിയ കണ്ടക്ടർ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് തൂങ്ങിമരിച്ചത് നാടകീയമായി; കുണ്ടറയിലെ കുടുംബ പ്രശ്‌നം അതിരുവിട്ടപ്പോൾ

ആർ പീയൂഷ്

കൊല്ലം: ഭാര്യയുടെയും കുഞ്ഞിന്റെയും ആത്മഹത്യക്ക് പിന്നാലെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവർ അഷ്ടമുടിക്കായലിൽ ചാടി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇന്ന് പുലർച്ചെയാണ് ഭർത്താവ് സിജു വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഭാര്യയും കുഞ്ഞും തൂങ്ങി മരിച്ചതിന് പിന്നാലെ സിജു ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിക്ക് ബന്ധു വീട്ടിലെത്തിയ ഇയാൾ ഇന്ന് പുലർച്ചെ സുഹൃത്തിനൊപ്പം വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്.

ആധാർ കാർഡും മറ്റും വീട്ടിൽ നിന്നും എടുക്കണമെന്നും ഉടൻ തന്നെ ഇവിടെ നിന്നും മാറി നിൽക്കണമെന്നും പറഞ്ഞാണ് ബന്ധു വീട്ടിൽ നിന്നും ഇയാൾ സുഹൃത്തിനൊപ്പം വീട്ടിലെത്തിയത്. സുഹൃത്തിനെ വീടിന് പുറത്ത് നിർത്തിയതിന് ശേഷം സിജു അകത്തേക്ക് കയറി. പതിനഞ്ചു മിനിട്ട് കഴിഞ്ഞിട്ടും ഇയാൾ പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സുഹൃത്ത് വീട്ടിനുള്ളിലേക്ക് കയറി. എന്നാൽ വാതിൽ അടച്ച നിലയിലായിരുന്നു. മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫും. ഇതോടെ സംശയം തോന്നി വാതിൽ ചവിട്ടി പൊളിച്ചപ്പോൾ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ചാണ് കുടുംബ വഴക്കിനെ തുടർന്ന് രാഖി കുഞ്ഞുമായി കായലിൽ ചാടി ആത്മഹത്യ ചെയ്തത്. സിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാഖിയുടെ പിതാവ് യശോധരൻ പിള്ള ഇടവട്ടം പൂജപ്പുരയിലെ വാടകവീട്ടിലെത്തിയിരുന്നു. സ്ഥിരമായി വഴക്കുണ്ടാക്കുന്ന വിവരം ചോദിച്ച് കാര്യങ്ങൾ രമ്യതയിലെത്തിക്കാനായിട്ടാണ് എത്തിയത്.

എന്നാൽ സിജു യശോധരൻ പിള്ളയുമായി വാക്കേറ്റമുണ്ടാകുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ യശോധരൻ പിള്ളക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് രാഖി കുഞ്ഞുമായി വീട്ടിൽ നിന്നും പോകുകയായിരുന്നു. രാത്രി വൈകിയും ഇവർ വെള്ളിമൺ പാലക്കടവ് കായൽവാരത്തെ രാഖിയുടെ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് പിതാവ് യശോധരൻപിള്ള കുണ്ടറ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികൾ കണ്ടു. കൂടാതെ ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുണ്ടറയിൽ നിന്നു പൊലീസും അഗ്നിരക്ഷാസേനയും സ്‌കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. 9.30ന് രാഖിയുടെയും രണ്ടു മണിക്ക് ആദിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു പോസ്റ്റ്മോർട്ടം നടത്തും.

കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളിമൺ കയർസംഘക്കടവിനു സമീപം കായലിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. പിന്നീട് ഇന്ന് രാവിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. ഇടവട്ടം പൂജപ്പുരയിലെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നും ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP