Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

കഞ്ചാവ് മണിയന്റെ കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ പികെ മധു; എസ് പിയുടെ മേൽനോട്ടത്തിൽ പ്രതികളെ കുടുക്കിയത് പൂവാർ പൊലീസും; ആദർശിൽ നിന്നും പട്ടാളക്കാരന്റെ പണിതീരാത്ത വീട്ടിലെത്തിച്ചത് ഡിവൈഎസ്‌പി അനിൽകുമാറിന്റെ ജാഗ്രത; നിർണ്ണായകമായത് രാപകലില്ലാതെയുള്ള സിഐ രാജീവിന്റേയും എസ് ഐ സജീവന്റേയും അധ്വാനം; അതിനിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസും; മറ്റൊരു 'ജെസ്‌നയാകാതെ' രാഖിയുടെ കൊലപാതകം; 'ഇത് താൻ ഡാ പൊലീസ്'!

കഞ്ചാവ് മണിയന്റെ കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ പികെ മധു; എസ് പിയുടെ മേൽനോട്ടത്തിൽ പ്രതികളെ കുടുക്കിയത് പൂവാർ പൊലീസും; ആദർശിൽ നിന്നും പട്ടാളക്കാരന്റെ പണിതീരാത്ത വീട്ടിലെത്തിച്ചത് ഡിവൈഎസ്‌പി അനിൽകുമാറിന്റെ ജാഗ്രത; നിർണ്ണായകമായത് രാപകലില്ലാതെയുള്ള സിഐ രാജീവിന്റേയും എസ് ഐ സജീവന്റേയും അധ്വാനം; അതിനിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസും; മറ്റൊരു 'ജെസ്‌നയാകാതെ' രാഖിയുടെ കൊലപാതകം; 'ഇത് താൻ ഡാ പൊലീസ്'!

മറുനാടൻ മലയാളി ബ്യൂറോ

പൂവാർ: തിരുപുറം പുത്തൻകട ജോയ്ഭവനിൽ രാഖിയുടെ കൊലപാതകത്തിന്റെയും അതിനുപിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിന്റേയും നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാറിന്റെയും ഇടപെടലുകൾ. ഇതിനൊപ്പം ഇൻസ്‌പെക്ടർ രാജീവ്, എസ്‌ഐ സജീവ് എന്നിവരുൾപ്പെട്ട സംഘവും തന്ത്രപരമായി പ്രതികളെ കുടുക്കി. തുടക്കത്തിൽ രാഖി മോളുടെ തിരോധാനത്തിൽ വേണ്ടത്ര കാര്യക്ഷ്മത പൊലീസ് കാട്ടിയിരുന്നില്ല. എന്നാൽ രാഖിയുടെ അച്ഛൻ രാജൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കാര്യങ്ങൾ മാറ്റി മറിച്ചു. കാണാതായവരുടെ കൂട്ടത്തിൽ എഴുതിത്ത്ത്ത്തള്ളേണ്ട പരാതി അങ്ങനെ എസ്‌പിയുടെ കണ്ണിലെത്തി. ഡിവൈഎസ്‌പിയോട് വേണ്ടത്ര ഗൗരവം കൊടുക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ പൊലീസ് ഉണർന്നു. പിന്നെ അതീവ രഹസ്യമായി പഴുതുകൾ അടച്ച് അന്വേഷണം. ഒടുവിൽ ആദർശെന്ന കച്ചിത്തുരുമ്പും കിട്ടി. ഇതോടെ അഖിലിന്റെ പണിതീരാത്ത വീട്ടിൽ മൃതദേഹം കുഴിച്ചിട്ടടെത്തു പൊലീസ് സംഘം എത്തി.നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ രാജീവ്, എസ്‌ഐ സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പഴുതടച്ച് കുരുക്കിയത്.

രാഖി മോളൂടെ മൊബൈൽ ടവർ അമ്പൂരിയിൽ കണ്ടപ്പോൾ തന്നെ എല്ലാം പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ തെളിവുകൾ അനിവാര്യതയായിരുന്നു. ആദർശ് കുടുങ്ങിയതോടെ അതെല്ലാം ഒന്നൊന്നായി പുറത്തു വന്നു. കേരളം ഞെട്ടിയ പെരുമ്പാവൂരിലെ ജിഷാ കേസ് അന്വേഷണത്തിലെ പ്രത്യേക സംഘത്തിലെ പ്രധാനിയായിരുന്നു പികെ മധു. അന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന മധുവാണ് അമീർഉൾ ഇസ്ലാമിനെ പോലും പൊക്കിയത്. ക്രൈംബ്രാഞ്ചിലെ അന്വേഷണ മികവുമായി മധു തിരുവനന്തപുരം റൂറലിലെത്തിയപ്പോൾ മുന്നിൽ വന്ന ആദ്യ വെല്ലുവിളിയായിരുന്നു രാഖിയുടെ തിരോധാനം. അതിനും ഒടുവിൽ ഉത്തരം കണ്ടെത്തി. രാഖിയുടെ മൃതദേഹം കണ്ടെത്തിയ ജൂലായ് 24-വരെ മകൾ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു അച്ഛൻ രാജൻ. ജൂൺ 21-ന് വീട്ടിൽനിന്നു പോകുമ്പോൾ രാഖി സന്തോഷവതിയായിരുന്നു. രാഖി എറണാകുളത്ത് എത്തിയശേഷം വീട്ടുകാരെ വിളിക്കാത്തതാണ് സംശയത്തിന് ഇടനൽകിയത്.

കഞ്ചാവ് മണിയന്റെ വാഴ കൃഷിക്കുള്ള കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ റൂറൽ എസ്‌പി പികെ മധുവിന്റെ കർശന നിർദ്ദേശങ്ങളായിരുന്നു. ജിഷയുടെ ഘാകനായ അമീറുൾ ഇസ്ലാമിന് വേണ്ടി ബീഹാറിലും ബംഗാളിലുമെല്ലാം തെരച്ചിലിന് പോയതും പ്രതിയെ കണ്ടെത്തിയതുമെല്ലാം പികെ മധുവിന്റെ കൂടി നേതൃത്വത്തിലായിരുന്നു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം പുതിയ തലത്തിൽ പെരുമ്പാവൂരിലെ ക്രൂരതയിൽ എത്തിയത് മധു അടക്കമുള്ളവരുടെ പ്രയത്‌നമായിരുന്നു. അമ്പൂരി കൊലയിൽ റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ പഴുതുകൾ അടച്ച് പ്രതികളെ കുടുക്കിയത് പൂവാർ പൊലീസ് തന്നെയാണ്. ആദർശിൽ നിന്നും പട്ടാളക്കാരന്റെ വീട്ടിലെ കുഴിയിലേക്ക് അന്വേഷണമെത്തിച്ചത് ഡിവൈഎസ്‌പി അനിൽകുമാറിന്റെ ജാഗ്രതയും നിർണ്ണായക നിർണ്ണായകമായത് രാപകലില്ലാതെ പൂവാറിലെ സിഐ രാജീവും എസ് ഐ സജീവും നടത്തിയ അധ്വാനംവും. ഇതിൽ നിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുമാണ്. ഇത്തരമൊരു ഹർജി നൽകിയില്ലെങ്കിൽ ജെസ്‌നയുടെ തീരോധാനത്തിന് സമാനമായ കേസായി രാഖിയുടെ മരണവും എഴുതി തള്ളുമായിരുന്നു. ഇതിന് വേണ്ടിയാണ് രാഖിയുടെ ഫോണിൽ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടിയെന്ന സന്ദേശം തന്റെ ഫോണിലേക്ക് അഖിൽ തന്നെ അയച്ചത്.

ജൂലായ് ആറിനാണു മകളെ കാണാനില്ലെന്നു കാണിച്ച് പൂവാർ പൊലീസിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. ഇതോടെ തുടർന്നാണ് അന്വേഷണം ഊർജിതമായതെന്നും രാജൻ പറഞ്ഞു. രാഖി വീട്ടിൽനിന്നുപോയശേഷം വീട്ടിലെ ആരെയും ഫോണിൽ വിളിച്ചില്ല. കൂടാതെ വാട്‌സാപ്പും 21-നുശേഷം ഉപയോഗിച്ചതായി കണ്ടില്ലെന്ന് ബന്ധുക്കളും കൂട്ടുകാരും പറഞ്ഞു. ഇതിനിടെ രാഖിയുടെ ഫോണിൽനിന്ന് കോൾ വന്നെങ്കിലും മറുതലയ്ക്കൽനിന്ന് സംസാരം ഉണ്ടായില്ല. ഇതും സംശയമുണ്ടാക്കി. എറണാകുളത്തെ കമ്പനിയിൽ അന്വേഷിച്ചപ്പോൾ അവിടെയെത്തിയില്ല എന്നറിഞ്ഞു. പിന്നീടാണ് പൊലീസിൽ പരാതിയുമായി എത്തിയത്. അന്വേഷിക്കുന്നു എന്ന മറുപടിയാണ് പൊലീസിൽനിന്നു ലഭിച്ചത്. തുടർന്നാണ് ഹർജി നൽകിയത്. ഹൈക്കോടതി ഇടപെടലോടെ വിഷയം ഗൗരവത്തോടെ ഏറ്റെടുത്തു. ഇനിയും തുമ്പുണ്ടാകാതെ കിടക്കുന്ന ജെസ്‌നയുടെ തിരോധാനം പോലുള്ള കേസുകളുടെ ഗതി രാഖിയുടെ തിരോധാനത്തിന് ഉണ്ടായില്ല. അതിശക്തമായ അന്വേഷണം ഡിവൈഎസ്‌പി നടത്തിയപ്പോൾ പൂവാർ എസ് ഐ ഉറക്കമിളച്ച് തെളിവ് ശേഖരണത്തിലായി. എല്ലാം ഏകോപിപ്പിച്ച് സിഐയും. മേൽനോട്ടത്തിന് ജിഷയുടെ ഘാതകരെ തേടിയുള്ള അന്വേഷണ വഴിയിലൂടെ നീങ്ങിയ മധുവെന്ന എസ് പിയുടെ മേൽനോട്ടവും.

യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളെ അതിവേഗം അറസ്റ്റ് ചെയ്ത പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. രാഖി കൊലക്കേസിലെ പ്രതികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവരെ ദിവസങ്ങൾക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഖിയുടെ മൊബൈൽ സിം ട്രാക്കു ചെയ്തുനടത്തിയ അന്വേഷണത്തിൽ അമ്പൂരിയിൽ എത്തിയതായി അറിയാൻ കഴിഞ്ഞു. തുടർന്നു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ജൂലൈ 24ന് ഉപ്പിട്ട് കുഴിച്ചുമൂടിയ നിലയിൽ രാഖിയുടെ ശരീരം കണ്ടെത്തി. കൊലയ്ക്കും മൃതദേഹം മറവുചെയ്യാനും സഹായിച്ച ആദർശിനെ അറസ്റ്റുചെയ്യുകയും ചെയ്തു. 27ന് രാവിലെ രണ്ടാംപ്രതി രാഹുലിനെ ഒളിവിൽനിന്ന് അറസ്റ്റ് ചെയ്തു. വൈകിട്ട് എട്ടിന് മുഖ്യപ്രതിയെ വിമാനത്താവളത്തിൽനിന്ന് പിടികൂടി. മുഖ്യപ്രതിയുടെ സഹായിയെന്ന് സംശയിക്കുന്ന പിതാവ് രാജപ്പൻനായർ പൊലീസ് നിരീക്ഷണത്തിൽ വീട്ടിനുള്ളിൽ തന്നെയുണ്ട്. കഞ്ചാവ് മണിയൻ ഏത് നിമിഷവും അറസ്റ്റിലായേക്കും.

പൈശാചികമായ കൊലയിൽ അമ്പൂരി വിറങ്ങലിച്ചുനിൽക്കെ കേവലം മൂന്നു ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെ അമ്പൂരിക്കാർ അഭിനന്ദനംകൊണ്ടു മൂടുകയാണ്.''കലക്കിസാറേന്നു'പറയുകയാണ് അവർ. തുള്ളിവിറച്ച് ആയിരങ്ങൾ ചത്തൊടുങ്ങിയ മലമ്പനിക്കും മുപ്പത്തൊമ്പതു പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിനുംശേഷം അമ്പൂരി നടുങ്ങിത്തെറിച്ചത് ഉപ്പിട്ടനിലയിൽ ഒരുപെൺകുട്ടിയുടെ ശവശരീരം കുഴിയിൽനിന്ന് പുറത്തെടുത്തുകണ്ടപ്പോഴാണ്. നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൂവാർ സർക്കിൾ ഇൻസെപക്ടർ രാജീവ്, എസ്ഐ സജീവ് സിവിൾ പൊലീസ് ഓഫീസർമാരായ പ്രേംകുമാർ, ബൈജു, വിഷ്ണു, ശരത്, സൈലസ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തിയതും.

റ്റൊരു വിവാഹം കഴിച്ചാൽ വീട്ടിൽവന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി കുറ്റസമ്മതമാണ്. വിവാഹം കഴിച്ചാൽ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താൻ തീരുമാനിച്ചതെന്നും അഖിൽ മൊഴിനൽകി. അമ്പൂരി രാഖി വധത്തിൽ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയൽവാസികൾ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോൾ പ്രതികൾക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ ചോദ്യം ചെയ്യലും നടന്നു. ഇതോടെ തന്നെ ഈ കേസ് പരിസമാപ്തിയിലുമെത്തി. ഇനി അറിയേണ്ടത് കേസിൽ കഞ്ചാവ് മണിയനെന്ന അച്ഛൻ കുടുങ്ങുമോ എന്നാണ്.

രാഖി അഖിലിന്റെ ഭാര്യയാണെന്ന് മൃതദേഹത്തിൽ തന്നെ തെളിവുണ്ടായിരുന്നു. കൊലപാതകം തെളിയാതിരിക്കാൻ നഗ്‌നയാക്കി രാഖിയെ കുഴിച്ചിട്ടെങ്കിലും ആഭരണങ്ങൾ മാറ്റിയിരുന്നില്ല. കഴുത്തിൽ അഖിൽ കെട്ടിയ താലിയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അഖിലിന്റെ സുഹൃത്ത് ആദർശിനോട് ചോദിച്ചപ്പോഴാണ് ഇരുവരും വിവാഹിതരാണെന്ന കാര്യം പുറത്തുവരുന്നത്. ചോദ്യം ചെയ്തപ്പോൾ ആദർശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വർഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ അഖിലിനു താൽപര്യമില്ലെന്നും ആദർശിനോടും സഹോദരനോടും അഖിൽ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്‌സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോൾ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നു രാഖിയെ സ്‌നേഹപൂർവം അഖിൽ കാറിൽ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തിൽവച്ചാണ് താലികെട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP