Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറുത്ത ചരടിൽ താലി കൊരുത്തുകൊച്ചിയിലെ ക്ഷേത്രത്തിൽ മിന്നുകെട്ടിയത് കാമുകിയെ ലൈംഗികമായി ഉപയോഗിക്കാൻ; നാടാർ ക്രിസ്ത്യാനിയായിട്ടും അമ്പലത്തിലെ ചടങ്ങിന് വഴങ്ങിയത് എങ്ങനേയും അഖിലിനെ സ്വന്തമാക്കാൻ മതം മാറാനും തയ്യാറെന്ന സന്ദേശം നൽകാൻ; പ്രശ്നമായത് പ്രായക്കൂടുതലും സ്ത്രീധനം കിട്ടില്ലെന്ന ഭയവും; കൊല്ലപ്പെട്ട ദിവസം യുവതി ഗ്യാങ് റേപ്പിന് വിധേയയാട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; രാഖിയുടെ കൊലയിലെ യഥാർത്ഥ വില്ലൻ വീട്ടിലെ കഷ്ടപാടു തന്നെ

കറുത്ത ചരടിൽ താലി കൊരുത്തുകൊച്ചിയിലെ ക്ഷേത്രത്തിൽ മിന്നുകെട്ടിയത് കാമുകിയെ ലൈംഗികമായി ഉപയോഗിക്കാൻ; നാടാർ ക്രിസ്ത്യാനിയായിട്ടും അമ്പലത്തിലെ ചടങ്ങിന് വഴങ്ങിയത് എങ്ങനേയും അഖിലിനെ സ്വന്തമാക്കാൻ മതം മാറാനും തയ്യാറെന്ന സന്ദേശം നൽകാൻ; പ്രശ്നമായത് പ്രായക്കൂടുതലും സ്ത്രീധനം കിട്ടില്ലെന്ന ഭയവും; കൊല്ലപ്പെട്ട ദിവസം യുവതി ഗ്യാങ് റേപ്പിന് വിധേയയാട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; രാഖിയുടെ കൊലയിലെ യഥാർത്ഥ വില്ലൻ വീട്ടിലെ കഷ്ടപാടു തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട തേൻ തുള്ളിപോലുള്ള ശബ്ദവും ഫോട്ടോയും കണ്ടാണ് പട്ടാളക്കാരനായ അഖിൽ രാഖിയുമായി അടുത്തത്. ഫോണിലൂടെ നിരന്തരം നടത്തിയ ഈ സംഭാഷണങ്ങളാണ് ഇവർ തമ്മിലുള്ള അടുപ്പത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും നയിച്ചത്. രാഖിയെ ഒഴിവാക്കാതിരിക്കാൻ വേണ്ടിയാണ് രാഖി നിർബന്ധിച്ചപ്പോൾ കൊച്ചിയിലെത്തി രാഖിയെ മിന്ന് ചാർത്താനും അഖിൽ തയ്യാറായത്. ഫെബ്രുവരിയിൽ എറണാകുളത്തെ ക്ഷേത്രത്തിൽവച്ചാണ് രാഖിയും അഖിലും രഹസ്യമായി വിവാഹിതരാകുന്നത്. മിന്നു ചാർത്തിയതോടെ ഇവർ ഭാര്യാ-ഭർത്താക്കന്മാർ എന്ന രീതിയിൽ തന്നെയാണ് ജീവിച്ചു പോന്നതും.

പക്ഷെ പേരിനു മിന്നുകെട്ടി എന്നല്ലാതെ രാഖിയെ ഭാര്യയായി സ്വീകരിക്കാൻ അഖിൽ ഒരിക്കലൂം തയ്യറായിരുന്നില്ല. രാഖിയുടെ വീട്ടിലെ പ്രാരാബ്ധവും പ്രായക്കൂടുതലും കണ്ടപ്പോൾ തന്നെ രാഖിയെ ഭാര്യയാക്കുക എന്ന തീരുമാനത്തിൽ നിന്നും അഖിൽ പിന്മാറിയിരുന്നു. പക്ഷെ രാഖിയുമായി ബന്ധം വയ്ക്കാൻ അഖിൽ തീരുമാനിക്കുകയായിരുന്നു. അതിനാണ് രാഖി ജോലി ചെയ്യുന്ന കൊച്ചിയിൽ എത്തുകയും ഒരു ക്ഷേത്രത്തിൽ നിന്ന് അഖിൽ രാഖിയെ വിവാഹം കഴിക്കുകയും ചെയ്തത്. പക്ഷെ ഏത് ക്ഷേത്രത്തിൽ നിന്നാണ് അഖിൽ രാഖിയെ വിവാഹം കഴിച്ചത് എന്ന് പൊലീസിന് നിശ്ചയമില്ല. ഇങ്ങിനെ വിവാഹം കഴിച്ച കാര്യം മൊഴിയിലൂടെ വ്യക്തമാക്കിയ അഖിലിന്റെ കൂട്ടുപ്രതി ആദർശിനും ഇവർ ഏത് ക്ഷേത്രത്തിൽ നിന്ന് വിവാഹിതരായി എന്ന കാര്യം അറിയില്ല. ഇത് ആദർശ് വ്യക്തമാക്കിയിട്ടിട്ടില്ല.

അതേസമയം രാഖി കൊലചെയ്യപ്പെട്ട ദിവസം രാഖി കൂട്ടബലാത്സംഗ വിധേയമായിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പക്ഷെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പൊലീസ് കാക്കുകയാണ്. അഖിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ തന്നെയാണ് അഖിൽ ഇപ്പോഴുമുള്ളത്. കൊലപാതക വിവരം നിഷേധിച്ച അഖിലിന്റെ സംസാരം പൊലീസ് തള്ളിക്കളയുകയാണ്. ഏതുകൊലപാതകിയും നടത്തുന്ന അവകാശവാദം തന്നെയാണ് ഇത് എന്നാണ് പൊലീസ് വിലയിരുത്തൽ അതുകൊണ്ട് തന്നെ ഈ അവകാശവാദം പൊലീസ് തള്ളിക്കളയുകയാണ്.

പക്ഷെ രാഹുൽ എവിടെയുണ്ടെന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഉള്ളത്. അഖിലിന്റെ സഹോദരനും കൂട്ടുപ്രതിയുമായ രാഹുൽ ആണ് കൊലപാതകത്തിലെ ബുദ്ധികേന്ദ്രം എന്നാണ് പൊലീസ് കരുതുന്നത്. പൂവാർ സ്റ്റേഷനിൽ അഖിലിന്റെ അച്ഛൻ മണിയനെതിരെ കേസുകളില്ല. പക്ഷെ നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ വീടുള്ളത്. അതിനാൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ വിളിച്ച് മണിയന്റെ പഴയ ചെയ്തികളും കേസുമൊക്കെ പൂവാർ പൊലീസ് അന്വേഷിക്കുകയാണ്.

രാഖിയുമായി വിവാഹബന്ധം എന്ന രീതിയിൽ അഖിൽ മുന്നോട്ടു പോകുമ്പോൾ തന്നെയാണ് പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തിയത്. നല്ല സാമ്പത്തികം നോക്കിയാണ് അഖിൽ അന്തിയൂർകോണം സ്വദേശിനി യുമായി വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞതോടെ രാഖി ഉടക്കി. അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.നിരന്തരം പറഞ്ഞു. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി. ഇതോടെയാണ് രാഖിയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ അഖിൽ-രാഹുൽ-ആദർശ് സംഘം തീരുമാനിക്കുന്നത്. ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാൻ തീരുമാനിക്കുകയും രാഖിയെ കാണാതാകുന്ന ദിവസം 21 നു രാഖിയെ ഇവർ അമ്പൂരിയിൽ എത്തിക്കുകയും ചെയ്തത്. അഖിലിനെ കാണാനായി രാഖി പഴയകടയിൽനിന്നാണ് ബസിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ വന്നിറങ്ങുന്നത്.

പുറത്തിറങ്ങി അക്ഷയ വാണിജ്യ സമുച്ചയം വഴി നടന്ന് അഖിൽ നിർത്തിയിരുന്ന കാറിൽ കയറി. രാഖി നെയ്യാറ്റിൻകര ഡിപ്പോയിൽ വന്നിറങ്ങുന്നതും പുറത്ത് നടന്നുപോകുന്നതുമെല്ലാം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് ശരിവയ്ക്കുന്നുമുണ്ട്. കാരണം സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ ഈ സമയത്തിനു ശേഷമാണ് രാഖി കൊലചെയ്യപ്പെടുന്നത് എന്ന് പൊലീസ് മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്. അതേ ദിവസം രാത്രി എട്ടുമണിയോടെയാണ് രാഖി കൊലചെയ്യപ്പെടുന്നത്. കൊലയ്ക്ക് മുൻപും ഇവർ രാഖിയോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഖി വിസമ്മതിച്ചതോടെയാണ് രാഖിയെ അമ്പൂരിയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുന്നത്.

രാഖിയെ കൊലപ്പെടുത്താനുള്ള തിരക്കഥ തയ്യാറാക്കിയത് സംഭവത്തിനു നാലുദിവസം മുൻപായിരുന്നു. ഫെബ്രുവരിയിൽ എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് രാഖിയും അഖിലും രഹസ്യമായി വിവാഹിതരായെങ്കിലും പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞ രാഖി പലപ്പോഴായി അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി. തുടർന്നാണ് അഖിലും രാഹുലും ആദർശും ജൂൺ 18 -ന് നിർമ്മാണത്തിലുള്ള വീട്ടുമുറ്റത്ത് ഒത്തുകൂടി രാഖിയെ ഒഴിവാക്കാനുള്ള തന്ത്രം തയ്യാറാക്കിയത്. ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാൻ തീരുമാനിക്കുകയും അതിനായി പുതിയ വീടു കാണാൻ ക്ഷണിച്ചു എന്നുമാണ് നിഗമനം. രാഖിയുടെ അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന 21-ന് വീട്ടിലേക്കു വരാനാണ് അഖിൽ ആവശ്യപ്പെട്ടത്.

രാഖിയും അഖിലും എറണാകുളത്ത് ഒരുക്ഷേത്രത്തിൽ 2019 ഫെബ്രുവരി പതിനഞ്ചിനാണ് വിവാഹിതരായത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയപ്പോൾ അഖിൽ പുതുതായി നിർമ്മിക്കുന്ന വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി. വീടിന് സമീപം എത്തിയപ്പോൾ അഖിലിന്റെ സഹോദരൻ രാഹുൽ കാറിൽ കയറി. അയാൾ കഴുത്തുഞെരിച്ചു. ബോധരഹിതയായതോടെ അഖിൽ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി വന്ന് കയർ കൊണ്ട് കഴുത്തിൽ മുറുക്കി കൊന്നു. വസ്ത്രങ്ങൾ നീക്കിയ ശേഷം കുഴിയിലിട്ട് ഉപ്പ് വിതറി മണ്ണിട്ട് മൂടി. രാഖിയുടെ മുഴുവൻ വസ്ത്രങ്ങളും കത്തിച്ച ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്-- പൊലീസ് പറയുന്നു. മുഖ്യ പ്രതി അഖിൽ ആർ നായരെ തേടി പൊലീസ് രണ്ടുസംഘമായി ലഡാക്കിലേക്കും മധുരയിലേക്കും പോയി.

അഖിൽ ജോലി ചെയ്യുന്ന പാരാമിലിട്ടറി വിഭാഗത്തിന്റെ ഡൽഹി ഓഫീസിലെ കമാണ്ടന്റിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ കത്തും പൊലീസ് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP