Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്കാരുടെ കള്ളനോട്ട് അടിയിലെ ഉന്നതരേയും കണ്ടെത്തും; ഒബിസി മോർച്ച നേതാവ് രാജീവിന്റെ അറസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; പടിയിലായത് മാഫിയാ സംഘത്തെ അവസാന കണ്ണികൾ മാത്രം; പൊലീസ് ശ്രമിക്കുന്നത് സംഘത്തിന്റെ അടിവേര് ഇളക്കാൻ

ബിജെപിക്കാരുടെ കള്ളനോട്ട് അടിയിലെ ഉന്നതരേയും കണ്ടെത്തും; ഒബിസി മോർച്ച നേതാവ് രാജീവിന്റെ അറസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; പടിയിലായത് മാഫിയാ സംഘത്തെ അവസാന കണ്ണികൾ മാത്രം; പൊലീസ് ശ്രമിക്കുന്നത് സംഘത്തിന്റെ അടിവേര് ഇളക്കാൻ

തൃശൂർ : ഒബിസി മോർച്ച നേതാവ് രാജീവ് ഏരാച്ചേരി അറസ്റ്റിലായതോടെ കള്ളനോട്ട് അടി കേസ് അന്വേഷണം വഴിത്തിരിവിൽ. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണു ഇയാൾ പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. കള്ളനോട്ട് അടിയിൽ ഉന്നത ഗൂഢാലോചനയുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കള്ളനോട്ട് അടിക്കേസിൽ ഉന്നതർക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവരിലേക്ക് അന്വേഷണം നീട്ടാനാണ് അന്വേഷണ സംഘം തെളിവ് ശേഖരണം പ്രധാനമായും നടത്തുന്നത്.

കഴിഞ്ഞ ദിവസമാണു മതിലകത്ത് യുവമോർച്ച പ്രവർത്തകന്റെ വീട്ടിൽ നിന്നു കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. യുവമോർച്ച എസ്.എൻ.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരൻ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോർച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടിൽനിന്നാണ് കള്ളനോട്ട് അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെത്തിയത്. ഇത് ഏറെ രാഷ്ട്രീയ ചർച്ചയ്ക്കും ഇട നൽകി. ബിജെപി ഫണ്ട് പോലും ഈ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചിട്ടുണ്ട്. ഇതിനിടെയാണ് കേസിലെ മുഖ്യ കണ്ണി രാജീവ് ഏരാച്ചേരി പിടിയിലാകുന്നത്.

രാകേഷ് പലിശക്ക് പണം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. രാജീവ് ഏരാച്ചേരിയുടെ സഹോദരൻ രാകേഷ് നേരത്തേ അറസ്റ്റിലായികരുന്നു. രാകേഷ് ഇപ്പോൾ റിമാൻഡിലാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി വ്യാഴാഴ്ച മതിലകം പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടടി കണ്ടെത്തിയത്. ശ്രീനാരായണപുരം അഞ്ചാപരുത്തി പടിഞ്ഞാറുഭാഗത്തുള്ള രാകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിൽനിന്നാണ് 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. ഇവർ സമീപത്തെ ചിലയാളുകൾക്ക് നോട്ടുകൾ കൈമാറിയിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പിന്നീട് കള്ളനോട്ട് കേസിൽ പ്രതികളായവർക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

കള്ളപ്പണവും കള്ളനോട്ടും നിരോധിച്ച പ്രധാനമന്ത്രിയുടെ പാർട്ടിയുടെ പ്രവർത്തകന്റെ വീട്ടിൽ നിന്നും തന്നെ കള്ളനോട്ടടിയന്ത്രവും മറ്റും പിടിച്ചെടുത്തത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവർക്ക് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP