Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

വീടിന് ചുറ്റം നായ്ക്കളെ കെട്ടിയിട്ട് ഭീതി പടർത്തി ലഹരി കച്ചവടം നടത്തിയ മാഫിയ; താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിലെ കൊടുംക്രിമിനലിന്റെ കൂട്ടുകാരൻ പൊലീസിന് സസ്‌പെൻഷൻ; ചിത്രം വൈറലായപ്പോൾ പണി കിട്ടിയത് കാടഞ്ചേരി പൊലീസ് സ്റ്റേഷനിലെ രജിലേഷിന്

വീടിന് ചുറ്റം നായ്ക്കളെ കെട്ടിയിട്ട് ഭീതി പടർത്തി ലഹരി കച്ചവടം നടത്തിയ മാഫിയ; താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിലെ കൊടുംക്രിമിനലിന്റെ കൂട്ടുകാരൻ പൊലീസിന് സസ്‌പെൻഷൻ; ചിത്രം വൈറലായപ്പോൾ പണി കിട്ടിയത് കാടഞ്ചേരി പൊലീസ് സ്റ്റേഷനിലെ രജിലേഷിന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പൊലീസുകാരന് സസ്‌പെൻഷൻ നൽകുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കേരളാ പൊലീസിന് തന്നെ അപമാനമായി സംഭവം.

താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ രജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ തമ്പടിച്ച് അക്രമം നടത്തിയ സംഘത്തലവൻ അയ്യൂബ് ഖാനുമായി കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജിലേഷിന് അടുത്ത ബന്ധമെന്ന് ആരോപണം. ഇത് സാധൂകകരിക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്.

ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രം വീട്ടുമുറ്റത്ത് നിന്നും എടുത്തതാണ്. ഒന്നര മാസം മുമ്പ് എടുത്ത ഫോട്ടോകളാണ് പുറത്തുവന്നത്. താമരശ്ശേരി മൂന്നാം തോട് സ്വദേശിയാണ് രിജിലേഷ്, ഇടക്കാലത്ത് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ഠിച്ചിരുന്നു. മയക്കുമരുന്നുമാഫിയാ സംഘങ്ങളുമായി ചില പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. അത് തെളിയിക്കുന്നതായിരുന്നു പുറത്തു വരുന്ന ഫോട്ടോകൾ. ചില വീഡിയോകൾ കൈവശമുള്ളതായി നാട്ടുകാർ പറയുന്നുണ്ട്.

നേരത്തെ പൊലീസ് വാടകവീട് വളഞ്ഞ് സാഹസികമായണ് അയ്യുബിനെ പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞതോടെ അടുക്കളവാതിലിലൂടെ പുറേത്തേക്ക് കടന്ന് പൊലീസിനു നേരെ കത്തി വീശി ഓടിയ അയ്യുബ് മതിൽ ചാടിയപ്പോൾ വീണ് ഇടത് കാലിന്റെ എല്ലു പൊട്ടി. വീണ്ടും ഓടാൻ ശ്രമിച്ച അയ്യുബിനെ പിന്നാലെ എത്തിയ പൊലീസ് പിടികൂടി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കാലിൽ പ്ലാസ്റ്റർ ഇട്ടാണ് സ്റ്റേഷനിൽ എത്തിച്ചത്. സംഘം താവളമാക്കിയ കൂരിമുണ്ടയിൽ ഉണ്ടായിരുന്ന നായ്ക്കളെ കൊണ്ടുവന്ന് വീടിന്റെ പരിസരങ്ങളിൽ കെട്ടിയിരുന്നെങ്കിലും അഴിച്ചു വിടാൻ കഴിഞ്ഞില്ല.

പൊലീസ് സംഘത്തിനു നേരെ നടത്തിയ അക്രമം ഉൾപ്പെടെ നിലവിൽ 19 കേസിൽ അയ്യുബ് പ്രതിയാണ്. അയ്യുബിന്റെ ഉടമസ്ഥതയിൽ കൂരിമുണ്ടിയിലുള്ള 10 സെന്റ് സ്ഥലത്തെ ഷെഡിലാണ് ലഹരി മാഫിയ ഒരു വർഷത്തിലേറെയായി ഇടപാട് നടത്തി വന്നത്. ലഹരി സംഘം തമ്പടിച്ചിരുന്ന ഷെഡിന് സമീപം താമസിക്കുന്ന കൂരിമുണ്ടയിൽ മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചതാണ് ലഹരി സംഘത്തിന്റെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. സംഘം മൻസൂറിന്റെ വീട്ടിൽ എത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ജനൽ ചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്തതോടെ മുൻസൂറും കുടുംബവും സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു. അന്വേഷിക്കാൻ എത്തിയ പൊലീസിനു നേരെ കല്ലെറിഞ്ഞും വളർത്ത് നായ്ക്കളെ അഴിച്ചു വിട്ടും പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തും പ്രതികൾ ഗുണ്ടാ വിളയാട്ടം നടത്തുകയായിരുന്നു.

ഇത്തരമൊരു കൊടും ക്രിമിനലുമായാണ് പൊലീസുകാരന് ബന്ധമുണ്ടായിരുന്നത്. നേരത്തെ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ് സമര രംഗത്ത് ഇറങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൊടുവള്ളി എംഎൽഎ എം.കെ മുനീറും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അയ്യൂബ് ഖാനും, രജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്റെറെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്. അതോടൊപ്പം താമരശ്ശേരി പോസ് ഓഫിസിനു സമീപം വീട് കേന്ദ്രീകരിച്ച് എംഡിഎം വിൽപ്പന നടത്തിയ കേസിലെ പ്രതി അതുലിന് ഒപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു.

ടൗണിൽനിന്ന് വിളിപ്പാടകലെയുള്ള അമ്പലമുക്ക് കൂരിമുണ്ടയിൽ തമ്പടിച്ചു ലഹരിമരുന്ന് വിൽപനയും ഉപഭോഗവും നടത്തിയ സംഘം നാടിനു ഭീഷണിയായിട്ടും അധികൃതർ മാത്രം അറിഞ്ഞില്ലെന്നതു ദുരൂഹമായിരുന്നു. ഭയം കൊണ്ടാണ് നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിക്കാതിരുന്നത്. ഇവിടെ രാത്രി പരിസരവാസികൾക്കു പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു. പരിസരവാസിയെ ഭീഷണിപ്പെടുത്തിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയ പൊലീസ് ഇവരുടെ ഭീകരത കണ്ട് മടങ്ങിയതോടെ, സംഘത്തിന്റെ താവളത്തിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി പുറത്തേക്ക് പോയ വാഹനത്തിൽ ലഹരി മരുന്നും കടത്തിയതായി സംശയിക്കുന്നു.

ഈ വാഹനം പിടികൂടാൻ കാത്തു നിന്ന പൊലീസിനെ വെട്ടിച്ച് വേറെ വഴിയിലൂടെ സംഘം കടന്നുകളഞ്ഞു. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയ ലഹരി മാഫിയയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP