Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡിൽ നിന്നും എടുത്ത് രാജമല ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരനെ ഏൽപ്പിച്ചത് ഓട്ടോ ഡ്രൈവർ; ടാറ്റാ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത് പൊലീസും; രാജമലയിൽ ഓട്ടത്തിനിടെ ജീപ്പിൽ നിന്നും പിഞ്ചുകുഞ്ഞ് തെറിച്ചുവീണത് അമ്മ അറിയാതെ; വഴുതി വീഴാൻ കാരണം ഗുളികയുടെ ക്ഷീണത്തിൽ മാതാവ് ഉറക്കത്തിലായതും; വനം വകുപ്പ് പറയുന്നതെല്ലാം കള്ളം; രാജമലയിലെ 'ബേബീസ് ഡേ ഔട്ടിൽ' സത്യം കണ്ടെത്തി പൊലീസ് അന്വേഷണം

റോഡിൽ നിന്നും എടുത്ത് രാജമല ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരനെ ഏൽപ്പിച്ചത് ഓട്ടോ ഡ്രൈവർ; ടാറ്റാ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത് പൊലീസും; രാജമലയിൽ ഓട്ടത്തിനിടെ ജീപ്പിൽ നിന്നും പിഞ്ചുകുഞ്ഞ് തെറിച്ചുവീണത് അമ്മ അറിയാതെ; വഴുതി വീഴാൻ കാരണം ഗുളികയുടെ ക്ഷീണത്തിൽ മാതാവ് ഉറക്കത്തിലായതും; വനം വകുപ്പ് പറയുന്നതെല്ലാം കള്ളം; രാജമലയിലെ 'ബേബീസ് ഡേ ഔട്ടിൽ' സത്യം കണ്ടെത്തി പൊലീസ് അന്വേഷണം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: രാജമലയിൽ ഓട്ടത്തിനിടെ ജീപ്പിൽ നിന്നും പിഞ്ചുകുഞ്ഞ് തെറിച്ചുവീണതും തുടർന്ന് വനം വകുപ്പധികൃതർ രക്ഷപെടുത്തിയതായി പുറത്തുവന്ന വവിരങ്ങളെക്കുറിച്ചും പരാതികളെ കളെകുറിച്ചും പൊലീസ് നടത്തിലവന്നിരുന്ന അന്വേഷണം പൂർത്തിയായി. കുഞ്ഞ് മാതാവിന്റെ കൈയിൽ നിന്നും വഴുതി വീണതാണെന്നും ഇത് ഇവർ അറിയാതിരുന്നത് ഗുളിക കഴിച്ചതിനെ തുടർന്നുണ്ടായ മയക്കം മൂലം ആണെന്നുമാണ് മൂന്നാർ പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.

കുഞ്ഞിന്റെ മാതാവ് കുറച്ചുകാലമായി സ്ഥിരമായി ഗുളിക കഴിച്ചിരുന്നെന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ചികത്സ തേടിയിരുന്ന ആശുപത്രിയിലെ ഡോക്ടറെ പൊലീസ് സമീപിക്കുകയും വിവരങ്ങൾ രേഖപ്പെടുകയുമായിരുന്നു. ഗുളിക ഉള്ളിൽ ചെന്നാൽ കുറച്ചുനേരത്തേയ്ക്ക് മയക്കമോ തളർച്ചയോ ഉണ്ടാവാനിടയുണ്ടെന്ന് ഡോക്ടർ വിശദമാക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞ് മാതാവിന്റെ കൈയിൽ നിന്നും വഴുതി വീണതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

യുവതിയായ മാതാവ് കുഞ്ഞിനെ യാത്രയ്ക്കിടെ റോഡിൽ എറിഞ്ഞതാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചാരണം വ്യാപകമായിരുന്നു.തുടർന്ന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം ഇവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് സംഭവത്തിന്റെ നിജ സ്ഥിതിയറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചത്. കുഞ്ഞിനെ രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യേസ്ഥർ പുറത്തുവിട്ട വിവരങ്ങൾ തെറ്റാണെന്നും താനാണ് കുഞ്ഞിനെ വനംവകുപ്പ് ഉദ്യേഗസ്ഥരെ ഏൽപ്പിച്ചതെന്നും വ്യക്തമാക്കി ഓട്ടോ ഡ്രൈവർ രംഗത്തെത്തിയതോടെ ഈ വിഷയത്തിലും പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

മൂന്നാറിലെ ഓട്ടോ ഡ്രൈവർ കനകരാജാണ് ഇത്തരത്തിൽ ഒരു മൊഴി പൊലീസിന് നൽകിയത്. തുടർന്ന് ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മൂന്നാർ എസ് ഐ മറുനാടനോട് വ്യക്തമാക്കിയിരുന്നു. കുട്ടി റോഡിലൂടെ ഇഴഞ്ഞു വരുന്ന സി സി ടി വി ദൃശ്വമാണ് വനം വകുപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയത്. ഈ ദൃശ്യത്തിന്റെ മുമ്പുള്ള ഭാഗം മന:പ്പൂർവ്വം മറച്ചു വച്ച് കുഞ്ഞിനെ തങ്ങൾ രക്ഷപെടുത്തിയെന്ന് വനം വകുപ്പ് ജീവനക്കാർ മാധ്യമങ്ങളെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പിന്നീട് പരക്കെ ഉയർന്ന ആരോപണം.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എൽ ലക്ഷമി അടക്കമുള്ള ഉദ്യേഗസ്ഥർ ചേർന്നാണ് കുട്ടിയെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചതെന്ന വിവരവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി 10 മണിക്ക് ശേഷമാണ് വിവരമറിയുന്ന തെന്നും ഉടൻ മൂന്നാറിലെ ക്വാർട്ടേസിൽ നിന്നും രാജമലയിലെ ടിക്കറ്റ് കൗണ്ടറിൽ എത്തിയെന്നും തലയിൽ മുറിവുണ്ടായിരുന്നതിനാൽ കുഞ്ഞിനെ ടാറ്റായുടെ ആശുപത്രിയിലെത്തിച്ച് ചികത്സ നൽകിയെന്നും തുടർന്ന് വിവരം മൂന്നാർ പൊലീസിൽ അറിയിക്കുകയായിരുന്നെന്നുമായിരുന്നു സംഭവത്തേക്കുറിച്ച് വൈൽഡ് ലൈഫ് വാർഡൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

പുലർച്ചെ 2 മണിയോടെ ആശുപത്രിയിൽ എത്തി രക്ഷിതാക്കൾ കുഞ്ഞിനെ ഏറ്റെടുത്ത ശേഷമാണ് മടങ്ങിയതെന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഓട്ടോ ഡ്രൈവറാണ് കുട്ടിയെ റോഡിൽ നിന്നും എടുത്ത് രാജമല ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഏൽപ്പിച്ചതെന്ന് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്്. വനംവകുപ്പ് ജീവനക്കാർ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് തലയിൽ മുറിവുണ്ടായിരുന്ന കുട്ടിയെ ടാറ്റായുടെ ആശുപത്രിയിൽ എത്തിച്ചതെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ് മടങ്ങിയ കമ്പിളികണ്ടം സ്വദേശികളുടേതായിരുന്നു കുഞ്ഞ്. രാത്രി 11 മണിയോടെ വെള്ളത്തൂവലിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി ദമ്പതികൾക്ക് ബോദ്ധ്യമായത്.ജീപ്പിന്റെ പിൻ താൻ കുഞ്ഞിനെയും കൊണ്ട് ഇരുന്നിരുന്നതെന്നും ഉറക്കത്തിൽ കുഞ്ഞ് കൈയിൽ നിന്നും വഴുതിപ്പോയത് അറിഞ്ഞില്ലന്നുമാണ് ആശുപത്രിയിലെത്തിയപ്പോൾ മാതാവ് പൊലീസിനെ അറിയിച്ചത്. താനും ഭർത്താവും കുടുംമ്പാംഗങ്ങളും ഉൾപ്പെടെ പഴനി ക്ഷേത്രദർശനം കഴിഞ്ഞ് ജീപ്പിൽ മടങ്ങുകയായിരുന്നും പിൻ സീറ്റിലിരുന്ന തന്റെ കൈയിൽ നിന്നും കുട്ടി റോഡിൽ വഴുതിവീണിരിക്കാമെന്നുമാണ് മാതാവ് പൊലീസിന് മൊഴി നൽകിയത്.ഇത് ശരിയായിരുന്നെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കമ്പിളികണ്ടത്ത് താമസിച്ചുവരുന്ന ദമ്പതികളുടെ കുഞ്ഞാണ് രാജമല ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷന് സമീപം റോജിൽ വീണത്.ദമ്പതികളും കുടംമ്പാംഗങ്ങളും വീട്ടിബോദ്ധ്യപ്പെ്ട്ടത്.തുടർന്ന് വിവരം വെള്ളത്തൂവൽ പൊലീസിൽ അറിക്കുകയും തുടർന്ന് ടാറ്റായുടെ ആശുപത്രിയിൽ കുട്ടിയുണ്ടെന്നറിഞ്ഞ് ഇവർ ഇവിടെ എത്തി പുലർച്ചെ 2 മണിയോടെ കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP