Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൊസങ്കടിയിലെ രാജധാനി ജുവല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട കവർച്ച: മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി; വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു; ഏഴ് കിലോഗ്രാം വെള്ളിയും 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി; മോഷണത്തിന് പിന്നിൽ അന്തർസംസ്ഥാന സംഘമെന്ന് സൂചന

ഹൊസങ്കടിയിലെ രാജധാനി ജുവല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട കവർച്ച: മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി; വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു; ഏഴ് കിലോഗ്രാം വെള്ളിയും 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി; മോഷണത്തിന് പിന്നിൽ അന്തർസംസ്ഥാന സംഘമെന്ന് സൂചന

ബുർഹാൻ തളങ്കര

കാസർകോട്: കാസർകോട് ജുവല്ലറി മോഷണ കേസിൽ തൊണ്ടി മുതൽ കണ്ടെടുത്തു. ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജൂവലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാറാണ് പിടികൂടിയത്. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി. വാഹനം ഓടിച്ചിരുന്നവർ പൊലീസിനെ കണ്ട് ഉടനെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കർണ്ണാടക രജിസ്‌ട്രേഷനിൽ ഉള്ള KA 02 AA 8239 വാഹനമാണ് പിടികൂടിയത്. ദേശീയപാതയിൽ രാജധാനി ജൂവലറിയിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുള്ളയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും കാര്യമായി പരിക്കേറ്റ അബ്ദുള്ള ഇപ്പോൾ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മോഷ്ടാക്കൾ അബ്ദുള്ളയെ കീഴപ്പെടുത്തി കെട്ടിയിടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ജൂവലറിയിൽ കവർച്ച നടന്നത്. അടുത്തുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുലർച്ചെ മൂന്ന് മണിയോടെ കവർച്ച നടന്ന കാര്യം തിരിച്ചറിഞ്ഞതും പൊലീസിൽ അറിയിച്ചതും. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർക്ക് ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകയിൽ പൊലീസ് സംഘം വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഉപ്പള മംഗലാപുരം പൊലീസിനേയും അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. അന്തർസംസ്ഥാന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP