Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

നിലച്ചിത്ര നിർമ്മാണത്തിന് വ്യവസായി മറയാക്കിയത് നടിയുടെ ഭർത്താവ് എന്ന ലേബൽ; ബ്ലൂഫിലിമിൽ ആളുകളെ കുടുക്കിയതും ശിൽപ്പാ ഷെട്ടിയുടെ പേരുപയോഗിച്ച്; നടിക്കെതിരെ തെളിവ് കിട്ടിയില്ലെന്ന് പൊലീസ്; ശിൽപ്പാ ഷെട്ടി വിവാഹ മോചനത്തിന്

നിലച്ചിത്ര നിർമ്മാണത്തിന് വ്യവസായി മറയാക്കിയത് നടിയുടെ ഭർത്താവ് എന്ന ലേബൽ; ബ്ലൂഫിലിമിൽ ആളുകളെ കുടുക്കിയതും ശിൽപ്പാ ഷെട്ടിയുടെ പേരുപയോഗിച്ച്; നടിക്കെതിരെ തെളിവ് കിട്ടിയില്ലെന്ന് പൊലീസ്; ശിൽപ്പാ ഷെട്ടി വിവാഹ മോചനത്തിന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : അശ്ലീല വിഡിയോ നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് തൽകാലം അറസ്റ്റു ചെയ്യില്ല. ഈ റാക്കറ്റുമായി നേരിട്ടു നടിക്ക് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള വിവരം. തനിക്കൊന്നും അറിയില്ലെന്നാണ് ശിൽപ്പാ ഷെട്ടിയുടേയും നിലപാട്.

കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് ഈ വർഷം ആദ്യം മുംബൈക്ക് സമീപം ഒരു ബംഗ്ലാവിനുള്ളിൽ നടന്ന അശ്ലീല ചിത്രീകരണം പൊലീസ് റെയ്ഡ് ചെയ്തതും അതിനേത്തുടർന്ന് നടന്ന അന്വേഷണവുമാണ്. ഫെബ്രുവരിയിൽ ആരംഭിച്ച അന്വേഷണം തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും സമീപ കാലത്ത് ശക്തമായി. അങ്ങനെയാണ് കുന്ദ്ര കുടുങ്ങിയത്. നിലച്ചിത്ര നിർമ്മാണത്തിന് വ്യവസായി മറയാക്കിയത് നടിയുടെ ഭർത്താവ് എന്ന ലേബലായിരുന്നു.

അശ്ലീല ആപ് വഴി കുന്ദ്ര 7.5 കോടി രൂപ വരുമാനമുണ്ടാക്കിയെന്നാണു നിലവിലെ വിവരം. ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. ഇതിന് ശേഷമാകും ശിൽപാ ഷെട്ടിക്ക് പങ്കുണ്ടോ എന്ന നിഗമനത്തിൽ പൊലീസ് എത്തുക. അതിന് ശേഷം വേണമെങ്കിൽ നടിയെ ചോദ്യം ചെയ്യും. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും. അതിനിടെ കുന്ദ്രയുമായി ശിൽപാ ഷെട്ടി വിവാഹ മോചനത്തിന് തയ്യാറാവുകയാണെന്നും റിപ്പോർട്ടുണ്ട്.

തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് മൊഴി നൽകി. ഇദ്ദേഹത്തിന്റെ അശ്ലീല ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. വടക്കൻ മുംബൈയിലെ മാദ് ദ്വീപിലെ ഒരു ബംഗ്ലാവിൽ ഈ വർഷം ഫെബ്രുവരി 4 നാണ് പൊലീസ് റെയ്ഡ് നടത്തിയത്. അശ്ലീല ചിത്രത്തിന്റെ ഷൂട്ടിങ് നടത്തിയ കേസിൽ അഞ്ച് പേരെ ഇവിടെ നിന്ന് പിടികൂടിയിരുന്നു.

രണ്ട് പേരുടെ നഗ്‌നദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് റെയ്ഡ് നടത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാവിൽ നിന്ന് രക്ഷപെടുത്തിയ ഒരു സ്ത്രീയെ പരാതിക്കാരിയാക്കി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. റെയ്ഡിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് അശ്ലീല ചിത്രങ്ങളുടെ നിർമ്മാതാവായ റോവ ഖാൻ, നടനായ ഗെഹ്ന വസിഷ്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം യുകെ ആസ്ഥാനമായുള്ള കെന്റിൻ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഉമേഷ് കാമത്തിലേക്ക് എത്തുകയായിരുന്നു.

രാജ് കുന്ദ്രയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്നു ഉമേഷ് കാമത്ത്. ചോദ്യം ചെയ്യലിനിടയിൽ ഉമേഷ് കാമത്താണ് രാജ് കുന്ദ്രയുടെ പേര് വെളിപ്പെടുത്തി. കാമത്തിന്റെ അറസ്റ്റും തുടർന്നുള്ള അന്വേഷണവുമാണ് പൊലീസിനെ രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. ആപ്പിന്റെ ഉടമസ്ഥത കെന്റിനായിരുന്നെങ്കിലും രാജ് കുന്ദ്രയുടെ മുംബൈ ആസ്ഥാനമായുള്ള വിയാൻ ഇൻഡസ്ട്രീസാണ് ഹോട്ട്ഷോട്ട്സ് ആപ്ലിക്കേഷന്റെ നടത്തിപ്പുകാർ.

ഇന്ത്യയിലെ കടുത്ത നിയമങ്ങൾ മറികടക്കുന്നതിനായി ക്ലിപ്പുകൾ അപ്ലോഡ് ചെയ്യാൻ കെന്റിൻ ഉപയോഗിച്ചതായി പൊലീസ് കരുതുന്നു. ക്ലിപ്പുകൾ ഇന്ത്യയിൽ ചിത്രീകരിച്ചതായും വി ട്രാൻസ്ഫർ ഉപയോഗിച്ച് യുകെയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ആപ്ലിക്കേഷനുകളിൽ റിലീസ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP