Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് ലക്ഷങ്ങൾ; ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ കൈക്കാലാക്കിയും തട്ടിപ്പ്; അരുൺ വലയിൽ വീഴ്‌ത്തിയത് 25ഓളം സ്ത്രീകളെ; സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടുന്ന റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് ലക്ഷങ്ങൾ; ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ കൈക്കാലാക്കിയും തട്ടിപ്പ്; അരുൺ വലയിൽ വീഴ്‌ത്തിയത് 25ഓളം സ്ത്രീകളെ; സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടുന്ന റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടുന്ന റെയിൽവേ ടിക്കറ്റ് ക്ലാർക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. 25ഓളം സ്ത്രീകളെ വലയിൽ വീഴ്‌ത്തിയ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്കായ തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണിനെയാണ് (അരുൺ സാകേതം33) ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെണിയിൽ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വർണവും നഷ്ടമായ ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലിൽ കഴിഞ്ഞ വീട്ടമ്മയെ ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുൺ പുതിയ ജീവിതം നൽകാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയെ ഇയാൾ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.

വീട്ടമ്മയുടെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ അരുൺ പണവും സ്വർണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. അരുണിന്റെ ഭീഷണിയിൽ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നൽകിയതായി പൊലീസ് പറഞ്ഞു. ഭീഷണിയെത്തുടർന്നു വീട്ടമ്മ മൂന്നു തവണ ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസിനു മൊഴി നൽകി. തുടർന്ന് വീട്ടമ്മ ഡിവൈഎസ്‌പിക്കു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നു മനസ്സിലാക്കിയും അരുൺ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ്. നമ്പർ കൈവശപ്പെടുത്തി റിസർവേഷൻ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടർന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്നു പൊലീസ് കണ്ടെത്തി.

ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ അരുൺ വലയിൽ വീഴ്‌ത്തിയിട്ടുണ്ടെന്നു ഫോണും ഫേസ്‌ബുക് അക്കൗണ്ടും പരിശോധിച്ചപ്പോൾ മനസ്സിലായതായും പൊലീസ് പറയുന്നു. മിക്കവരും നാണക്കേടോർത്ത് പരാതിപ്പെട്ടിട്ടില്ല. ഇതോടെയാണ് അരുൺ കൂടുതൽ തട്ടിപ്പിന് കളം ഒരുക്കിയത്. ഡിവൈഎസ്‌പി ആർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ, ഡിവൈഎസ്‌പി ഓഫിസിലെ എഎസ്‌ഐ കെ.ആർ.അരുൺ കുമാർ, പ്രബേഷനറി എസ്‌ഐ പ്രദീപ്, എസ്‌ഐമാരായ കെ.ആർ.പ്രസാദ്, ഷിബുക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP