Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്ത് പീഡനം; സിനിമാ സഹ സംവിധായകൻ രാഹുൽ ചിറക്കലിനെ അറസ്റ്റു ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നെന്ന് പരാതിക്കാരി; കേസിൽ വഴിവിട്ട ഇടപെടൽ നടത്തുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടെന്നും യുവതി; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് തള്ളിക്കളയാനുള്ള ശ്രമവും ശക്തം

അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്ത് പീഡനം; സിനിമാ സഹ സംവിധായകൻ രാഹുൽ ചിറക്കലിനെ അറസ്റ്റു ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നെന്ന് പരാതിക്കാരി; കേസിൽ വഴിവിട്ട ഇടപെടൽ നടത്തുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടെന്നും യുവതി; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് തള്ളിക്കളയാനുള്ള ശ്രമവും ശക്തം

ആർ പീയൂഷ്

കൊച്ചി: ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന മാർട്ടിൻ പ്രക്കാട്ടിന്റെ ഒപ്പം ജോലി ചെയ്യുന്ന സഹ സംവിധായകൻ രാഹുൽ ചിറക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ സഹായിക്കുന്നു എന്നാക്ഷേപം. എളമക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വഴിവിട്ട സഹായം നൽകുന്നതെന്ന് പീഡനത്തിരയായ ഭിന്നശേഷിക്കാരി മറുനാടനോട് പറഞ്ഞു. മാർട്ടിൻ പ്രക്കാട്ട് വഴി രാഹുൽ പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് ക്വാഷ് ചെയ്യാനുള്ള റിപ്പോർട്ടും നേടിയെടുത്തു എന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയുടെ മുന്നിൽ ആവലാതി അറിയിച്ചപ്പോഴാണ് എളമക്കര പൊലീസിന്റെ ചതി പരാതിക്കാരി അറിയുന്നത്.

പ്രതി രാഹുലിനെ സഹായിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് എന്നും ഇയാളാണ് ഒളിവിൽ കഴിയാൻ സഹായിക്കുന്നതെന്നും പരാതിക്കാരി പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയുംട സ്വീകരിച്ചിട്ടില്ല. എളമക്കര പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയെ വഴിവിട്ട് സഹായിക്കുകയാണെന്നും അവർ ആരോപിക്കുന്നു. സമാന പരാതിയുമായെത്തിയ മലപ്പുറം സ്വദേശിനിയുടെ പേരുവിവരങ്ങൾ ഈ ഉദ്യോഗസ്ഥൻ പ്രതിയെയും മാർട്ടിൻ പ്രക്കാട്ടിനെയും വിളിച്ചറിയിക്കുകയും അവർ പിന്നീട് ഭീഷണിയെ തുടർന്ന് ഭീതിയോടെ കഴിയുകയുമാണ്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മാർട്ടിൻ പ്രക്കാട്ടിനെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ഫോൺ കോൾ വിശദാംശങ്ങൾ അടക്കം പരാതിക്കാരിയുടെ കൈവശമുണ്ട്.

പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് രാഹുൽ ചിറക്കലിനെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. അപകടത്തിൽ പെട്ട് ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്താണ് രാഹുൽ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ കിടന്ന സമയത്തും പ്രതിയുടെ സുഹൃത്തുക്കൾ സ്വാധീനിക്കാൻ ശ്രമിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിൽ വെച്ച് പ്രക്കാട്ടും രാഹുലും മാർട്ടിൻ പ്രക്കാട്ടിന്റെ സുഹൃത്തായ ഷബ്‌ന മുഹമ്മദും (വാങ്ക് തിരക്കഥാകൃത്ത്) ഉൾപ്പെടെയുള്ളവർ കേസ് പിൻവലിക്കാനായി തന്നെ സ്വാധീനിക്കാൻ പലവട്ടം ശ്രമിച്ചു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് താൻ തന്നെയാണെന്ന് മാർട്ടിൻ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി പറയുന്നു.

2014 ൽ നൈക്കി ഷോറൂം മാനേജരായിരുന്ന രാഹുലിനെ സുഹൃത്ത് വഴിയാണ് യുവതിപരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളർന്നു. 2017 മുതൽ രാഹുൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്തു തുടങ്ങി. ഇതിനിടയിൽ പലപ്പോഴായി ആറു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞതിന് ശേഷം വിവാഹം കഴിക്കാം എന്ന ധാരണയിലായിരുന്നു യുവതിയെ ഇയാൾ ചൂഷണം ചെയ്തിരുന്നത്. ഇയാളുടെ താമസ സ്ഥലത്തും ഹോട്ടലുകളിലുമാണ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ യുവതിയുടെ ശമ്പളം മുഴുവൻ ഇയാൾ പല ആവശ്യങ്ങൾ പറഞ്ഞ് മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു.

വിവിധ സ്ഥലങ്ങളിൽ ഇയാൾ യുവതിയുമായി ചുറ്റിക്കറങ്ങിയിരുന്നു. യുവതിയിൽ നിന്നും പണം കടംവാങ്ങുകയും ചെയ്തിരുന്നു. ലോക്ക് ഡൗണായപ്പോൾ യുവതി പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയതോടെ ഇയാളുടെ ഫോൺവിളികൾ കുറഞ്ഞു. പിന്നീട് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലായി. യുവതി മറ്റു നമ്പരിൽ നിന്നും രാഹുലിനെ ഫോണിൽ വിളിച്ചപ്പോൾ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് രാഹുലിനെതിരെ കേസെടുക്കുകയായിരുന്നു.

യുവതി പരാതി നൽകിയതോടെ മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തെങ്കിലും വിവരം രാഹുലിനെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇതോടെ പരാതിക്കാരിയായ മലപ്പുരം സ്വദേശിക്ക് നേരെ ഇവർ ഭീഷണി മുഴക്കാൻ തുടങ്ങി. പൊലീസ് വഴി വിട്ട് സഹായം ചെയ്യുന്നതായാണ് പത്തനംതിട്ട സ്വദേശിനി മറുനാടനോട് പറഞ്ഞത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ആലുവ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി.

ഓഗസ്റ്റ് 17ന് ഹൈക്കോടതി നൽകിയ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. നിലവിലെ കേസിൽ ജാമ്യം റദ്ധ് ചെയ്തിട്ടും പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത് എന്ന് യുവതി പറയുന്നു. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിനിമകളിൽ പ്രവർത്തിക്കുന്ന ഇയാൾ ദുൽഖർ സൽമാൻ അഭിനിയിച്ച ചാർലി, നായാട്ട് ഉൾപ്പെടെയുള്ള സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP