Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് കോൺസ്റ്റബിളായിരുന്ന രഘു തട്ടിപ്പുകാരനായി പരിണമിച്ചത് ഐപിഎസ് ഓഫീസറെ കയ്യേറ്റം ചെയ്തതിന് സർവീസിൽ നിന്നും പിരിച്ചുവിട്ടതോടെ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകർന്നാടിയത് സിബിഐ ഓഫീസർ മുതൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് വരെയുള്ള വേഷങ്ങൾ; ഒടുവിൽ പിടിയിലായത് ഫോറസ്റ്റ് റേഞ്ചറുടെ മൊബൈൽ മോഷ്ടിച്ചതോടെ

പൊലീസ് കോൺസ്റ്റബിളായിരുന്ന രഘു തട്ടിപ്പുകാരനായി പരിണമിച്ചത് ഐപിഎസ് ഓഫീസറെ കയ്യേറ്റം ചെയ്തതിന് സർവീസിൽ നിന്നും പിരിച്ചുവിട്ടതോടെ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകർന്നാടിയത് സിബിഐ ഓഫീസർ മുതൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് വരെയുള്ള വേഷങ്ങൾ; ഒടുവിൽ പിടിയിലായത് ഫോറസ്റ്റ് റേഞ്ചറുടെ മൊബൈൽ മോഷ്ടിച്ചതോടെ

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: റെയിൽവെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ രഘു പൊലീസിൽ നിന്നും തട്ടിപ്പുകാരനായി പരിണമിച്ചത് സിനിമയെ പോലും വെല്ലുന്ന തരത്തിൽ. തമിഴ് നാട് പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്ന രഘു സർവീസിനിടയിൽ ഒരു ഐപിഎസ് ഓഫീസറെ കൈകാര്യം ചെയ്തതിന്റെ പേരിലാണ് ജോലി നഷ്ടമാകുന്നത്. തുടർന്ന് പൊലീസിൽ നിന്നും കള്ളനിലേക്ക് കൂടുവിട്ട് കൂടുമാറുകയായിരുന്നു രഘു. ഡോക്ടർ, സി ബി ഐ ഓഫീസർ, ബാങ്ക് ഓഫീസർ, മെഡിക്കൽ റെപ്രെസന്റീവ്, റെയിൽവേ ഓഫീസർ എന്നിങ്ങനെ ചമഞ്ഞു കേരളത്തിലും , തമിഴ് നാട്ടിലും, കർണാടകത്തിലും നിരവധി പേരെയാണ് ഇയാൾ കബളിപ്പിച്ചത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ മോഷണവും തട്ടിപ്പുകളും നടത്തിയ ചെന്നൈ സ്വദേശി രഘുവിനെ തിരുവനന്തപുരം റെയിൽവേ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്.

രണ്ടു മാസങ്ങൾക്കു മുൻപ് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും ഫോറസ്റ്റ് റേഞ്ചറുടെ മൊബൈൽ മോഷ്ടിച്ച സംഭവത്തെ തുടർന്നുള്ള അന്വേഷണമാണ് ഇയാളെ കുടുക്കിയത് ഇയാൾ പിടിയിലായതോടെ നിരവധി തട്ടിപ്പുകളാണ് പുറത്തു വരുന്നത്. തൊണ്ടി മുതലായ ഇയാൾ മോഷ്ടിച്ച മൊബൈൽ കാസർകോടുള്ള ഒരു മൊബൈൽ കടയിൽ നിന്നും കണ്ടെടുത്തു.

കേരളത്തിൽ കൂടാതെ തമിഴ് നാട്ടിലും കർണാടകയിലുമുള്ള വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മലയാളം, ഇംഗ്ലീഷ് തമിഴ് ഹിന്ദി ഉൾപ്പടെയുള്ള നിരവധി ഭാഷകൾ ഇയാൾ അനായാസം കൈകാര്യം ചെയ്യുന്നതാണ് ഇയാൾക്ക് എല്ലായ്‌പ്പോഴും തട്ടിപ്പിന് സഹായകരമായത്.

പാതി തമിഴനായ രഘുവിന്റെ അമ്മ നെയ്യാറ്റിൻകര അരുമാനൂർ സ്വദേശിനിയാണ്. തമിഴ് നാട് പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്ന രഘു സർവീസിനിടയിൽ ഒരു ഐപിഎസ് ഓഫീസറുമായുള്ള കയ്യാങ്കളിയെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടു. തുടർന്നാണ് ഇയാൾ തട്ടിപ്പു പരിപാടികളുമായി രംഗത്തെത്തിയത്. ഇതിനിടയിൽ ചെന്നൈയിൽ നിന്നും വിവാഹം കഴിച്ചു വെങ്കിലും ഈ സ്ത്രീ പിന്നീട് മരണപ്പെട്ടു. പിന്നീട് കേരളത്തിലേക്ക് താമസം മാറ്റിയ രഘു കാസർകോട് കേന്ദ്രികരിച്ചു തട്ടിപ്പുകൾ നടത്തി വരികയായിരുന്നു. ഇതിനിടയിൽ സി ബി ഐ ഓഫീസർ ആണെന്ന് തെറ്റിധരിപ്പിച്ചു രണ്ടു വർഷം മുൻപ് ഇവിടെ നിന്നും ഒരു വിവാഹം കൂടി കഴിച്ചു. എന്നാൽ ഇയാൾ ഒരു തട്ടിപ്പുകാരനെന്നു മനസ്സിലാക്കിയതോടെ ആ സ്ത്രീയും ഇയാളെ ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് കാസർകോഡ് കുടുംബ കോടതിയിൽ നടന്നു വരികയാണ്. തിരുവനന്തപുരത്തെ മോഷണത്തിനിടയിൽ പതിഞ്ഞ സി സി ടി വി ദൃശ്യമാണ് ഇയാളെ കുടുക്കാൻ സഹായകരമായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP