Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിസ തട്ടിപ്പിൽ അറസ്റ്റിലായാലും പഠിച്ച പണി മറക്കാതെ രാരി രവി; കഴിഞ്ഞ വർഷം പാലാരിവട്ടത്ത് വിസ തട്ടിപ്പിന് പിടിയിലായ യുവതി ഇത്തവണ തട്ടിയത് ഒരു കോടിയോളം രൂപ; വരന്തരപ്പിള്ളി പൊലീസ് അറസ്റ്റു ചെയ്തത് ചെക്ക് റിപ്പബ്ലിക്കിലേക്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളിൽ നിന്ന് 11 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ

വിസ തട്ടിപ്പിൽ അറസ്റ്റിലായാലും പഠിച്ച പണി മറക്കാതെ രാരി രവി; കഴിഞ്ഞ വർഷം പാലാരിവട്ടത്ത് വിസ തട്ടിപ്പിന് പിടിയിലായ യുവതി ഇത്തവണ തട്ടിയത് ഒരു കോടിയോളം രൂപ; വരന്തരപ്പിള്ളി പൊലീസ് അറസ്റ്റു ചെയ്തത് ചെക്ക് റിപ്പബ്ലിക്കിലേക്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളിൽ നിന്ന് 11 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പുതുക്കാട്: കഴിഞ്ഞ ദിവസം അറസ്റ്റിലായ രാരി രവി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നതിൽ അതി വിദഗ്ധ. വിവിധ കേസുകളിലായി പലതവണ പൊലീസ് അറസ്റ്റു ചെയ്തിട്ടും ജാമ്യത്തിലിറങ്ങുന്ന രാരി രവി എന്ന 29കാരി തന്റെ തട്ടിപ്പ് തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചെക്ക് റിപ്പബ്ലിക്കിലെ കമ്പനിയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വരന്തരപ്പിള്ളി സ്വദേശികളായ നൈജോ ജോസഫ്, ജോർജ് എന്നിവരിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വെങ്കിടങ്ങ് സ്വദേശി എടയ്ക്കാട്ട് വീട്ടിൽ രാരി രവിയെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റു ചെയ്തത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2 തവണയായാണ് ഇവർ പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം നൽകി പ്രതി പലരിൽനിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.വരന്തരപ്പിള്ളി എസ്‌ഐ ബി.പ്രദീപ്കുമാർ, സിപിഒമാരായ അജി, ബൈജു, റീമ, ജോസഫ് തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇവർക്കെതിരെ തിരുവനന്തപുരം, പാലാരിവട്ടം, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷമാണ് പാലാരിവട്ടത്ത് ജോലി തട്ടിപ്പിന് ഇവർ അറസ്റ്റിലായത്. ചാവക്കാട് വടക്കേ വീട്ടിൽ മുഹമ്മദ് അഷ്‌റഫ് എന്നയാളും അന്ന് പൊലീസിന്റെ പിടിയിലായിരുന്നു. അംഗീകാരമില്ലാത്ത പാലാരിവട്ടം ചക്കരപ്പറമ്പിലെ എ.ടി.എച്ച്. എഡ്യുക്കേഷൻ കൺസൾട്ടൻസി സ്ഥാപനം വഴിയാണ് രാരിയും അഷ്‌റഫും ചേർന്ന് കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി രണ്ട് കോടിയോളം രൂപ തട്ടിയെടുത്തത്.

ഓസ്‌ട്രേലിയ, കാനഡ, അയർലൻഡ്, ജപ്പാൻ എന്നീ വിദേശ രാജ്യങ്ങളിലെ കർശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളിലെ നിബന്ധനകൾ മറികടന്ന് വിസ ശരിയാക്കി നൽകാമെന്ന വാഗ്ദാനമാണ് ഇവർ ഉദ്യോഗാർഥികൾക്ക് നൽകിയിരുന്നത്. ഇവരുടെ വാഗ്ദാനങ്ങളിൽ വീണ ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയ ശേഷം ബെംഗളൂരുവിലേക്കും മുംബൈയിലേക്കും ഇവരെ പറഞ്ഞ് വിടും. വിസ ലഭിക്കാതെയാകുമ്പോൾ എന്തെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് തടിയൂരുകയുമാണ് ഇവർ ചെയ്തിരുന്നത്. 2017 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ ജോലിക്കായി വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം വാങ്ങിയിട്ട് പണമോ ജോലിയോ നൽകാതെ ചതിച്ചുവെന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു അന്ന് അറസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP