Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചയുറക്കത്തിന് കട്ടിലിൽ കിടന്ന അമ്മായി അമ്മയുടെ തലയ്ക്കടിച്ചത് വലിയ പാറക്കല്ലു കൊണ്ട്; നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ കണ്ടത് രക്തത്തിൽ കുളിച്ച രമണിയമ്മയെ; ഇടിക്കാനുപയോഗിച്ച കല്ല് ബിഗ് ഷോപ്പറിനുള്ളിൽ നിന്ന് കണ്ടെത്തിയതിനൊപ്പം മരുമകളും അകത്തായി; ജീവന് വേണ്ടി മല്ലിട്ട 65-കാരി മരണത്തിന് കീഴടങ്ങുമ്പോൾ മരുമകൾ കൊലക്കേസിൽ പ്രതി; വിമൽകുമാറും ഭാര്യയും തമ്മിലെ വഴക്കിന് ആക്കം കൂട്ടിയത് ഒരു വീട്ടിലെ രണ്ട് അടുക്കള; അമ്മായി അമ്മ-മരുമകൾ പോര് കൂട്ടിയത് അവിഹിത ആരോപണവും

ഉച്ചയുറക്കത്തിന് കട്ടിലിൽ കിടന്ന അമ്മായി അമ്മയുടെ തലയ്ക്കടിച്ചത് വലിയ പാറക്കല്ലു കൊണ്ട്; നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ കണ്ടത് രക്തത്തിൽ കുളിച്ച രമണിയമ്മയെ; ഇടിക്കാനുപയോഗിച്ച കല്ല് ബിഗ് ഷോപ്പറിനുള്ളിൽ നിന്ന് കണ്ടെത്തിയതിനൊപ്പം മരുമകളും അകത്തായി; ജീവന് വേണ്ടി മല്ലിട്ട 65-കാരി മരണത്തിന് കീഴടങ്ങുമ്പോൾ മരുമകൾ കൊലക്കേസിൽ പ്രതി; വിമൽകുമാറും ഭാര്യയും തമ്മിലെ വഴക്കിന് ആക്കം കൂട്ടിയത് ഒരു വീട്ടിലെ രണ്ട് അടുക്കള; അമ്മായി അമ്മ-മരുമകൾ പോര് കൂട്ടിയത് അവിഹിത ആരോപണവും

എം മനോജ് കുമാർ

പുത്തൂർ (കൊല്ലം): മരുമകൾ പാറക്കല്ല് കൊണ്ട് തലക്കടിച്ച അമ്മായിയമ്മ മരിച്ചതിന് പിന്നിലും നിറയുന്നത് കുടുംബ പ്രശ്‌നങ്ങലും അവിഹിതവും. കൊല്ലം പുത്തൂർ അമ്പാടി വീട്ടിലെ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ (68)യാണ് മരുമകളുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ തുടരവേ മരിച്ചത്. പാറക്കല്ല്‌കൊണ്ട് തലയ്ക്കടിയേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയാണ് രമണിയമ്മ മരിച്ചത്. മർദ്ദനത്തെ തുടർന്ന് ചന്ദ്രശേഖരൻ പിള്ള നൽകിയ പരാതി പ്രകാരം മരുമകൾ ഗിരിത കുമാരി (40) റിമാൻഡിൽ തുടരുകയാണ്. മരണത്തെ തുടർന്ന് ഗിരിതകുമാരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പുത്തൂർ പൊലീസ് പറഞ്ഞു. വർഷങ്ങളായി വീട്ടിൽ നിൽക്കുന്ന കലഹമാണ് രമണിയമ്മയുടെ മരണത്തിനു വഴി തെളിച്ചത്.

ഭർത്താവ് വിമൽകുമാറുമായും ഗിരിത പ്രശ്‌നത്തിലാണ്. അതിനു പുറമേയാണ് ഭർതൃമാതാപിതാക്കളുമായുള്ള വഴക്കും. അമ്മായിയമ്മയും മരുമകളും ശത്രുക്കളെപോലെയാണ് ഒരേ വീട്ടിൽ പെരുമാറിയത്. രണ്ടു അടുക്കളയിലാണ് ഇവർ പാചകം ചെയ്യുന്നത്. ഇത് മകൻ വിമൽകുമാറിന് ഇഷ്ടമായിരുന്നില്ല. ഇത് വിമൽകുമാർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊതുവേ നിലനിൽക്കുന്ന അമ്മായിയമ്മ-മരുമകൾ പോര് ഈ പ്രശ്‌നങ്ങൾ കാരണം കലുഷിതമായി തുടരുകയായിരുന്നു.

വീട്ടിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്കിടയിലാണ് മരുമകളുടെ അവിഹിതം അമ്മായിയമ്മ ചൂണ്ടിക്കാട്ടിയത്. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. ഭർത്താവും താനും തമ്മിലെ പ്രശ്‌നങ്ങൾക്ക് കാരണം രമണിയമ്മയാണ് എന്ന വിശ്വാസമാണ് ഗിരിതയ്ക്കുണ്ടായിരുന്നത്. ഇതിന്റെ പേരിൽ പേരിൽ വാക്ക്തർക്കവും കയ്യാങ്കളിയും പതിവാണ്. ഈ കയ്യാങ്കളിയാണ് ഒടുവിൽ കൊലപാതകത്തിലേക്ക് വഴി തുറന്നത്. ഇത്തരം വഴക്കിന് ഒടുവിലാണ് പാറക്കല്ല് കൊണ്ട് രമണിയമ്മയ്ക്ക് തലക്ക് അടിയേൽക്കുന്നത്. രമണിയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരൻ പിള്ള ബുധനാഴ്ച നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഗിരിതകുമാരിയെ അറസ്റ്റ് ചെയ്യുന്നത്.

മരുകളുടെ അവിഹിതം ചോദ്യം ചെയ്തതും വീട്ടിൽ രണ്ടു അടുക്കളയിൽ പാചകം നടന്നതുമാണ് രമണിയമ്മ യുടെ ദാരുണ മരണത്തിനു കാരണമായി പൊലീസ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് മരണത്തിനു ആസ്പദമായ ഇവർ തമ്മിലുള്ള വഴക്കും പാറക്കല്ലു കൊണ്ടുള്ള മർദ്ദനവും നടക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് രമണിയമ്മയെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.

റിമാൻഡിൽ തുടരുന്ന ഗിരിതകുമാരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ എന്നാണു പൊലീസ് പറയുന്നത്. . വീട്ടിൽ നിരന്തര പ്രശ്‌നങ്ങൾ ആണെന്നാണ് ചന്ദ്രശേഖരൻ പിള്ള നൽകിയ മൊഴിയിലുള്ളത്. ഈ പ്രശ്‌നങ്ങളാണ് ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചത്. കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിലേ വ്യക്തമാവുകയുള്ളൂ-പൊലീസ് പറയുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഉച്ചയുറക്കത്തിനായി മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ.

കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നിൽക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഗിരിതയെ പിടികൂടി. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്ഷോപ്പറിനുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP