Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഫീസിലേക്കു പോകുമ്പോൾ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ഭാര്യയുടെ ഫോൺ കോൾ; അതിവേഗം തിരിച്ചെത്തിയ ഡിഐജി കണ്ടത് ഫാനിൽ തുങ്ങി നിൽക്കുന്ന പുഷ്പയെ; ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിൽ നിറയുന്നത് ദുരൂഹത; മരണ കാരണം അറിയില്ലെന്ന് യുപി പൊലീസ്

ഓഫീസിലേക്കു പോകുമ്പോൾ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ഭാര്യയുടെ ഫോൺ കോൾ; അതിവേഗം തിരിച്ചെത്തിയ ഡിഐജി കണ്ടത് ഫാനിൽ തുങ്ങി നിൽക്കുന്ന പുഷ്പയെ; ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിൽ നിറയുന്നത് ദുരൂഹത; മരണ കാരണം അറിയില്ലെന്ന് യുപി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിൽ നിറയുന്നത് ദുരൂഹത. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്‌നൗവിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷിക്കാൻ യു.പി. സർക്കാർ രൂപവത്കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്.

പുഷ്പ പ്രകാശ് ലഖ്‌നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

രാവിലെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ഡിഐജിയെ പുഷ്പ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നായിരുന്നു ഭാര്യ നൽകിയ സൂചന. ഉടൻ അദ്ദേഹം തിരിച്ചെത്തി. അപ്പോഴേക്കും പുഷ്പ തൂങ്ങിയിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ച് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ മൂന്ന് കുട്ടികളും രണ്ട് പൊലീസുകാരും ഈ സമയം വീട്ടിന്റെ താഴേ നിലയിൽ ഉണ്ടായിരുന്നു.

പതിനാറു കൊല്ലം മുമ്പായിരുന്നു ചന്ദ്രപ്രകാശും പുഷ്പയും വിവാഹിതരായത്. ഇരുവർക്കും ഇടയിൽ കുടുംബ പ്രശ്‌നമുള്ളതായി ആർക്കും അറിയില്ല. ഇതും സംഭവത്തിന്റെ ദൂരൂഹത കൂട്ടുന്നു. പ്രാഥമിക നിഗമനത്തിൽ ഇതൊരു ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. എന്നാൽ കാരണം വ്യക്തമല്ല. ഇതിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കള്ളക്കളികളൊന്നും നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവിൽ ഉന്നാവിലാണ് ചുമതല വഹിക്കുന്നതെങ്കിലും ഹാഥ്‌റസ് കേസന്വേഷണ സംഘത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. ഹാഥ്‌റസ് സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ കേസ് പിന്നീട് സിബിഐ.ക്ക് കൈമാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP