Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാവേറാക്രമണത്തിന് തൊട്ടുമുമ്പ് സിആർപിഎഫ് വാഹനവ്യൂഹത്തിന് ഇരുവശത്തുകൂടെയും ഓടിച്ചുകയറാൻ ആദിൽ ശ്രമിച്ചു; ചുവപ്പുനിറത്തിലുള്ള വാഹനമാണ് ചാവേർ ഓടിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ; ചുവപ്പുമാരുതി ഈക്കോയുടെ ഉടമയെ തിരിച്ചറിഞ്ഞ് എൻഐഎ; ഏഴുപേരുടെ കൈമറിഞ്ഞെത്തിയ ഈക്കോയുടെ ഉടമ ജയ്‌ഷെ മുഹമ്മദ് കേഡറിൽ പെട്ട സജ്ജാദ് ഭട്ട്; ആയുധങ്ങളുമേന്തി ഭീകരൻ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ: പുൽവാമ ഭീകരാക്രമണത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം

ചാവേറാക്രമണത്തിന് തൊട്ടുമുമ്പ് സിആർപിഎഫ് വാഹനവ്യൂഹത്തിന് ഇരുവശത്തുകൂടെയും ഓടിച്ചുകയറാൻ ആദിൽ ശ്രമിച്ചു; ചുവപ്പുനിറത്തിലുള്ള വാഹനമാണ് ചാവേർ ഓടിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ; ചുവപ്പുമാരുതി ഈക്കോയുടെ ഉടമയെ തിരിച്ചറിഞ്ഞ് എൻഐഎ; ഏഴുപേരുടെ കൈമറിഞ്ഞെത്തിയ ഈക്കോയുടെ ഉടമ ജയ്‌ഷെ മുഹമ്മദ് കേഡറിൽ പെട്ട സജ്ജാദ് ഭട്ട്; ആയുധങ്ങളുമേന്തി ഭീകരൻ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ: പുൽവാമ ഭീകരാക്രമണത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ ചാവേറാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. സ്‌ഫോടനത്തിന് ജെയ്‌ഷെ മുഹമ്മദ് കേഡർ ഉപയോഗിച്ച വാഹനം എൻഐഎ തിരിച്ചറിഞ്ഞു. ആക്രമണത്തിന് ചാവേർ ഉപയോഗിച്ച മാരുതി ഈകോ കാറിന്റെ ഉടമയെയാണ് ആണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് 10 ദിവസം മുമ്പ് സജ്ജാദ് ഭട്ട് എന്ന വ്യക്തിയാണ് ഈ കാർ വാങ്ങിയത്. അനന്ത്നാഗ് ജില്ലയിലെ ബിജിബെഹറയ്ൻ സ്വദേശിയാണ് ഇയാൾ. സജ്ജാദ് ഭട്ട് ജയ്ഷെ ഇ മുഹമ്മദ് കേഡറിൽ പെട്ടയാളാണ്. ഇയാൾ ആയുധങ്ങളുമായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഓട്ടോ മൊബൈൽ വിദഗ്ദ്ധരുടെയും ഫോറൻസിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. 2011-ൽ അനന്ത്നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീൽ അഹ്മദ് ഹഖനി എന്നയാൾ വിറ്റ വാഹനമാണിത്. ഏഴോളം പേരിൽ നിന്ന് കൈമാറി ഒടുവിലാണ് ഇത് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഇയാൾ ഷോപ്പിയാനിലെ സിറാജുൽ ഉലൂമിലെ വിദ്യാർത്ഥിയാണെന്നും എൻഐഎ അറിയിച്ചു.

ശനിയാഴ്ച എൻഐഎ സംഘവും പൊലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ഫെബ്രുവരി 14-നാണ് പുൽവാമയിൽ ആക്രമണം നടന്നത്. ചുവപ്പ് നിറത്തിലുള്ള മാരുതി ഈക്കോ കാർ ആണ് ഭീകരൻ ആദിൽ അഹമ്മദ് ധർ ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുനിറച്ച കാർ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് എൻഐഎ വ്യക്തമാക്കി.

ജമ്മു മുതൽ തന്നെ ചുവന്ന കാർ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുൻപ് വാഹനവ്യൂഹത്തിന്റെ ഇരുവശത്തു കൂടെയും ഓടിച്ചു പോകാൻ ശ്രമിച്ച ആദിലിനോട് വാഹനവ്യൂഹത്തിൽ നിന്ന് അകലം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണം നടക്കുന്നതിന് മുമ്പ് ചുവന്ന നിറത്തിലുള്ള ഈക്കോ കാറിൽ പതിവായി ഒരാൾ കോൺവേയ്ക്ക് സമീപത്തായി വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ദൃക്‌സാക്ഷികളുടെ മൊഴികൾ ശരിവയ്ക്കുന്ന വിധം സംഭവ സ്ഥലത്തു നിന്ന് ഈക്കോ കാറിന്റെ ബംപറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചിരുന്നു.ആദിലിന് സ്‌ഫോടക വസ്തുക്കൾ കൈമാറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കി.

സ്‌ഫോടനത്തിനുപയോഗിച്ച മിനിവാൻ 2011 ലാണ് അനന്ത്‌നാഗിലെ ഹെവൻ കോളനി സ്വദേശിക്ക് വിറ്റത്. ഏഴു തവണ വിൽപനകൾ നടത്തിയ ശേഷമാണ് ഈ വാഹനം സജ്ജാദിന്റെ കൈയിലെത്തുന്നത്.ചാവേറാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ സഹായം എൻഐഎ തേടിയിരുന്നു. വാഹനത്തിന്റെ ഷാസി നമ്പർ MA3ERLF1SOO183735 എഞ്ചിൻ നമ്പർ G12BN164140

ജമ്മുകശ്മീർ പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത് ഫെബ്രുവരി 20 നാണ്. ശ്രീനഗറിൽ നിന്ന് 33 കിലോമീറ്റർ അകലെ ആക്രമണം നടന്ന സ്ഥലം എൻഐഎ ഡയറക്ടർ ജനറൽ വൈ.സി.മോദി സന്ദർശിച്ചിരുന്നു. ഫെബ്രുവരി 14 നാണ് പുൽവാമയിൽ ശ്രീനഗറിലേക്ക് പോവുകയായിരുന്ന 2500 സിആർപിഎഫ് ജവാന്മാരടങ്ങിയ വാഹനവ്യൂഹത്തിൽ പെട്ട് ഒരു ബസിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ചാവേർ ഇടിച്ചുകയറിയത്. ഇതേ തുടർന്ന് അവന്തിപോര സ്‌റ്റേഷനിൽ സംസ്ഥാന പൊല്‌സ് കേസെടുത്തിരുന്നു. ഈ കേസാണ് എൻഐഎ വീണ്ടും രജിസ്‌ററർ ചെയ്തത്. ലത്തിപോരയിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ഇതിനകം കിട്ടിക്കഴിഞ്ഞതായാണ് വിവരം. പൊലീസ് കസ്റ്റഡിയിൽ എടുത്ത നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്.

 അതിനിടെ, പുൽവാമ ഭീകരാക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന നാലു സിആർപിഎഫ് ജവാന്മാർ ആശുപത്രി വിട്ടു. ഒരു സൈനികൻ ഇപ്പോഴും ചികിത്സയിലാണ്. ശ്രീനഗറിലെ 92 ബേസ് സൈനിക ആശുപത്രിയിലാണ് ചികിത്സ.ഫെബ്രുവരി 14-നാണ് പുല്വാമയില് 40 ജവാന്മാർ വീരമൃത്യുവരിച്ച ആക്രമണം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP