Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

എടീ അവൻ എന്നെ കുത്തിയെടീ...'; ജോലി കഴിഞ്ഞ് ഭാര്യ കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതായി സംശയം; അയാളെ തീർത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തിൽ താഴ്‌ത്തിയിട്ടുണ്ടെന്നും മോൻസി മകളോട് പറഞ്ഞതായി ഭാര്യ; പത്തനംതിട്ടയിലെ അരുംകൊലക്കു പിന്നിൽ!

എടീ അവൻ എന്നെ കുത്തിയെടീ...'; ജോലി കഴിഞ്ഞ് ഭാര്യ കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതായി സംശയം; അയാളെ തീർത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തിൽ താഴ്‌ത്തിയിട്ടുണ്ടെന്നും മോൻസി മകളോട് പറഞ്ഞതായി ഭാര്യ; പത്തനംതിട്ടയിലെ അരുംകൊലക്കു പിന്നിൽ!

അമൽ രുദ്ര

പത്തനംതിട്ട: പുല്ലാട് ഐയിരക്കാവ് പാടത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസിയുടെ ഭാര്യയും പ്രദീപും തമ്മിലുള്ള സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. ഇത് മോൻസിയെ സംശയ രോഗിയാക്കി. മോൻസിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോൻസിയുടെ ഭാര്യയും പ്രദീപും തമ്മിലെ സൗഹൃദം മോൻസിക്ക് തെറ്റിധാരണയായി എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.

ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടിൽ വരുന്നതായും മോൻസി സംശയിച്ചു. തുടർന്ന് ഇയാൾ പ്രദീപിനെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. മോൻസിയുടെ ഭീഷണിയുണ്ടായിരുന്നതിനാൽ ഏതാനും ദിവസങ്ങളായി പ്രദീപ് വീട്ടിലെത്തിയിരുന്നില്ല. മോൻസിയെ ഭയന്ന് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി തങ്ങിയിരുന്നത്. കഴിഞ്ഞദിവസങ്ങളിൽ പ്രദീപിനെ തിരഞ്ഞ് മോൻസി വീട്ടിൽ വന്നിരുന്നതായും ഇവിടെ കാത്തുകിടന്നതായും നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായതെന്നാണ് സൂചന. മോൻസിയുടെ ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഫോണിൽ സംസാരിക്കുന്നതിനിടെ 'എടീ അവൻ എന്നെ കുത്തിയടീ' എന്ന് പ്രദീപ് പറഞ്ഞതായി മോൻസിയുടെ ഭാര്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഫോണിൽ അങ്ങനെ കേട്ട ശേഷം പ്രദീപിനെ അന്വേഷിക്കാനായി സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു.

എന്നാൽ, പൊലീസ് സംഘവും സുഹൃത്തുക്കളും രാത്രി ഏറെനേരം തിരഞ്ഞിട്ടും പ്രദീപിനെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് മോൻസി രാത്രി വൈകി വീട്ടിൽവന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചത്. അയാളെ തീർത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തിൽ താഴ്‌ത്തിയിട്ടുണ്ടെന്നും മോൻസി മകളോട് പറഞ്ഞതായും ഭാര്യ അറിയിച്ചു. തുടർന്ന് പാടത്ത് തിരയാൻ ആവശ്യപ്പെട്ടെങ്കിലും രാത്രി പ്രദീപിനെ കണ്ടെത്താനായില്ല. പിന്നീട് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ മരിച്ചനിലയിൽ കണ്ടത്.

പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ മോൻസിയാണ് കൃത്യം നടത്തിയതെന്നുമാണ് പൊലീസും വിലയിരുത്തുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP