Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

പിഎസ്‌സി നിയമന തട്ടിപ്പിലെ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി; കഴക്കൂട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയത് മറ്റൊരു പ്രതി രശ്മി കീഴടങ്ങിയതിന് പിന്നാലെ; രാജലക്ഷ്മിയും സംഘവും തട്ടിപ്പു നടത്തിയത് ക്ലാർക്കായി നിയമം ലഭിച്ചെന്ന വ്യാജരേഖയുണ്ടാക്കി

പിഎസ്‌സി നിയമന തട്ടിപ്പിലെ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി; കഴക്കൂട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയത് മറ്റൊരു പ്രതി രശ്മി കീഴടങ്ങിയതിന് പിന്നാലെ; രാജലക്ഷ്മിയും സംഘവും തട്ടിപ്പു നടത്തിയത് ക്ലാർക്കായി നിയമം ലഭിച്ചെന്ന വ്യാജരേഖയുണ്ടാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേസിൽ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്. കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതി തൃശൂർ സ്വദേശിനി രശ്മി കീഴടങ്ങിയിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർത്ഥികൽൽ നിന്ന് പണം പിരിച്ചത്. പിഎസ്‌സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്.

പ്രതികളായ ആർ രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ടൂറിസം, വിജിലൻസ്, ഇൻകം ടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നൽകിയവർ ഈ നിയമന ഉത്തരവുമായി പിഎസ്എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് അന്വേഷിക്കുന്നത്. നാലു ലക്ഷം വീതം പണം നൽകിയവർ ഈ നിയമന ഉത്തരവുമായി പിഎസ്‌സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തെന്ന് കമ്മിഷണർ സി.നാഗരാജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വാട്സാപ് ഗ്രൂപ്പു വഴി ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണു പണം കൈപ്പറ്റിയത്. ഉദ്യോഗാർഥികൾക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്സാപ് ഗ്രൂപ്പിൽ 84 പേർ അംഗങ്ങളായിരുന്നു. ഇതിൽ 15 പേർ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോടു പറഞ്ഞിട്ടുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മാനഹാനി ഭയന്നു പലരും പണം നൽകിയ വിവരം മറച്ചുവയ്ക്കുകയാണ്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇവർ വാട്സാപ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP