Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൂത്രധാരരെ കണ്ടെത്താതെ പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് അന്വേഷണം അവസാനിപ്പിക്കുന്നു; യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയാണ് ചോദ്യക്കടലാസ് എത്തിച്ചതെന്ന മൊഴി ലഭിച്ചിട്ടും ക്രൈംബ്രാഞ്ചിന് അയാളെ കണ്ടെത്താനായില്ല; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവും അവരുടെ എതിർപ്പ് മൂലം ഫലം കണ്ടില്ല; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ പി.എസ്.സി ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും തെളിയിക്കാൻ സാധിച്ചില്ല; പിഎസ്‌സി പരീക്ഷതട്ടിപ്പ് അട്ടിമറിയുന്നു

സൂത്രധാരരെ കണ്ടെത്താതെ പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് അന്വേഷണം അവസാനിപ്പിക്കുന്നു; യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയാണ് ചോദ്യക്കടലാസ് എത്തിച്ചതെന്ന മൊഴി ലഭിച്ചിട്ടും ക്രൈംബ്രാഞ്ചിന് അയാളെ കണ്ടെത്താനായില്ല; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവും അവരുടെ എതിർപ്പ് മൂലം ഫലം കണ്ടില്ല; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ പി.എസ്.സി ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും തെളിയിക്കാൻ സാധിച്ചില്ല; പിഎസ്‌സി പരീക്ഷതട്ടിപ്പ് അട്ടിമറിയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സൂത്രധാരെ കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കുന്നു. രാഷ്ട്രീയ -ഭരണ നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന് വ്യക്തമാണെങ്കിലും ആ വഴിക്കൊന്നും അന്വേഷണം പോയിട്ടില്ല. ആരൊക്കെയോ രക്ഷിക്കാനുള്ള വ്യഗത്ര അന്വേഷണ സംഘത്തിന് ഉണ്ടെന്ന് വ്യക്തം. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന പി.എസ്.സിയുടെ ആവശ്യം കൂടി പരിഗണിച്ച് നിലവിലുള്ള അഞ്ചുപേരിൽ ഒതുക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയാണ് ചോദ്യക്കടലാസ് എത്തിച്ചതെന്ന മൊഴി ലഭിച്ചിട്ടും ക്രൈംബ്രാഞ്ചിന് അയാളെ കണ്ടെത്താനായിട്ടില്ല. നിലവിലെ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവും അവരുടെ എതിർപ്പ് മൂലം ഫലം കണ്ടില്ല. ഈസാഹചര്യത്തിൽ ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. പരീക്ഷതട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിൽ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ഏഴ് റാങ്ക് ലിസ്റ്റുകളിലെ ആദ്യ 100 പേരുടെ ഫോൺ നമ്പറുകൾ പരിശോധിക്കാൻ പി.എസ്.സി ആഭ്യന്തര വിജിലൻസ് ശിപാർശ ചെയ്തിരുന്നു.

ആനീക്കവും അവസാനിച്ചു. ഒരു വർഷം കഴിഞ്ഞതിനാൽ വിവരങ്ങൾ ലഭ്യമാകില്ലെന്നാണ് ഹൈടെക്സെല്ലിന്റെ വിശദീകരണം. വിവാദം നീളുന്നതിനാൽ ഉദ്യോഗാർഥികളുടെ ഭാവിതന്നെ തുലാസിലാണെന്നും അതിനാൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് പി.എസ്.സി നിലപാട്. ആസാഹചര്യത്തിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നും എതിരാളികൾക്ക് ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റേണ്ടതില്ലെന്നുമാണ് പൊതുതീരുമാനം.

എന്നാൽ, പി.എസ്.സി ആഭ്യന്തര വിജിലൻസിന്റെ സമാന്തര അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യസ്ഥാനക്കാരുടെ ജീവിതപശ്ചാത്തലം, പഠനനിലവാരം എന്നിവയെക്കുറിച്ച് പി.എസ്.സിതന്നെ അന്വേഷിക്കുന്നുണ്ട്. മുഖ്യസൂത്രധാരനും രണ്ടാം റാങ്കുകാരനുമായ പ്രണവ് മൊബൈൽഫോണിലൂടെ ഫോട്ടോയെടുത്ത് ചോദ്യം പുറത്ത് ലഭ്യമാക്കിയെന്ന നിലയിലാണ് ഇപ്പോൾ അന്വേഷണം. എന്നാൽ ഇതിനുപയോഗിച്ചമൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയൊന്നുംതന്നെ കണ്ടെത്താനായിട്ടില്ല. ഈതട്ടിപ്പിന് പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ, പി.എസ്.സി ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും തെളിയിക്കാൻ സാധിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP